സൗദിയുടെ കളികള്‍ ലോകം കാണാനിരിക്കുന്നതേയുള്ളൂ... പക്ഷേ, ഒടുക്കത്തെ റിസ്‌കാണെന്ന്; പണി കിട്ടുമോ?

Subscribe to Oneindia Malayalam

റിയാദ്: ലോകം തന്നെ മാറ്റി മറിക്കാനുള്ള വെമ്പലിലാണ് ഇപ്പോള്‍ സൗദി അറേബ്യ. ഇത്രകാലം കണ്ട സൗദിയെ അല്ല ഇനി കാണുക എന്നാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് വ്യക്തമാക്കിയിരിക്കുന്നത്.

കോഴിക്കോട് കോഴികൾക്ക്!!! മോഹൻ ഭഗവത്തിനെ അറഞ്ചം പുറഞ്ചം ട്രോളി പൊങ്കാല... വീണ്ടും ആർഎസ്എസ് ദുരന്തം!

പഴയ നോക്കിയ ഫോണും പുതിയ ഐ ഫോണും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു സൗദിയുടെ ഭാവിയെ (നിയോം) രാജകുമാരന്‍ ചൂണ്ടിക്കാണിച്ചത്. എണ്ണ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയെ പൊളിച്ചെഴുതി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയാണ് ലക്ഷ്യം.

ജയിലിറങ്ങിയ ദിലീപിന് 50-ാം പിറന്നാൾ; മൂന്നാം വിവാഹം, പീഡന കേസ്... ദിലീപിന്റെ ജീവിതത്തിലെ 50 സംഭവങ്ങൾ

ഇതിന്റെ ഭാഗമായാണ് നിയോം എന്ന അയ്യായിരം കോടി ഡോളറിന്റെ പദ്ധതിയും പ്രഖ്യാപിച്ചത്. എന്നാല്‍ സൗദിക്ക് അതിനൊക്കെ സാധിക്കുമോ എന്നാണ് ഇപ്പോള്‍ അന്താരാഷ്ട്ര വിദഗ്ധര്‍ ചര്‍ച്ച ചെയ്യുന്നത്.

വമ്പന്‍ പദ്ധതികള്‍

വമ്പന്‍ പദ്ധതികള്‍

വമ്പന്‍ പദ്ധതികള്‍ ആണ് സൗദി അറേബ്യ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഇത്രകാലും ഉണ്ടായിരുന്ന സൗദി മുഖച്ഛായ മാറ്റുന്ന പ്രഖ്യാപനങ്ങളാണ് അവയെല്ലാം തന്നെ.

ലോകത്തെ ഞെട്ടിക്കാന്‍ നിയോം

ലോകത്തെ ഞെട്ടിക്കാന്‍ നിയോം

അയ്യായിരം കോടി ഡോളറിന്റെ നിയോം പദ്ധതിയെ കുറിച്ച് ലോകം ആകാംക്ഷയോടെ ആണ് കേട്ടത്. ലോകത്തെ ഞെട്ടിക്കുന്ന ഒന്നായിരിക്കും അത് എന്ന് ഉറപ്പായിക്കഴിഞ്ഞു.

നികുതിയുടെ കാര്യത്തില്‍

നികുതിയുടെ കാര്യത്തില്‍

ഇത്രകാലവും ഉണ്ടാകാതിരുന്ന നികുതിയും സൗദിയില്‍ ഉണ്ടാകാന്‍ പോവുകയാണ്. സമ്പദ്ഘടനയുടെ പൊളിച്ചെഴുത്താണ് സംഭവിക്കുക എന്ന് ഉറപ്പാണ്.

ഇതെല്ലാം നടക്കുമോ?

ഇതെല്ലാം നടക്കുമോ?

പദ്ധതികള്‍ എല്ലാം ഗംഭീരമാണ്. നടപ്പിലാക്കപ്പെട്ടാല്‍ അത് ലോക ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിക്കും. എന്നാല്‍ ഇവയെല്ലാം നടപ്പിലാക്കാന്‍ സൗദിക്ക് സാധിക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

മതത്തിന്റെ ചട്ടക്കൂട്

മതത്തിന്റെ ചട്ടക്കൂട്

മതത്തിന്റെ ചട്ടക്കൂടില്‍ മുന്നോട്ട് പോകുന്ന ഒരു രാജ്യം ആണ് സൗദി അറേബ്യ. പുതിയ വികസനത്തിന്റെ പേരില്‍ ആ ചട്ടക്കൂടുകള്‍ പൊളിക്കാന്‍ സാധിക്കുമോ എന്നതാണ് നിര്‍ണായകമായ ചോദ്യം. അതിനുള്ള ചില സൂചനകളും പുറത്ത് വന്ന് തുടങ്ങിയിട്ടുണ്ട്.

അമിതാഗ്രഹം

അമിതാഗ്രഹം

ഇപ്പോള്‍ സൗദി തുടങ്ങി വച്ചിരിക്കുന്നവയെല്ലാം അമിതാഗ്രഹങ്ങളുടെ പുറത്താണ് എന്നാണ് വിമര്‍ശനങ്ങളില്‍ ഒന്ന്. ഇവ നടപ്പിലാക്കുക അത്ര എളുപ്പമല്ലെന്നാണ് അനാലിസ് ഫേം ആയ യുറേഷ്യ ഗ്രൂപ്പ് വ്യക്കമാക്കുന്നത്.

കപ്പാസിറ്റിയില്ലേ?

കപ്പാസിറ്റിയില്ലേ?

സൗദിയുടെ പുതിയ നിക്ഷേപ പദ്ധതികള്‍ മാറ്റത്തിന്റെ സന്ദേശം തന്നെയാണ് നല്‍കുന്നത്. എന്നാല്‍ പല പദ്ധതികള്‍ ഒരേ സമയം നടപ്പിലാക്കാനുള്ള പ്രാപ്തി അവര്‍ക്കുണ്ടോ എന്നാണ് വിദഗ്ധര്‍ സംശയിക്കുന്നത്.

കാത്തിരുന്ന് കാണണം

കാത്തിരുന്ന് കാണണം

സൗദിയില്‍ നിന്ന് ഇത്തരം ഒരു നീക്കം മുമ്പൊരിക്കലും കണ്ടിട്ടില്ല എന്നാണ് റിയാദിലെ അമേരിക്കന്‍ ബിസിനസ് ഗ്രൂപ്പ് പ്രതിനിധിയായ അലന്‍ ലോവെ പറയുന്നത്. എന്ത് സംഭവിക്കും എന്നത് കാത്തിരുന്ന് കാണണം എന്നും അദ്ദേഹം പറയുന്നുണ്ട്.

പുതിയ ഭാവി

പുതിയ ഭാവി

പുതിയ ഭാവി എന്നാണ് നിയോം പദ്ധതിയെ വിശേഷിപ്പിക്കുന്നത്. നിലവിലെ ചില ചട്ടക്കൂടുകളെ പൊളിക്കുന്നതാണ് അതിന്റെ പ്രമോഷണല്‍ വീഡിയോയിലെ ദൃശ്യങ്ങള്‍. പര്‍ദ്ദ ധരിക്കാത്ത സ്ത്രീകളെ ഈ വീഡിയോയില്‍ കാണാം.

പ്രത്യേക നിയമം

പ്രത്യേക നിയമം

നിയോം മേഖലയില്‍ സൗദിയിലെ നിയമങ്ങള്‍ ആയിരിക്കില്ല നടപ്പാക്കുക എന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിയോമിന് വേണ്ടി ഒരു പക്ഷേ പ്രത്യേക നിയമങ്ങള്‍ തന്നെ കൊണ്ടുവന്നേക്കും.

 നിശ്ചയദാര്‍ഢ്യം

നിശ്ചയദാര്‍ഢ്യം

സൗദി അറേബ്യയെ അങ്ങനെ ചുരുക്കി കാണാനും ആകില്ല. നിശ്ചയദാര്‍ഢ്യമുള്ള ഒരു ഭരണകൂടമാണ് അവിടെ ഉള്ളത്. കൂടാതെ സമ്പദ്ഘടനയുടെ കാര്യത്തില്‍ നടക്കുന്നത് ഒരു ജീവന്‍ മരണ പോരാട്ടവും. ഏത് വിധേനയും സ്വപ്‌നങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള നീക്കത്തില്‍ തന്നെ സൗദി അറേബ്യ.

English summary
From a holographic lion to talking robots and flying taxis, Saudi Arabia has dazzled investors with plans for hi-tech "giga projects" — but sceptics question their viability in an era of cheap oil.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്