Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയെ പാട്ടിലാക്കുന്ന ഇറാന്‍: ഇസ്രായേല്‍ ഭയപ്പെടേണ്ടതുണ്ടോ,മിഡില്‍ ഈസ്റ്റില്‍ സംഭവിക്കുന്നത്

ചൈനയുടെ മധ്യസ്ഥതയില്‍ ബീജിങ്ങില്‍ നടന്ന കൂടിക്കാഴ്ചയ്ക്കൊടുവില്‍ നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിക്കാനും ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനുമുള്ള തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് ഇറാനും സൗദി അറേബ്യയും. ഇരു രാജ്യത്തും എംമ്പസികള്‍ തുറക്കല്‍, സ്ഥാനപതികളുടെ നിയമനം, വിമാന സർവ്വീസുകള്‍ പുനഃരാംഭിക്കല്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ തീരുമാനം എടുക്കുകയും ചെയ്തു.

ഇറാനും സൗദിയും തമ്മിലുള്ള ബന്ധം പുതുക്കുന്നത് കേവലം ആ രണ്ട് രാജ്യങ്ങള്‍ക്ക് ഇടയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന വിഷയം അല്ലെന്നുള്ളത് വ്യക്തമാണ്. ചൈനയുടെ ഇടപെടലിനെ തുടർന്ന് മേഖലയിലുണ്ടായ പുതിയ കരാറുകള്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളമാണ് ഏറ്റവും വലിയ തിരിച്ചടിയാവുന്നത്. ഇസ്രായേലിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ പുതിയ സംഭവ വികാസങ്ങള്‍ ആഭ്യന്തര കാര്യം പോലെ തന്നെ പ്രധാനമാണ്.

saudi-iran-l

ഇറാന്‍-ഇസ്രായേല്‍ ബന്ധം

ഇറാനെതിരായ ഉപരോധം ശക്തമാക്കാനുള്ള ശ്രമത്തിലായിരുന്നു ഇസ്രായേല്‍. എന്നാല്‍ ചൈനയുടെ മധ്യസ്ഥതയിലൂടെ സംഭവിച്ചത്, ടെഹ്‌റാനെതിരെ ഇസ്രായേലും അമേരിക്കയും സൃഷ്ടിക്കാൻ ശ്രമിച്ച സഖ്യം ദുർബലപ്പെടുത്തുകയാണ്. ടെൽ അവീവും വാഷിംഗ്ടണും ഗൾഫ് രാജ്യങ്ങളുമായി രഹസ്യാന്വേഷണം, സുരക്ഷ, സാമ്പത്തിക സഹകരണം എന്നിവയെ അടിസ്ഥാനമാക്കി ഒരു പ്രാദേശിക ഘടന കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിനിടയില്‍ കൂടിയാണ് ഇറാനും സൌദിയും തമ്മിലുള്ള ബന്ധം പുസ്ഥാപിക്കപ്പെടുന്നത്.

അറബ് രാജ്യങ്ങളുമായുള്ള ബന്ധം ഇസ്രായേല്‍ സമീപകാലത്ത് കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും എല്ലാ മേഖലയിലും ഇത് സാധ്യമായിട്ടില്ല. യു എ ഇ ഇസ്രായേലുമായുള്ള നയതന്ത്രം ബന്ധം പുനസ്ഥാപിച്ചത് വലിയ വിജയമായിരുന്നു. ഇസ്രായേലുമായുള്ള ബന്ധത്തിന് സൗദിയും സമ്മതിക്കുന്നു. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ട ഇസ്രായേലി പ്രതിനിധി സംഘത്തിന് റിയാദ് പ്രവേശന വിസ നിഷേധിച്ചത് ബന്ധം വീണ്ടും വഷളാക്കി.

 israel-

Vastu Tips:സാമ്പാദ്യം വർധിക്കണോ: വീട്ടില്‍ വരുത്തൂ ഈ ചെറിയ മാറ്റങ്ങള്‍

ചൈനയുടെ ഇടപെടലുകള്‍

ചൈന ഇസ്രായേലിന്റെ ശത്രു അല്ലെങ്കിലും ഫലസ്തീനികൾക്കുള്ള ചൈനയുടെ പരമ്പരാഗത പിന്തുണയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് സൗദി-ഇറാൻ കരാർ ഇസ്രായേല്‍ നോക്കിക്കാണുന്നത്. പുതിയ കരാർ ഇറാന്റെ ആണവ നയത്തെ അപലപിച്ചതിന്റെ ഫലമായി ഇറാന്റെ രോഷം ശമിപ്പിക്കാനുള്ള ചൈനീസ് ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇസ്രായേല്‍ കാണുന്നത്.

ചൈനീസ്-ഇറാൻ ഉച്ചകോടിയിൽ നിരവധി സഹകരണ കരാറുകൾ ഒപ്പുവെച്ചതിന് ശേഷം ഉക്രെയ്‌നിലെ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ ഡ്രോണുകൾ നൽകിയും ഇറാന്‍ പുതിയ ബന്ധത്തിന് തുടക്കം കുറിച്ചിരുന്നു. അവയിൽ ചിലത് ഇസ്രായേലിന്റെ സാങ്കേതിക സുരക്ഷയെ തന്നെ ബാധിക്കുന്നതുമാണ്. മേഖലയില്‍ രൂപപ്പെട്ട് വരുന്ന പുതിയ അമേരിക്ക വിരുദ്ധ സഖ്യം ഇസ്രായേലിനെ ആശങ്കപ്പെടുത്തുന്നത് ഇതൊക്കെ കൊണ്ടാണ്.

സൗദിയുമായുള്ള ശത്രുത

സൗദിയുമായുള്ള ശത്രുത അവസാനിപ്പിക്കുന്നതിനുള്ള സമീപകാല കരാർ ഇറാനെ മേഖലയില്‍ കൂടുതല്‍ ശക്തമാക്കി മാറ്റന്നുമുണ്ട്. ഇറാന്റെ സ്വാധീനം മിഡിൽ ഈസ്റ്റിന്റെ അതിർത്തിക്ക് പുറത്ത് എത്തുകയും ചൈന നൽകുമെന്ന് പറയപ്പെടുന്ന സാങ്കേതികവിദ്യകളിൽ നിന്ന് പ്രയോജനം നേടുകയും ചെയ്യുന്നു. ഇതില്‍ ഏറ്റവും പ്രധാനം ചൈനയുടെ ഏറ്റഴും വലിയ ചാര ഉപഗ്രഹങ്ങളിലേക്കുള്ള പ്രവേശനമാണ്. മറുവശത്ത് ഇത് ഇസ്രായേലിന്റെ ദേശീയ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.

mohammad-bin-salman

ഇറാന്‍ - സൗദി കരാറിനെ വേണ്ട രീതിയില്‍ നോക്കിക്കാണാനും ഇസ്രായേല്‍ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഉചിതമായ പ്രതികരണം നടത്തുന്നതിന് പകരം ഇസ്രായേൽ പാർട്ടികൾ സൗദി-ഇറാൻ കരാർ നെസെറ്റിലെ രണ്ട് എതിരാളികൾ തമ്മിലുള്ള വാക്ക് തർക്കത്തിനാണ് ഉപയോഗിക്കുന്നത്. "ഇസ്രായേലിന് വിദേശ നയമില്ല, ആഭ്യന്തര രാഷ്ട്രീയം മാത്രമേയുള്ളൂ" എന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിംഗറുടെ നിരീക്ഷണവും ഈ അവസരത്തില്‍ പ്രത്യേകം ഓർക്കേണ്ടതാണ്.

ഒരു ദീർഘകാല സംഘടിത നയം രൂപീകരിക്കുന്നതിലെ പരാജയത്തിലൂടെയും ഇറാനിയൻ ആണവ പദ്ധതി, ഫലസ്തീനുമായുള്ള ബന്ധത്തിന്റെ ഭാവി തുടങ്ങിയ ഗുരുതരമായ വിഷയങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കാനുള്ള കഴിവില്ലായ്മയിലൂടെയും ഈ വിദേശനയത്തിന്റെ അഭാവം കാണിക്കുന്നു. ഈ പ്രശ്‌നങ്ങളിൽ ചിലതിൽ, ഇസ്രായേൽ, അതിന്റെ വെല്ലുവിളികളെ കൂടുതൽ വഷളാക്കുകയും ചെയ്യുന്നു. രാജ്യത്തെ സ്ഥിരതയില്ലാത്ത ഭരണവും ഇതില്‍ പ്രധാനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+