Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയിലെ ഈ ജോലിയും പ്രവാസികള്‍ക്ക് കിട്ടില്ല; 35 ശതമാനം സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചു, തിരിച്ചടി

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് പ്രവാസികള്‍ക്ക് നിരാശയുള്ള വാര്‍ത്ത. സ്വദേശിവല്‍ക്കരണം സൗദി അറേബ്യ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചു. തിളക്കമുള്ള ജോലികളിലെല്ലാം സൗദി പൗരന്മാരെ കൂടുതല്‍ ഉള്‍പ്പെടുത്തുകയാണ് ഭരണകൂടം. വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമാണ് പുതിയ തീരുമാനവും.

കഴിഞ്ഞ മാസം വ്യോമയാന മേഖലയിലെ ജോലികള്‍ സൗദി അറേബ്യ സ്വദേശിവല്‍ക്കരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്. വ്യോമയാന രംഗത്ത് സ്വദേശിവല്‍ക്കരണത്തിന്റെ ആദ്യ ഘട്ടം നടപ്പാക്കിയ പിന്നാലെ ഇപ്പോള്‍ കണ്‍സള്‍ട്ടന്‍സി രംഗത്തേക്കും സ്വദേശിവല്‍ക്കരണം നടപ്പാക്കിയിരിക്കുകയാണ്.

s

കണ്‍സള്‍ട്ടന്‍സി ജോലികളില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ആദ്യ ഘട്ടമാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ഏപ്രില്‍ ആറ് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. സൗദി മാനവ വിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയമാണ് പുതിയ പ്രഖ്യാപനം നടത്തിയത്. ഇക്കാര്യത്തില്‍ കമ്പനികള്‍ക്ക് നേരത്തെ നല്‍കിയ സമയ പരിധി അവസാനിച്ചതോടെയാണ് തീരുമാനം പ്രാബല്യത്തില്‍ വന്നത്.

സൗദിയിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ജോലി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണകൂടത്തിന്റെ നീക്കം. തൊഴില്‍ വിപണിയില്‍ സൗദിയിലെ യുവജനങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുവഴി സാമ്പത്തിക രംഗത്ത് തദ്ദേശീയരുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. കള്‍സള്‍ട്ടന്റ് ജോലിയും ഈ ജോലി പ്രാക്ടീസ് ചെയ്യുന്ന വിദഗ്ധരുടെ ജോലിയുമാണ് സ്വദേശിവല്‍ക്കരിക്കുന്നത്.

35 ശതമാനം ഇനി ഈ രംഗത്ത് ജോലി ചെയ്യേണ്ടത് സ്വദേശികളാണ്. വിദേശികളെ നിലവില്‍ ഈ രംഗത്ത് കുറച്ചുകൊണ്ടുവന്നിട്ടുണ്ട്. സൗദിയില്‍ വനിതകളും തൊഴില്‍ രംഗത്തേക്ക് കൂടുതലായി എത്തുന്നത് ഭരണകൂടം പ്രതീക്ഷയോടെയാണ് കാണുന്നത്. സ്വദേശികളെ ജോലിക്ക് വെക്കുമ്പോള്‍ വരുന്ന അധിക ചെലവിന് സര്‍ക്കാരിന്റെ സഹായമുണ്ടാകും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഇന്‍സെന്റീവ് നല്‍കും.

f

ബിസിനസ്, ഫിനാന്‍ഷ്യല്‍, സൈബര്‍ സുരക്ഷ രംഗത്തെ ഉപദേശക ജോലികളാണ് സ്വദേശിവല്‍ക്കരിച്ചിരിക്കുന്നത്. വിവിധ കമ്പനികള്‍ അവരുടെ പ്രവര്‍ത്തന മികവിന് വേണ്ടി ഉപദേശങ്ങളും നിര്‍ദേശങ്ങളും പദ്ധതികളും കണ്‍സള്‍ട്ടന്‍സി രംഗത്തെ പ്രമുഖരോടാണ് തേടുക. സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതില്‍ ഇവരുടെ പങ്ക് പ്രധാനമാണ്. ഈ തസ്തികയിലാണ് ഇനി 35 ശതമാനം സ്വദേശികള്‍ വരുന്നത്.

വ്യോമയാന രംഗത്തെ ജോലികളില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നത് കഴിഞ്ഞ മാസമാണ്. വ്യോമയാന രംഗത്തെ കമ്പനികളിലും സ്ഥാപനങ്ങളിലും നിശ്ചിത ശതമാനം സൗദിക്കാരായിരിക്കണം ജോലി ചെയ്യേണ്ടത്. ചില തസ്തികകളില്‍ ഇത് 60 ശതമാനം വരെയുണ്ടാകണം. പതിനായിരം സ്വദേശികള്‍ക്ക് ജോലി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് വ്യോമയാന രംഗത്തെ സ്വദേശിവല്‍ക്കരണം നടപ്പാക്കിയത്.

കോ പൈലറ്റ്, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, ഗ്രൗണ്ട് മൂവ്‌മെന്റ് കോഓഡിനേറ്റര്‍, എയര്‍ നാവിഗേറ്റര്‍ തുടങ്ങിയ തസ്തികകളില്‍ 60 ശതമാനമാണ് സ്വദേശിവല്‍ക്കരണം. അതേസമയം, എയര്‍ ഹോസ്റ്റസ് തസ്തികയില്‍ 50 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണം. അടുത്ത വര്‍ഷം മാര്‍ച്ചില്‍ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കും. ഇതോടെ രാജ്യത്തെ സുപ്രധാന ജോലികളിലെല്ലാം സൗദി അറേബ്യ സ്വദേശിവല്‍ക്കരണം നടപ്പാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+