കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിന്‍ സല്‍മാന്റെ കിടിലന്‍ തന്ത്രം; അറിഞ്ഞ് കളിച്ച് സൗദി അറേബ്യ... പിടികിട്ടാതെ ബൈഡനും പുടിനും

Google Oneindia Malayalam News

റിയാദ്: ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയാണ് സൗദി അറേബ്യ. ആഗോള തലത്തില്‍ വിപണനം ചെയ്യുന്ന എണ്ണയുടെ പ്രധാന വിഹിതം സൗദിയുടെതാണ്. മാത്രമല്ല, എത്ര അളവില്‍ എണ്ണ വില്‍ക്കണം, വിലയില്‍ മാറ്റം വരുത്തണമോ തുടങ്ങിയ കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നതില്‍ സൗദിക്ക് വലിയ പങ്കാണുള്ളത്. മുസ്ലിം രാജ്യങ്ങളുടെ അപ്രഖ്യാപിത നേതാവായി തുടരുന്ന സൗദിയുമായി ഉടക്കിന് മറ്റു രാജ്യങ്ങള്‍ നില്‍ക്കാറുമില്ല.

എന്നാല്‍ അടുത്തിടെ അമേരിക്കയുമായി കട്ട കലിപ്പിലാണ് സൗദി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ആവശ്യങ്ങളൊന്നും സൗദി മുഖവിലക്കെടുക്കുന്നില്ല. അതേസമയം, റഷ്യയുടെ ഭാഗമാണെന്ന് തോന്നിക്കുകയും ചെയ്യും. എന്നാല്‍ പൂര്‍ണമായി റഷ്യയ്‌ക്കൊപ്പവുമല്ല. വളരെ വ്യത്യസ്തമായ നയനന്ത്ര നീക്കമാണ് സൗദി നടത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

സൗദി അറേബ്യയും അമേരിക്കയും വളരെ അടുത്ത സൗഹൃദമായിരുന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായ വേളയില്‍ ഒരുമിച്ചുള്ള പല പദ്ധതികളും ആസൂത്രണം ചെയ്തു. എന്നാല്‍ ജോ ബൈഡന്‍ പ്രസിഡന്റായതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ബൈഡന്റെ പല നിലപാടുകളോടും സൗദിക്ക് യോജിപ്പില്ല. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ കടുത്ത വിമര്‍ശനം ബൈഡന്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

2

അതിനിടെയാണ് റഷ്യന്‍ സൈന്യം യുക്രൈന്‍ ആക്രിമിച്ചത്. യൂറോപ്പിന്റെയും നാറ്റോയുടെയും ഭാഗമാകാന്‍ യുക്രൈന്‍ നടത്തിയ നീക്കങ്ങള്‍ തടഞ്ഞ റഷ്യ, യുക്രൈനെ ആക്രമിക്കുകയായിരുന്നു. പഴയ സോവിയറ്റ് രാജ്യം യൂറോപ്പുമായി അടുക്കരുത് എന്നാണ് റഷ്യയുടെ നിലപാട്. യുക്രൈന്റെ ഭാഗം ചേര്‍ന്ന് അമേരിക്ക കൂടി വിഷയത്തില്‍ ഇടപെട്ടതോടെ അന്തര്‍ദേശീയ പ്രശ്‌നമായി.

'കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ എത്തില്ല'; അധ്യക്ഷനായാൽ ആദ്യ ലക്ഷ്യം, വിശദീകരിച്ച് ശശി തരൂർ'കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ എത്തില്ല'; അധ്യക്ഷനായാൽ ആദ്യ ലക്ഷ്യം, വിശദീകരിച്ച് ശശി തരൂർ

3

റഷ്യയ്‌ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. റഷ്യന്‍ എണ്ണ ആശ്രയിച്ചിരുന്ന യൂറോപ്പിന് വലിയ തിരിച്ചടിയായിരുന്നു അമേരിക്കയുടെ തീരുമാനം. എങ്കിലും അവര്‍ അമേരിക്കക്കൊപ്പം നിലകൊണ്ടു. ഇതോടെ യൂറോപ്പിന് എണ്ണ പ്രതിസന്ധിയായി. ഗള്‍ഫ് രാജ്യങ്ങളോട് കൂടുതല്‍ എണ്ണ അമേരിക്കയും യൂറോപ്പും ആവശ്യപ്പെട്ടു. സൗദിയും സഖ്യരാജ്യങ്ങളും ഇക്കാര്യം ഗൗനിച്ചില്ല. മാത്രമല്ല, ഇപ്പോള്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനും ഒപെക് തീരുമാനിച്ചിരിക്കുകയാണ്.

4

എണ്ണ ഉല്‍പ്പാദനം നവംബര്‍ 1 മുതലാണ് കുറയ്ക്കുക. ദിവസവും 20 മില്യണ്‍ ബാരല്‍ എണ്ണ കുറയ്ക്കും. ഇത്രയും എണ്ണ ലഭിക്കാതെ വന്നാല്‍ സ്വാഭാവികമായും വില ഉയരും. ഇതോടെ യൂറോപ്പ് പ്രതിസന്ധിയിലാകും. ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അമേരിക്കയും പ്രതിസന്ധിയിലാകും. ബൈഡനെതിരെ റിപബ്ലിക്കന്‍ അംഗങ്ങള്‍ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയുമാണ് പ്രധാനമായും ഉന്നയിക്കുന്നത് എന്നതും ഡെമോക്രാറ്റുകളുടെ ആവലാതി കൂട്ടുന്നു.

'രൂപയുടെ മൂല്യം ഇടിയുകയല്ല, ഡോളര്‍ ശക്തിപ്പെടുകയാണ്..'; വ്യത്യസ്ത നിരീക്ഷണവുമായി നിര്‍മല സീതാരാമന്‍'രൂപയുടെ മൂല്യം ഇടിയുകയല്ല, ഡോളര്‍ ശക്തിപ്പെടുകയാണ്..'; വ്യത്യസ്ത നിരീക്ഷണവുമായി നിര്‍മല സീതാരാമന്‍

5

സൗദി അറേബ്യ റഷ്യയുമായി ചേര്‍ന്ന് എല്ലാ നീക്കങ്ങളും തകിടം മറിക്കുന്നു എന്നാണ് അമേരിക്കയുടെ ആരോപണം. ഈ ഘട്ടത്തില്‍ എണ്ണ വില കൂടുന്നത് റഷ്യയ്ക്ക് നേട്ടമാണ്. അതോടെ അമേരിക്കയുടെ ഉപരോധം പൊൡയും. സൗദിയാണ് എല്ലാത്തിനും ഉത്തരവാദിയെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നു. സൗദിയുമായുള്ള ബന്ധം പുനരവലോകം ചെയ്യാനിരിക്കുകയാണ് വൈറ്റ് ഹൗസ്.

6

ഇതുവരെ സൗദി റഷ്യയുടെ ഭാഗത്താണ് എന്ന തോന്നലാണ് സൃഷ്ടിച്ചത്. എന്നാല്‍ സൗദി അറേബ്യ യുക്രൈന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ ദിവസം കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി ടെലിഫോണില്‍ സംസാരിച്ചു. 40 കോടി ഡോളറിന്റെ മാനുഷിക സഹായം യുക്രൈന് ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കി. മാത്രമല്ല, മറ്റു ചില വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു.

ചര്‍മം നല്ല സോഫ്റ്റായി ഇരിക്കുന്നത് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്; പക്ഷേ പാല്‍ ഇനി കഴിക്കരുത്

7

യുക്രൈന്‍ ജനത നേരിടുന്ന ദുരിതത്തില്‍ ബിന്‍ സല്‍മാന്‍ സങ്കടം പ്രകടിപ്പിച്ചു. മാനുഷിക സഹായത്തിന് പുറമെ സാമ്പത്തിക സഹായവും ബിന്‍ സല്‍മാന്‍ യുക്രൈന് വാഗ്ദാനം ചെയ്തിട്ടുണ്ട്. റഷ്യ പിടികൂടിയ യുക്രൈന്‍കാരെ മോചിപ്പിക്കാനുള്ള ശ്രമം നടത്തുമെന്ന് ബിന്‍ സല്‍മാന്‍ അറിയിച്ചു. നേരത്തെ ഈ വിഷയത്തില്‍ സൗദി ഇടപെട്ടിരുന്നു.

8

യുക്രൈന്‍കാരായ യുദ്ധ തടവുകാരെ റഷ്യ സൗദിക്ക് കൈമാറിയിട്ടുണ്ട്. യുക്രൈന്‍ ഭരണകൂടം സൗദിയോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. യുക്രൈന്‍ പ്രദേശം റഷ്യ കൈയ്യടക്കുന്നതിനെതിരെ ഐക്യരാഷ്ട്രസഭയില്‍ വന്ന പ്രമേയത്തെ സൗദി പിന്തുണച്ചിരുന്നു. ഇതിനും യുക്രൈന്‍ പ്രസിഡന്റ് നന്ദി പറഞ്ഞു. സൗദി ആരുടെ പക്ഷത്താണ് എന്ന ചോദ്യത്തിന് ബൈഡനോ പുടിനോ വേഗത്തില്‍ മറുപടി പറയാന്‍ സാധിക്കില്ല എന്ന് ചുരുക്കം.

English summary
Saudi Arabia News: Crown Prince Mohammed bin Salman Tactical Diplomatic Move Very Interesting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X