Get Updates
Get notified of breaking news, exclusive insights, and must-see stories!

സമൂസയുണ്ടാക്കുന്നത് കക്കൂസില്‍; ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയപ്പോള്‍ കണ്ടത്... പൂട്ട് വീണു

റിയാദ്: വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണമുണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് റസ്റ്ററന്റിന് പൂട്ടിട്ടു. ജിദ്ദയിലെ മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കക്കൂസില്‍ വച്ച് സമൂസയുണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റസ്റ്ററന്റാണിതെന്ന് ഒകാസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വൃത്തിയില്ലാതെ ഭക്ഷണം വില്‍ക്കുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്. ഇവിടെയുണ്ടായിരുന്ന ഒരു ജോലിക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡുണ്ടായിരുന്നില്ല. മാത്രമല്ല, താമസ വിസ രേഖകളും പലര്‍ക്കുമില്ലായിരുന്നു.

s

സമൂസയ്ക്ക് പുറമെ മറ്റു ചെറു പലഹാരങ്ങളും ഇവിടെയുണ്ടാക്കിയിരുന്നു. എല്ലാം കക്കൂസില്‍ വച്ചാണ് പാചകം ചെയ്തിരുന്നത്. ഇറച്ചി, ചിക്കന്‍ വിഭവങ്ങളും ഇവിടെയുണ്ടാക്കിയിരുന്നു. കാലാവധി കഴിഞ്ഞ പാക്കറ്റുകളും കണ്ടെത്തി. ഇറച്ചികളില്‍ പുഴുവരിച്ച നിലയിലായിരുന്നുവെന്നും പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു. ജിദ്ദയില്‍ പലയിടങ്ങളിലും മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കേടുവന്ന ഒരു ടണ്ണിലധികം ഭക്ഷ്യവസ്തുക്കളാണ് കണ്ടെത്തിയത്. എല്ലാം നശിപ്പിച്ചുവെന്നും സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ കേസെടുത്തുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ ജിദ്ദയിലെ പ്രമുഖ ഷവര്‍മ റസ്റ്ററന്റിനെതിരെയും ഉദ്യോഗസ്ഥര്‍ നടപടിയെടുത്തിരുന്നു. ഇവിടെ ഭക്ഷ്യവസ്തുക്കള്‍ക്ക് മുകളിലൂടെ എലി ഓടുന്നത് കണ്ടതാണ് കാരണം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അല്‍ ബഗ്ദാദിയ്യ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന റസ്റ്ററന്റിനെതിരെയായിരുന്നു നടപടി. നടപടി ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പലരും രംഗത്തുവന്നു. ഇതോടെ അധികൃതര്‍ ത്വരിത നടപടിയെടുക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+