കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയെ 'വിഴുങ്ങാന്‍' സൗദി അറേബ്യ; 340 കോടി ഡോളര്‍ ചെലവിട്ട് നീക്കം... അവസരം മുതലാക്കുന്നു

Google Oneindia Malayalam News

റിയാദ്: യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിലാണ് അമേരിക്ക. ഉപരോധം ചുമത്തിയ അമേരിക്ക റഷ്യയ്‌ക്കെതിരെ കൂടുതല്‍ പ്രതിരോധ-വ്യാപാര നീക്കങ്ങള്‍ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായിട്ടാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയുമായുള്ള വ്യാപാര ഇടപാടുകള്‍ കുറയ്ക്കുന്നത്. ഇങ്ങനെ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കി യുക്രൈനില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് തന്ത്രം.

എന്നാല്‍ ഉപരോധം മറികടക്കാനുള്ള നീക്കങ്ങളുമായി റഷ്യയും അണിയറയില്‍ പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്. ഇത് നേരിടാനുള്ള കരുനീക്കം അമേരിക്ക നടത്തുന്നുണ്ടെങ്കിലും വേണ്ടത്ര വിജയിച്ചിട്ടില്ല. അതിനിടെയാണ് സൗദി അറേബ്യ നടത്തുന്ന ചില ഇടപാടുകള്‍ പുറത്തുവന്നിരിക്കുന്നത്. അവസരം മുതലെടുത്ത് ലാഭം കൊയ്യുകയാണ് സൗദി...

1

അമേരിക്കയും റഷ്യയും ചേരി തിരിഞ്ഞ് കൊമ്പുകോര്‍ക്കുമ്പോള്‍ സൗദി അവരുടേതായ ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകുകയാണ്. റഷ്യയിലെ പ്രധാന കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടുകയാണ് ഈ ഗള്‍ഫ് രാജ്യം. ഇന്ന് വെളിപ്പെടുത്തിയ പുതിയ കണക്കുകള്‍ പ്രകാരം റഷ്യന്‍ കമ്പനികള്‍ വാങ്ങുന്നതിന് സൗദി അറേബ്യ കോടികളാണ് ചെലവിട്ടിരിക്കുന്നത്. ഈ നീക്കം സൗദി മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയിരുന്നു.

2

ലോകത്തെ പ്രധാന എണ്ണ രാജ്യമാണ് റഷ്യ. റഷ്യയിലെ എണ്ണ കമ്പനികളിലാണ് സൗദി അറേബ്യ പ്രധാനമായും നിക്ഷേപം നടത്തുന്നത്. ഗാസ്‌പ്രോം, ലുകോയില്‍, റോസ്‌നെഫ്റ്റ് തുടങ്ങിയ റഷ്യന്‍ കമ്പനികളുടെ ഓഹരികളാണ് സൗദി പ്രധാനമായും വാങ്ങിക്കൂട്ടുന്നത്. സൗദിയുടെ കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ നിക്ഷേപത്തിന്റെ പുതിയ കണക്ക് കമ്പനി തന്നെ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുകയാണ്.

കെടി ജലീലിന് എന്തുപറ്റി; എംഎല്‍എ പദവി തെറിക്കുമോ? പ്രതിപക്ഷം സ്പീക്കറെ സമീപിച്ചാല്‍...കെടി ജലീലിന് എന്തുപറ്റി; എംഎല്‍എ പദവി തെറിക്കുമോ? പ്രതിപക്ഷം സ്പീക്കറെ സമീപിച്ചാല്‍...

3

രണ്ടു മാസത്തിനിടെ കിങ്ഡം ഹോള്‍ഡിങ് കമ്പനി 340 കോടി ഡോളറാണ് നിക്ഷേപം നടത്തിയത്. ഇതില്‍ വലിയൊരു ഭാഗം നിക്ഷേപം റഷ്യന്‍ ഊര്‍ജ കമ്പനികളിലാണ്. കഴിഞ്ഞ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ മാത്രമുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലോകത്തെ മിക്ക കമ്പനികളുടെയും ഓഹരി വാങ്ങാനുള്ള ശ്രമം കിങ്ഡം ഹോള്‍ഡിങ് തുടരുകയാണ്.

4

ലോക കോടീശ്വരനും സൗദി രാജകുടുംബാംഗവുമായി അല്‍ വലീദ് ബിന്‍ തലാല്‍ ആണ് കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ ഉടമ. എന്നാല്‍ അടുത്തിടെ കമ്പനിയുടെ 17 ശതമാനം ഓഹരി സൗദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള സോവറിങ് വെല്‍ത്ത് ഫണ്ട് വാങ്ങിയിരുന്നു. ഫലത്തില്‍ കിങ്ഡം ഹോള്‍ഡിങിലെ പ്രധാന ഉടമയാണ് സൗദി ഭരണകൂടം.

രാജ്യ തലസ്ഥാനം വാരണാസിയിലേക്ക് മാറ്റും; അഹിന്ദുക്കള്‍ക്ക് വോട്ടില്ല... 'ഹിന്ദുരാഷ്ട്ര' ഭരണഘടന തയ്യാറാക്കുന്നുരാജ്യ തലസ്ഥാനം വാരണാസിയിലേക്ക് മാറ്റും; അഹിന്ദുക്കള്‍ക്ക് വോട്ടില്ല... 'ഹിന്ദുരാഷ്ട്ര' ഭരണഘടന തയ്യാറാക്കുന്നു

5

റഷ്യയെ സാമ്പത്തികമായി സമ്മര്‍ദ്ദത്തിലാക്കി യുക്രൈനില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് അമേരിക്കയുടെ ശ്രമം. എന്നാല്‍ റഷ്യന്‍ കമ്പനികളുടെ ഓഹരി സൗദി വാങ്ങുമ്പോള്‍ അമേരിക്കയുടെ ലക്ഷ്യം നടക്കില്ല. സൗദി വാങ്ങുന്നതോടെ റഷ്യന്‍ കമ്പനികളുടെ പ്രതിസന്ധി തീരുകയും ഓഹരി വില കുത്തനെ ഉയരുകയും ചെയ്യും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സൗദിയുടെ നീക്കം അമേരിക്കക്ക് തിരിച്ചടിയാണ്.

6

പ്രതിസന്ധി മറികടക്കാന്‍ റഷ്യ എല്ലാ വിധ ശ്രമങ്ങളും നടത്തിവരികയാണ്. റഷ്യയുടെ എണ്ണ വില കുറച്ച് വില്‍ക്കുകയാണ് ഇതിലൊന്ന്. സൗദി അറേബ്യ റഷ്യയില്‍ നിന്ന് വന്‍തോതില്‍ എണ്ണ ഇറക്കുന്നുണ്ട്. എണ്ണ രാജ്യമായ സൗദി എന്തിനാണ് റഷ്യയില്‍ നിന്ന് ഇറക്കുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. എന്നാല്‍ വില കുറഞ്ഞ എണ്ണ വാങ്ങി വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കുകയാണ് സൗദി. സ്വന്തം എണ്ണ കയറ്റി അയക്കുകയും ചെയ്യുന്നു.

7

സൗദി മാത്രമല്ല റഷ്യയുടെ വില കുറഞ്ഞ എണ്ണ വാങ്ങുന്നത്. ഇന്ത്യയും വന്‍തോതില്‍ വാങ്ങുകയാണ്. വില കുറഞ്ഞ എണ്ണ ലഭിക്കുമ്പോള്‍ എന്തിന് മടിക്കണം എന്ന നിലപാടാണ് ഇന്ത്യയ്ക്ക്. ഇറാഖ്, സൗദി എന്നീ രാജ്യങ്ങളില്‍ നിന്നായിരുന്നു ഇന്ത്യ ഇതുവരെ കൂടുതല്‍ എണ്ണ ഇറക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ടാം സ്ഥാനം റഷ്യയ്ക്കാണ്. വൈകാതെ ഇറാഖിനെയും പിന്നിലാക്കി റഷ്യന്‍ എണ്ണ കൂടുതലായി ഇന്ത്യയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Saudi Arabia's Kingdom Holding Company buy Share Of Prominent Russian energy Firms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X