കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എമിറേറ്റ്‌സിനെ പൂട്ടാന്‍ റിയ വരുന്നു; സൗദിയുടെ പുതിയ വ്യോമയാന തന്ത്രം, 3000 കോടി, 150 റൂട്ട്

Google Oneindia Malayalam News

റിയാദ്: വ്യോമയാന രംഗം കൂടുതല്‍ മല്‍സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. ആഗോള തലത്തില്‍ തന്നെ യാത്രയ്ക്ക് വിമാനത്തെ ആശ്രയിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ പരീക്ഷണത്തിന് സൗദി ഒരുങ്ങുന്നു. പുതിയ വിമാന കമ്പനി സ്ഥാപിക്കാന്‍ പോകുകയാണ് സൗദി.

ലോകോത്തര വിമാന കമ്പനിയായ യുഎഇയുടെ എമിറേറ്റ്‌സിനും ഖത്തറിന്റെ ഖത്തര്‍ എയര്‍വേയ്‌സിനും കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നതാണ് സൗദിയുടെ നീക്കം. ഒരേ സമയം 150 കേന്ദ്രങ്ങളിലേക്ക് യാത്രകള്‍ സാധ്യമാകുന്ന കമ്പനി എന്ന ഖ്യാതിയോടെ ആയിരിക്കും സൗദിയുടെ പുതിയ വിമാന കമ്പനി എത്തുക. റിയ എന്ന പേരിലാകും കമ്പനി വരിക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു...

1

നിലവില്‍ സൗദിയുടെ ഔദ്യോഗിക വിമാന കമ്പനി സൗദിയ ആണ്. സൗകര്യപ്രദമായ യാത്രകള്‍ സമ്മാനിക്കുന്ന കമ്പനിയാണിതെങ്കിലും മറ്റു ചില ലക്ഷ്യങ്ങളോടെയാണ് പുതിയ വിമാന കമ്പനി സൗദി സ്ഥാപിക്കാന്‍ പോകുന്നത്. ജിദ്ദ കേന്ദ്രമായിട്ടാണ് സൗദിയ പ്രവര്‍ത്തിക്കുന്നതെങ്കില്‍ റിയാദ് കേന്ദ്രമായിട്ടാകും റിയ പ്രവര്‍ത്തിക്കുക. കോടികള്‍ മുതല്‍ മുടക്കിയാണ് പുതിയ കമ്പനി സൗദി സ്ഥാപിക്കാന്‍ പോകുന്നത്.

2

എണ്ണ സമ്പന്നമാണ് സൗദി അറേബ്യ. പ്രധാന വരുമാന മാര്‍ഗവും എണ്ണ തന്നെ. എന്നാല്‍ മറ്റു ആദായ മാര്‍ഗങ്ങളും സൗദി തിരയുകയാണ്. ഇതിന്റെ ഭാഗം കൂടിയാണ് പുതിയ വിമാന കമ്പനി. ടൂറിസം മേഖല പുഷ്ടിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സൗദി പുതിയ കമ്പനി ആരംഭിക്കുന്നതത്രെ. സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആയിരിക്കും പണം മുടക്കുക.

ആ അഭിമുഖത്തിന് ശേഷം ദിലീപ് വിളിച്ചു; സന്തോഷിപ്പിക്കാന്‍ പറഞ്ഞതല്ലെന്ന് ഞാന്‍... മധു പറയുന്നുആ അഭിമുഖത്തിന് ശേഷം ദിലീപ് വിളിച്ചു; സന്തോഷിപ്പിക്കാന്‍ പറഞ്ഞതല്ലെന്ന് ഞാന്‍... മധു പറയുന്നു

3

റിയ എന്ന പേരിലാണ് പുതിയ കമ്പനി വരികയെന്ന് സിംപിള്‍ ഫ്‌ളൈയിങ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ വിമാന കമ്പനി സൗദി ആരംഭിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും കമ്പനിയുടെ പേര് റിയ എന്നാകുമെന്ന് കഴിഞ്ഞ ദിവസമാണ് പുറം ലോകം അറിഞ്ഞത്. റിയ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പരസ്യപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

4

സൗദിയ വിമാന കമ്പനി നിലവില്‍ 90 കേന്ദ്രങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ പ്രാദേശിക കേന്ദ്രങ്ങളും ഉള്‍പ്പെടും. എന്നാല്‍ യുഎഇയുടെ എമിറേറ്റ്‌സ് 158 കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. 85 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുകയാണ് ഇത്രയും വിമാനത്താവളങ്ങള്‍. എമിറേറ്റ്‌സിനെ വെല്ലുന്ന കമ്പനിയാകും റിയ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

5

3000 കോടി ഡോളറിന്റെ നിക്ഷേപമാണ് സൗദി അറേബ്യയ്ക്ക് പുതിയ കമ്പനിക്കായി ആവശ്യം വരിക. യൂറോപ്പ്, വടക്ക്-തെക്ക് അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നീ വന്‍കരകളിലേക്ക് 150ലധികം സര്‍വീസുകള്‍ നടത്താന്‍ സാധിക്കുന്ന കമ്പനിയാണ് സൗദി ലക്ഷ്യമിടുന്നത്. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യോമയാന കമ്പനികളെ പരാജയപ്പെടുത്തി വിപണി പിടിക്കുക എന്നത് റിയക്ക് മുമ്പില്‍ വന്‍ വെല്ലുവിളിയാകും.

Viral Video: ഹർഭജൻ സിങ് ഇസ്ലാം മതം സ്വീകരിക്കാൻ ആ​ഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തലുമായി ഇൻസമാമുൽ ഹഖ്Viral Video: ഹർഭജൻ സിങ് ഇസ്ലാം മതം സ്വീകരിക്കാൻ ആ​ഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തലുമായി ഇൻസമാമുൽ ഹഖ്

6

വിഷന്‍ 2030ന്റെ ഭാഗമായി 10000 കോടി റിയാലാണ് സൗദി അറേബ്യ വ്യോമയാന മേഖലയില്‍ മുതല്‍ മുടക്കുന്നത്. ടൂറിസം രംഗത്തിന്റെ ഉണര്‍വാണ് സൗദിയുടെ ലക്ഷ്യം. നിലവില്‍ 4 ദശലക്ഷം അന്താരാഷ്ട്ര ട്രാന്‍സിറ്റ് യാത്രക്കാരാണ് സൗദിയിലുള്ളത്. 2030 ആകുമ്പോഴേക്കും ഇത് 30 ദശലക്ഷമാക്കി ഉയര്‍ത്താനാണ് പദ്ധതി. സൗദിയ കമ്പനിക്ക് സാധ്യമാകാത്ത റൂട്ടുകളാകും റിയ നോട്ടമിടുക എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

7

സൗദിയയുടെ വിമാനങ്ങള്‍ പ്രധാനമായും പശ്ചിമേഷ്യന്‍ സര്‍വീസുകളാണ് നടത്തുന്നത്. ഏഷ്യയിലേക്ക് 20 ശതമാവനും ആഫ്രിക്കയിലേക്ക് 10 ശതമാനവും സര്‍വീസുണ്ട്. എന്നാല്‍ ബാക്കി സര്‍വീസുകള്‍ പിടിക്കുകയാണ് റിയയുടെ ദൗത്യം. ഏഷ്യയിലേയും ആഫ്രിക്കയിലേയും സര്‍വീസുകളുടെ കുത്തക പിടിക്കാനായാല്‍ റിയ ലോകത്തെ ശ്രദ്ധേയമായ കമ്പനിയായി മാറുമെന്നതില്‍ തര്‍ക്കമില്ല.

English summary
Saudi Arabia's New Airline RIA Coming; UAE's Emirates Will Face Strong Competition, All Details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X