സൗദിക്കെതിരെ ലബനണ്‍ യുദ്ധം പ്രഖ്യാപിച്ചു? പൗരന്‍മാരോട് ഒഴിഞ്ഞുപോകാന്‍ ബഹ്‌റൈന്‍; പശ്ചിമേഷ്യ കത്തും

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  സൗദിക്കെതിരെ ലെബനൻ യുദ്ധം പ്രഖ്യാപിച്ചു? | Oneindia Malayalam

  റിയാദ്: സൗദി അറേബ്യയിലെ കടുത്ത നടപടികള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചതിനൊപ്പം തന്നെയാണ് ലബണ്‍ പ്രധാനമന്ത്രിയുടെ രാജിയും ശ്രദ്ധിക്കപ്പെട്ടത്. സൗദി പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു സൗദിയില്‍ വച്ച് തന്നെ ആ രാജി പ്രഖ്യാപനം നടന്നത്.

  സൗദിയില്‍ സംഭവിച്ചത്... സ്വന്തം രാജ്യത്തെ ഒറ്റനിമിഷം കൊണ്ട് അനാഥമാക്കി പ്രധാനമന്ത്രിയുടെ രാജി; കാരണം

  ഹിസ്ബുള്ളയേയും ഇറാനേയും ലക്ഷ്യം വച്ചായിരുന്നു രാജി പ്രഖ്യാപിച്ച് സാദ് ഹരീരി നടത്തിയ പ്രതികരണങ്ങള്‍. അതിന് തക്കതായ മറുപടി ഹിസ്ബുളളയും ഇറാനും നല്‍കുകയും ചെയ്തു.

  സൗദി രാജാവിനെതിരേയും കിരീടാവകാശിക്കെതിരേയും മിണ്ടരുത്...10 വർഷം വരെ ജയിൽ, തീവ്രവാദത്തിൽ വധശിക്ഷ

  ലബനണ്‍ സൗദിയോട് യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ സൗദി അറേബ്യ ഉയര്‍ത്തിയിരിക്കുന്ന ആരോപണം. തങ്ങളുടെ പൗരന്‍മാരോട് ലബനണ്‍ വിടാന്‍ ബഹ്‌റൈന്‍ നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

  ഒരു ചെറിയ രാജ്യം

  ഒരു ചെറിയ രാജ്യം

  പശ്ചിമേഷ്യയിലെ ഒരു ചെറിയ രാജ്യം മാത്രമാണ് ലബനണ്‍. കടുത്ത ആഭ്യന്തര പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനിടയ്ക്കായിരുന്നു പ്രധാനമന്ത്രി സാദ് ഹരീരിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. അതും സൗദി അറേബ്യയില്‍ വച്ച്.

  പിന്നില്‍ സൗദിയെന്ന്

  പിന്നില്‍ സൗദിയെന്ന്

  സാദ് ഹരീരിയുടെ രാജിക്ക് പിന്നില് സൗദി അറേബ്യ ആണ് എന്ന ആരോപണം ആണ് ഹിസ്ബുള്ളയും ഇറാനും ഉന്നയിച്ചത്. സൗദിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഹരീരി രാജി വക്കുകയായിരുന്നു എന്ന ആരോപണവും അവര്‍ ഉയര്‍ത്തിയിരുന്നു. ഇത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവച്ചു.

  യുദ്ധപ്രഖ്യാപനം

  യുദ്ധപ്രഖ്യാപനം

  സൗദിയോട് യുദ്ധ പ്രഖ്യാപനം നടത്തി എന്ന രീതിില്‍ തന്നെ ആയിരിക്കും ഇനി ലബനണ്‍ സര്‍ക്കാരിനോട് പ്രതികരിക്കുക എന്നാണ് സൗദിയുടെ ഗള്‍ഫ് അഫയേഴ്‌സ് മന്ത്രി തമെര്‍ അല്‍ സബാന്‍ വ്യക്തമാക്കിയിട്ടുള്ളത്. മേഖല യുദ്ധാന്തരീക്ഷത്തിലേക്ക് നീങ്ങുന്നു എന്ന സൂചന തന്നെയാണ് സൗദി നല്‍കുന്നത്.

  ഗുഹകളിലേക്ക് മടക്കും

  ഗുഹകളിലേക്ക് മടക്കും

  ഹിസ്ബുള്ളയെ നിയന്ത്രിക്കുന്നതില്‍ ഹരീരി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന ആക്ഷേപവും സൗദി ഉന്നയിക്കുന്നുണ്ട്. ദക്ഷിണ ലബനണിലെ ഗുഹകളിലേക്ക് ഹിസ്ബുള്ളയെ ഓടിക്കും എന്ന മുന്നറിയിപ്പും ഉണ്ട്. ദക്ഷിണ ലബനണില്‍ ആണ് ഷിയ വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷം ഉള്ളത്.

  കലിപ്പിന് കാരണം പലത്

  കലിപ്പിന് കാരണം പലത്

  സൗദി അറേബ്യയ്ക്ക് ഹിസ്ബുള്ളയോടുള്ള വിദ്വേഷത്തിന് കാരണം പലതാണ്. സുന്നി-ഷിയ പ്രശ്‌നം തന്നെ ആണ് അതില്‍ പ്രധാനം. ഇറാനുമായുള്ള ഹിസ്ബുളളയുടെ ബന്ധമാണ് മറ്റൊന്ന്.

  സിറിയയിലെ കാര്യവും

  സിറിയയിലെ കാര്യവും

  സിറിയയില്‍ അസദ് ഭരണകൂടത്തിനെചിരെ പോരാടുന്നവര്‍ക്ക് ആളും അര്‍ത്ഥവും നല്‍കി സഹായിച്ചിരുന്നത് സൗദി അറേബ്യ ആയിരുന്നു. എന്നാല്‍ അയല്‍ രാജ്യത്തെ സര്‍ക്കാരിനെ സംരക്ഷിക്കുന്ന പോരാട്ടമായിരുന്നു ഹിസ്ബുള്ള ചെയ്തിരുന്നത്. ഇറാന്റെ പിന്തുണയോടെ ആയിരുന്നു ഇത്.

  ഹിസ്ബുള്ളയെ തൊട്ടാല്‍

  ഹിസ്ബുള്ളയെ തൊട്ടാല്‍

  ഹിസ്ബുള്ളയെ തകര്‍ക്കാന്‍ സൗദി ഏതെങ്കിലും രീതിയിലുള്ള സൈനിക നടപടി ലബനണില്‍ നടത്തുമോ എന്ന് വ്യക്തമല്ല. എന്നാല്‍ ഹിസ്ബുള്ളയ്ക്ക് നേരെയുണ്ടാകുന്ന ഏത് ആക്രമണത്തേയും നോക്കി നില്‍ക്കാന്‍ ഇറാന്‍ തയ്യാറാവില്ല. കടുത്ത സംഘര്‍ഷങ്ങള്‍ക്ക് തന്നെ ഇത് വഴിവച്ചേക്കാം.

  അഭയാര്‍ത്ഥികളുടെ രാജ്യം

  അഭയാര്‍ത്ഥികളുടെ രാജ്യം

  കടുത്ത സാമ്പത്തിക പരാധീനതയിലാണ് ലബനണ്‍. പഴയ ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളില്‍ നിന്ന് ഇപ്പോഴും മോചിപ്പിക്കപ്പെട്ടിട്ടില്ല. രാജ്യത്തെ ജനങ്ങളില്‍ നാലില്‍ ഒന്ന് സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളും ആണ്.

  English summary
  Saudi Arabia accused Lebanon on Monday of declaring war against it because of aggression by the Iran-backed Lebanese Shi‘ite group Hezbollah, a dramatic escalation of a crisis threatening to destabilize the tiny Arab country.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്