Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി വാരിയെറിഞ്ഞത് 6400 കോടി ഡോളര്‍!! ഗള്‍ഫിനെ മാറ്റി മറിക്കുമോ ആ തീരുമാനം? വഴിമാറി യാത്ര

റിയാദ്: ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രബലമായ സാമ്പത്തിക ശക്തിയാണ് സൗദി അറേബ്യ. ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യം. അടുത്ത കാലത്തായി സൗദിയുടെ യാത്ര അല്‍പ്പം വഴിമാറിയിട്ടാണ്. പതിവ് രീതികള്‍ മാറ്റിവച്ച് ചില വേറിട്ട തീരുമാനങ്ങള്‍ സൗദി ഭരണകൂടം എടുത്തിരിക്കുന്നു. അതാകട്ടെ, വന്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കുകയും ചെയ്തു.

എണ്ണയാണ് സൗദിയുടെ പ്രധാന വരുമാന സ്രോതസ്. എന്നാല്‍ എക്കാലത്തും എണ്ണയെ ആശ്രയിച്ച് നില്‍ക്കാന്‍ സാധിക്കില്ലെന്ന് സൗദിക്ക് നന്നായറിയാം. തുടര്‍ന്നാണ് സൗദി സുപ്രധാനമായ തീരുമാനങ്ങള്‍ എടുത്തത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇടപെടലാണ് സൗദിയ്ക്ക് പുതിയ വഴി വെട്ടുന്നത്. ഈ സാഹചര്യത്തിലാണ് 6400 കോടി ഡോളറിന്റെ സൗദിയുടെ നിക്ഷേപം മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

എണ്ണയ്ക്ക് അപ്പുറമുള്ള വരുമാനം തേടുകയാണ് സൗദി. പ്രധാനമായും ശ്രദ്ധിക്കുന്നത് രണ്ടു മേഖലകളിലാണ്. ഒന്ന് ടൂറിസം. മറ്റൊന്ന് വിനോദം. ആധുനിക യുഗത്തില്‍ ഈ രണ്ട് മേഖലകളിലും അനന്തമായ സാധ്യതകളാണുള്ളത്. കൊവിഡ് വ്യാധി കാരണം ഈ രണ്ട് മേഖലയും തളര്‍ന്നു എന്നത് ശരിതന്നെ. എന്നാല്‍ കൊവിഡ് അകലുമ്പോള്‍ ടൂറിസവും വിനോദവും വീണ്ടുമുണരുമെന്നാണ് സൗദിയുടെ പ്രതീക്ഷ.

2

വിനോദ സഞ്ചാരത്തിന് ഏറെ പ്രതീക്ഷയുള്ള രാജ്യമാണ് സൗദി അറേബ്യ. വിവിധ മത വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ സ്ഥലങ്ങളും കാഴ്ചകളും അടങ്ങിയ നാടാണിത്. മാത്രമല്ല, ലോക പൈതൃകങ്ങളുടെ യുനസ്‌കോ പട്ടികയില്‍ ഇടംപിടിച്ച നിരവധി സ്ഥലങ്ങള്‍ സൗദിയിലുണ്ട്. ഇവയെല്ലാം വരുമാനമാക്കി മാറ്റുകയാണ് സൗദി. ഇതിനൊപ്പം ജോലി സാധ്യതകളും വര്‍ധിക്കുന്നു.

3

വിനോദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി സിനിമയ്ക്കുണ്ടായിരുന്ന നിരോധനം നീക്കിയത്. 2018 അവസാനത്തിലായിരുന്നു നിരോധനം എടുത്തുകളഞ്ഞത്. അതിന് മുമ്പ് 35 വര്‍ഷത്തോളം സൗദിയില്‍ സിനിമാ പ്രദര്‍ശനത്തിന് അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ ആധുനിക യുഗത്തില്‍ വന്‍തോതില്‍ വരുമാനമുണ്ടാക്കാന്‍ സഹായിക്കുന്ന മേഖലയാണിത് എന്ന തിരിച്ചറിവാണ് പുതിയ തീരുമാനത്തിന് കാരണം.

4

വിനോദ വ്യവസായ മേഖലയില്‍ 6400 കോടി ഡോളറാണ് സൗദിയുടെ നിക്ഷേപം. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സിനിമാ കേന്ദ്രമായി മാറാനാണ് സൗദിയുടെ നീക്കം. സൗദിയില്‍ ചില സിനിമകളുടെ ചിത്രീകരണവും നടന്നിരുന്നു. ചരിത്ര പ്രസിദ്ധമായ അല്‍ ഉല മേഖലയില്‍ സിനിമാ-ഫോട്ടോഗ്രഫി ചിത്രീകരണങ്ങള്‍ക്ക് അനന്തസാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

5

അല്‍ ഉല മേഖല യുനസ്‌കോ അംഗീകാരം ലഭിച്ച പൈതൃക കേന്ദ്രമാണ്. കഴിഞ്ഞ വര്‍ഷമാണ് ഇത് ടൂറിസം പ്രോല്‍സാഹനത്തിന്റെ ഭാഗമായി തുറന്നുകൊടുത്തത്. ഇതുകൂടാതെ കൂടുതല്‍ ചരിത്ര പ്രസിദ്ധമായ കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുമെന്നാണ് സൂചനകള്‍. രാജ്യത്ത് കൂടുതല്‍ സിനിമാ ശാലകള്‍ ഒരുക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണിതെല്ലാം.

മലയാളികള്‍ നെഞ്ചേറ്റിയ സഹോദരിമാര്‍!! അപൂര്‍വ ചിത്രങ്ങള്‍... വീണ്ടുമെത്തുമോ എന്ന് ആരാധകര്‍

Recommended Video

cmsvideo
    മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത
    6

    നേരത്തെ സ്ത്രീകള്‍ക്ക് ഡ്രൈവിങിന് വിലക്കുണ്ടായിരുന്നു സൗദിയില്‍. കായിക രംഗത്ത് സ്ത്രീകളെ പ്രോല്‍സാഹിപ്പിച്ചിരുന്നില്ല. 2017ന് ശേഷം ഇതില്‍ മാറ്റം വരാന്‍ തുടങ്ങി. മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടവകാശിയായ ശേഷം തുടങ്ങിയ പരിഷ്‌കരണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും.

    7

    മരുഭൂമിയിലെ സിനിമാ ചിത്രീകരണങ്ങള്‍ക്ക് പ്രധാനമായും ആശ്രയിച്ചിരുന്നത് മൊറോക്കോ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളെ ആയിരുന്നു. എന്നാല്‍ സൗദി വാതില്‍ തുറന്നതോടെ സിനിമാ നിര്‍മാണ മേഖല കൂടുതല്‍ ഇവിടേക്ക് ആകര്‍ഷിക്കുമെന്ന് കരുതുന്നു. സൗദിക്ക് ഇക്കാര്യത്തില്‍ സഖ്യരാജ്യമായ യുഎഇയുമായും മല്‍സരിക്കേണ്ടി വരും. അടുത്ത മാസം സൗദി ആദ്യ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് ഒരുങ്ങുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+