കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ് ബുക്കില്‍ ഇന്ത്യയെ കൊന്നു കൊലവിളിയ്ക്കുന്നവര്‍ ഇക്കാര്യം കൂടി കാണണം,സൗദിയില്‍ നടക്കുന്നത്

Google Oneindia Malayalam News

റിയാദ്:വിദേശ രാജ്യങ്ങളിലിരുന്നു ഇന്ത്യയില്‍ എന്തു നടക്കുന്ന എന്ന് തിരയുന്നവരാണ് പ്രവാസി ഇന്ത്യക്കാരില്‍ ഏറെയും. ഇന്ത്യയിലെ ബീഫ് വിവാദം ഉള്‍പ്പടെയുള്ളവയില്‍ സജീവമായ ഇടപെടലാണ് പ്രവാസികള്‍ നടത്തുന്നത്. ഇന്ത്യ ഫാസിസത്തിലേയ്ക്ക് നിങ്ങുന്നു എന്ന വിമര്‍ശനമാണ് എല്ലായിടത്തുനിന്നും ഉയരുന്നത്. വ്യക്തി സ്വാതന്ത്ര്യത്തിന് മേല്‍ കടന്നു കയറ്റം ഉണ്ടാകുന്നു എന്നും ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ല എന്നുമൊക്കെ. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി ചിത്രീകരിയ്ക്കുകയാണ്.

ഫേസ്ബുക്കില്‍ ഇന്ത്യയെ കൊന്നു കൊലവിളിയ്ക്കുന്നവര്‍ സൗദി അറേബ്യയില്‍ നടക്കുന്ന ചില കാര്യങ്ങള്‍ കൂടി അറിയണം. അവകാശ സമരം നടത്തിയ രണ്ട് ആക്ടിവിസ്റ്റുകളെ സൗദി അറേബ്യ തടവിലാക്കി. സൗദി അസോസിയേന്‍ ഫോര്‍ സിവില്‍ ആന്റ് പൊളിറ്റിക്കല്‍ റൈറ്റ്‌സ് (HASEM) പ്രവര്‍ത്തകരെയാണ് സൗദി അറേബ്യ തടവിലാക്കിയത്.

 അവകാശ സമരം

അവകാശ സമരം

അവകാശ സമരത്തിനും രാഷ്ട്രീയ നവീകരണത്തിനും വേണ്ടി പ്രവര്‍ത്തിച്ചതിനാണ് പ്രവര്‍ത്തകരെ സൗദി അറേബ്യ തടവിലാക്കിയത്. ഹാസെം സ്ഥാപകനായ അബ്ദുള്‍ റഹ്മാന്‍ അല്‍ ഹമീദ്, അബ്ദുള്‍ അസീസ് അല്‍ സിനേദി എന്നിവരെയാണ് തടവിലാക്കിയത്.

ശിക്ഷ

ശിക്ഷ

അല്‍ ഹമീദിന് ഒന്‍പത് വര്‍ഷത്തെ തടവ് ശിക്ഷയ്ക്കാണ് വിധിച്ചത്. ഈ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാലും ഒന്‍പത് വര്‍ഷത്തേയ്ക്ക് രാജ്യം വിട്ടുപോകാന്‍ അനുമതിയില്ല. ഇതിന് പുറമെ 50,000 സൗദി റിയാല്‍ (ഏകദേശം 8,62,970 രൂപ) പിഴ അടയ്ക്കാനും ഉത്തരവിട്ടു.

സംഘടനാ പ്രവര്‍ത്തനം

സംഘടനാ പ്രവര്‍ത്തനം

സംഘടനാ പ്രവര്‍ത്തനം നടത്തിയതിന് ആറ് പേരെയാണ് പിടികൂടിയത്. നാല് പേരുടെ വിചാരണ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. അല്‍ സിനേദിയ്ക്ക് എട്ട് വര്‍ഷത്തെ തടവും ശേഷം രാജ്യം വിട്ടുപോകാതിരിയ്ക്കാനുളള വിലക്കും 50000 സൗദി റിയാല്‍ പിഴയുമാണ് ഏര്‍പ്പെടുത്തിയത്.

ഇതല്ലേ....

ഇതല്ലേ....

സംഘടനാ പ്രവര്‍ത്തനം, രാഷ്ട്രീയ പ്രവര്‍ത്തനം എന്നിവയെല്ലാം സൗദി അറേബ്യയില്‍ അടിച്ചമര്‍ത്തപ്പെടുകയാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കമിടുന്നവരെപ്പോലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അറസ്റ്റ് ചെയ്യുന്ന അവസ്ഥയുണ്ട്

സ്വന്തം കണ്ണിലെ കരട് എടുക്കൂ...

സ്വന്തം കണ്ണിലെ കരട് എടുക്കൂ...

സ്വന്തം കണ്ണിലെ കരട് എടുക്കാതെ അന്യനെ കുറ്റം പറയുന്ന അവസ്ഥയുണ്ടല്ലോ. സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായി ഉപമിച്ച് ഇന്ത്യയെ ഇകഴ്ത്തുന്ന ഫേസ്ബുക്കികള്‍...അവര്‍ ഇതൊക്കെ കണ്ടില്ലെന്ന് വയ്ക്കുകയാണോ?

English summary
Saudi Arabia sentences two to imprisonment for political activism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X