വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുമതി; താല്കാലിക വിലക്ക് പിന്‍വലിച്ച് സൗദി
റിയാദ്: സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയെന്ന് സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചു. ഞായറാഴ്ച്ച പുറത്ത് വിട്ട സര്‍ക്കുലറില്‍ ആണ് വിദേശികള്‍ക്ക് മാത്രമായി യാത്രാനുമതി എന്ന് വ്യക്തമാക്കിയത്.
നിലവില്‍ രാജ്യത്തുള്ള സൗദി പൗരന്മാരല്ലാത്ത എല്ലാവരേയും കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിച്ച് യാത്ര ചെയ്യിക്കാന്‍ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദിയിലേക്ക് വരാന്‍ അനുമതി ഇല്ല. വകഭേദം വന്ന കൊവിഡ് ചില രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് കഴിഞ്ഞ ഒരാഴ്ച്ച മുന്‍പ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് സൗദി വിലക്കേര്‍പ്പെടുത്തിയത്.

ഒരാഴ്ച്ചത്തേക്കായിരുന്നു താല്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഒരാഴ്ച്ച തികയുന്ന ഞായറാഴ്ച്ചയാണ് സ്വദേശികളല്ലാത്തവര്‍ക്ക് യാത്ര അനുവദിച്ചുകൊണ്ടുള്ള ഏവിയേഷന്‍ അതോറിറ്റിയുടെ അറിയിപ്പ് വന്നിരിക്കുന്നത്. വിദേശ വിമാന കമ്പനികളെ ഈ ആവശ്യത്തിനായി സര്‍വീസ് നടത്താന്‍ അനുവദിച്ചിരിക്കുന്നു എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
എന്നാല്‍ വിമാനം എത്തിച്ചേരുന്ന സൗദിയിലെ വിമാനത്താവളങ്ങളില്‍ വിമാനത്തിലെ ജീവനക്കാര്‍ പുറത്തിറങ്ങി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മറ്റുള്ളവരുമായി ശാരീരിക സമ്പര്‍ക്കമുണ്ടാക്കാന്‍ പാടില്ല. കര്‍ശനമായ മുന്‍കരുതല്‍ പാലിച്ചിരിക്കണം എന്ന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കൊവിഡിന്റെ രണ്ടാം വരവുണ്ടായ രാജ്യങ്ങളിലേക്ക് യാത്ര അനുവദിക്കുകയില്ല.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications