• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൈഖ് മുഹമ്മദ്... യുഎസിലേക്ക് വരൂ, കുറച്ചധികം പറയാനുണ്ട്; അറബ് ഉച്ചകോടിയില്‍ ബൈഡന്‍

Google Oneindia Malayalam News

ജിദ്ദ: സൗദി അറേബ്യയില്‍ അറബ് ലോകത്തെ പ്രധാന നേതാക്കള്‍ സംഗമിച്ചിരിക്കുകയാണ്. ജിസിസിയിലെ ആറ് രാജ്യങ്ങളുടെ നേതാക്കളും പ്രധാന അറബ് രാജ്യങ്ങളിലെ ഭരണാധികാരികളുമാണ് ജിദ്ദ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഒപ്പം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമുണ്ട്. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ശേഷം ജോ ബൈഡന്റെ ആദ്യ സൗദി സന്ദര്‍ശനമാണിത്.

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായ വേളയില്‍ ആദ്യ വിദേശ യാത്ര സൗദിയിലേക്കായിരുന്നു. എന്നാല്‍ സൗദിയുടെ പല നിലപാടിനെയും ഇതുവരെ വിമര്‍ശിച്ചിരുന്ന ബൈഡന്‍ വളരെ വൈകിയാണ് സൗദിയിലെത്തിയിരിക്കുന്നത്. സൗദി, യുഎഇ, ഖത്തര്‍, ഇറാഖ് നേതാക്കളുമായെല്ലാം അദ്ദേഹം ചര്‍ച്ച നടത്തി. വിശദാംങ്ങള്‍ ഇങ്ങനെ...

ദേശീയ പ്രക്ഷോഭം വരുന്നു; മോദിയെ ടാര്‍ഗറ്റ് ചെയ്ത് ത്വരിത നീക്കം, രഹസ്യമായി അറിഞ്ഞ് ബിജെപിദേശീയ പ്രക്ഷോഭം വരുന്നു; മോദിയെ ടാര്‍ഗറ്റ് ചെയ്ത് ത്വരിത നീക്കം, രഹസ്യമായി അറിഞ്ഞ് ബിജെപി

1

സൗദി അറേബ്യയുടെ പല നിലപാടുകളെയും വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് ജോ ബൈഡന്‍. പ്രത്യേകിച്ചും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ. സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ബിന്‍ സല്‍മാനെ ജോ ബൈഡന്‍ വിമര്‍ശിച്ചിരുന്നത്. എന്നാല്‍ എല്ലാം മറന്ന് അദ്ദേഹം സൗദിയിലെത്തി ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തിയിരിക്കുകയാണ്.

2

സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ ജിസിസി രാജ്യങ്ങളുടെ നേതാക്കള്‍ ജിദ്ദയിലെ അറബ്-ഗള്‍ഫ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇതിന് പുറമെ, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമി, ജോര്‍ദാനിലെ അബ്ദുല്ല രാജാവ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി എന്നിവരും യോഗത്തിനെത്തി. സൗദി നേതാക്കളുമായിട്ടാണ് ബൈഡന്റെ പ്രധാന ചര്‍ച്ചകള്‍. എന്നാല്‍ ഇടവേളകളില്‍ മറ്റു നേതാക്കളെയും അദ്ദേഹം കണ്ടു.

3

യുഎഇയുടെ പ്രതിനിധിയായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ആണ് ജിദ്ദ ഉച്ചകോടിക്ക് എത്തിയത്. അദ്ദേഹത്തെ മുഹമ്മദ് ബിന്‍ സല്‍മാന്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഉച്ചകോടിക്കിടെ ശൈഖ് മുഹമ്മദും ജോ ബൈഡനും ചര്‍ച്ച നടത്തി. നിങ്ങളെ യുഎസ്സിലേക്ക് ക്ഷണിക്കുന്നുവെന്ന് ബൈഡന്‍ പറഞ്ഞു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും വരണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു.

4

വെള്ളിയാഴ്ചയാണ് ജോ ബൈഡന്‍ സൗദിയിലെത്തിയത്. ശനിയാഴ്ച രാത്രി അദ്ദേഹം അമേരിക്കയിലേക്ക് തിരിക്കും. രണ്ടു ദിവസത്തെ സൗദി സന്ദര്‍ശനത്തിനിടെ ബൈഡന്‍ നിരവധി നേതാക്കളുമായി ചര്‍ച്ച നടത്തി. ഇറാഖ് പ്രധാനമന്ത്രിയുമായും അദ്ദേഹം അല്‍പ്പ നേരം ചര്‍ച്ച ചെയ്തു. ഇറാന്‍ വിഷയമാണ് ഇരുവരും സംസാരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നയന്‍താര വിവാഹത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍; ഒരു മാസം തികയവെ പങ്കുവച്ച് വിഘ്‌നേഷ്

5

അമേരിക്കയുടെ ആയുധങ്ങള്‍ വന്‍ തോതില്‍ വാങ്ങുന്നവരാണ് അറബ് രാജ്യങ്ങള്‍. പശ്ചിമേഷ്യയുടെ സുരക്ഷയ്ക്ക് സാധ്യമായതെല്ലാം ചെയ്യുമെന്നാണ് ബൈഡന്റെ വാഗ്ദാനം. മേഖലയില്‍ കൂടുതല്‍ മിസൈല്‍ പ്രതിരോധ സംവിധാനം വിന്യസിക്കാന്‍ അമേരിക്ക ആലോചിക്കുന്നുണ്ട്. ഇറാനെ ഒറ്റപ്പെടുത്തി ഗള്‍ഫ് മേഖലയുമായി സഹകരിക്കാനാണ് ബൈഡന്റെ പുതിയ നീക്കം.

6

പശ്ചിമേഷ്യയിലെ മിക്ക രാജ്യങ്ങളിലും അമേരിക്കയുടെ സൈനികരുണ്ട്. മേഖലയുടെ സുരക്ഷയ്ക്ക് എന്ന പേരിലാണ് ഈ സൈനികരെ വിന്യസിച്ചിരിക്കുന്നത്. ഇറാഖില്‍ 2500 അമേരിക്കന്‍ സൈനികരാണുള്ളത്. ഐസിസിനെ നേരിടാനാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇറാഖ് പ്രധാനമന്ത്രിയുമായി ബൈഡന്‍ ചര്‍ച്ച ചെയ്തുവെന്ന് ഇറാഖ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

7

പശ്ചിമേഷ്യയില്‍ നിന്ന് അകന്ന് പോകില്ലെന്ന് ബൈഡന്‍ ഉച്ചകോടിയില്‍ പറഞ്ഞു. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായി സൗദിയുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ സഹകരിക്കുന്നത് അമേരിക്കക്ക് ആശങ്കയുണ്ടാക്കിയിരുന്നു. ഈ വേളയില്‍ കൂടിയാണ് ബൈഡന്റെ സൗദി സന്ദര്‍ശനം. ഉച്ചകോടിക്കിടെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഇറാഖ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളുമായി പ്രത്യേകം ചര്‍ച്ച നടത്തി.

photo courtesy- Bader Al Asaker Twitter

English summary
Saudi Arabia Summit: President Joe Biden Meets UAE President Sheikh Mohamed Invite to US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X