സൗദി അറേബ്യ അമേരിക്കയെ ഞെട്ടിച്ചു; കൈമാറുന്ന കോടികള്‍ കേട്ടാല്‍!! കാരണം ഇറാന്‍

  • Written By:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായ ശേഷം തന്റെ ആദ്യ വിദേശപര്യടനത്തിന് ഒരുങ്ങുകയാണ് ഡൊണാള്‍ഡ് ട്രംപ്. സൗദിയിലേക്ക് അദ്ദേഹം വെള്ളിയാഴ്ച എത്തും. സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തുന്ന ട്രംപിന് സൗദിയില്‍ നിരവധി പരിപാടികളുണ്ട്.

20000 കോടി ഡോളര്‍ അമേരിക്കയില്‍ നിക്ഷേപിക്കാമെന്ന് സൗദി അറേബ്യ ഉറപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ 30000 കോടി ഡോളറിന്റെ ആയുധം അമേരിക്കയില്‍ നിന്നു സൗദി വാങ്ങുകയും ചെയ്യും. ഇത്രയധികം കോടികളുടെ ഇടപാട് അമേരിക്കയെ കൂടെ നിര്‍ത്താനുള്ള സൗദിയുടെ തന്ത്രമാണെന്നാണ് ആക്ഷേപം.

ഇറാനും സൗദി അറേബ്യയും

ഇറാനും സൗദി അറേബ്യയും കനത്ത ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നുണ്ട്. ഇറാനെ ആക്രമിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞാഴ്ച ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇറാന്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തു.

50000 കോടിയുടെ ഇടപാട്

അമേരിക്കയുമായി സൗദി അറേബ്യ നടത്താമെന്ന് വാഗ്ദാനം നല്‍കിയ 50000 കോടിയുടെ ഇടപാട് സംബന്ധിച്ച് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ തന്നെയാണ് പറഞ്ഞത്. ഇതുകൊണ്ട് തന്നെയാണ് തന്റെ ആദ്യ സന്ദര്‍ശനം ട്രംപ് സൗദിയിലേക്ക് നടത്തുന്നത്.

കരാറുകളില്‍ ഒപ്പുവയ്ക്കും

ട്രംപിന്റെ സന്ദര്‍ശനത്തിനിടെയാണ് കരാറുകളില്‍ ഒപ്പുവയ്ക്കുക. ഞായറാഴ്ച ലോക മുസ്ലിം രാഷ്ട്ര നേതാക്കളുടെ യോഗത്തെ ട്രംപ് അഭിസംബോധന ചെയ്യുന്നുണ്ട്. 50 ലധികം മുസ്ലിം രാഷ്ട്ര നേതാക്കന്‍മാരാണ് സൗദിയില്‍ എത്തുന്നത്.

വിവാദങ്ങള്‍ ചര്‍ച്ച

അഫ്ഗാനിസ്താന്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും മുസ്ലിം രാഷ്ട്ര നേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുക്കും. ഭീകരവാദം, ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളി, സിറിയയിലെ പ്രശ്‌നങ്ങള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്യും.

ട്രംപ് ഇസ്രായേലിലേക്ക്

സൗദിയില്‍ നിന്ന് ട്രംപ് ഇസ്രായേലിലേക്കാണ് പോവുക. അവിടെ നിന്നു ഇറ്റലിയിലേക്കും. വത്തിക്കാനില്‍ പോപ്പ് ഫ്രാന്‍സിസ് ഉള്‍പ്പെടെയുള്ള മത നേതാക്കളുമായും രാഷ്ട്ര നേതാക്കളുമായും ട്രംപ് കൂടിക്കാഴ്ച നടത്തും.

മതനേതാക്കളുമായി ചര്‍ച്ച

ഇറ്റലിയില്‍ ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ട്രംപ് പങ്കെടുക്കും. തുടര്‍ന്ന് ബ്രസല്‍സിലെത്തുന്ന അദ്ദേഹം നാറ്റോ സേനാ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. സൗദിയില്‍ മുസ്ലിം നേതാക്കളുമായും വത്തിക്കാനില്‍ ക്രൈസ്തവ നേതാക്കളുമായും ഇസ്രായേലില്‍ ജൂത നേതാക്കളുമായും ട്രംപ് കൂടിക്കാഴ്ച നടത്തുന്നുവെന്നതാണ് ഈ യാത്രയുടെ പ്രത്യേകത.

നിരവധി തൊഴിലവസരങ്ങള്‍

അമേരിക്കയില്‍ 20000 കോടി ഡോളറിന്റെ നിക്ഷേപം നടത്താമെന്ന് സൗദി അറേബ്യ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ തന്നെയാണ് അറിയിച്ചത്. അമേരിക്കയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇതുവഴി സാധിക്കും.

ഗുണം ചെയ്യുമെന്ന് സൗദി

അമേരിക്കയില്‍ നിക്ഷേപിക്കുന്നത് ഗുണം ചെയ്യുമെന്നാണ് സൗദി വൃത്തങ്ങള്‍ അറിയിച്ചതെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വന്‍കിട ബിസിനസുകള്‍ ആരംഭിക്കാന്‍ അമേരിക്കന്‍ നിയമം എളുപ്പവഴികള്‍ ഒരുക്കുന്നതാണ് സൗദിയെ ആകര്‍ഷിച്ചതത്രെ.

 സൈനിക ഉപകരണങ്ങള്‍

ഇതിന് പുറമെയാണ് 30000 കോടി ഡോളറിന്റെ സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നത്. അതിന് പുറമെ ട്രംപിന്റെ സന്ദര്‍ശനത്തിനിടെ 10900 കോടി ഡോളറിന്റെ കരാറുകളിലും ഒപ്പുവയ്ക്കും. പശ്ചിമേഷ്യയെ സുരക്ഷിതമാക്കുകയാണ് ഈ കരാറുകളുടെ ലക്ഷ്യമെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇറാനെതിരായ നീക്കം

ഇറാനെതിരായ നീക്കം ശക്തമാക്കാനാണ് സൗദിയുടെ തീരുമാനം. സിറിയയിലും യമനിലും ബഹ്‌റൈനിലും ഇറാന്‍ ഇടപെടുന്നുവെന്നും പ്രശ്‌നമുണ്ടാക്കുന്നുവെന്നുമാണ് സൗദിയുടെ ആരോപണം. ഈ പ്രദേശങ്ങളിലെല്ലാം ഇരുരാജ്യങ്ങളും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്.

English summary
As President Donald Trump prepares for his first overseas trip, Saudi Arabia has announced to make a whopping $200 billion investment in the US and intends to purchase arms worth $300 billion from America, a senior administration official has said.
Please Wait while comments are loading...