അന്നം നല്‍കിയ കൈ കൊണ്ട് തന്നെ സൗദി വീണ്ടും യെമനില്‍ കൂട്ടക്കുരുതി തുടങ്ങി
സനാ: യെമനില്‍ വീണ്ടും സൗദി യുദ്ധ വിമാനങ്ങള്‍ ആക്രമണം തുടങ്ങി. അഞ്ച് ദിവസത്തെ വെടി നിര്‍ത്തല്‍ കരാര്‍ തിങ്കളാഴ്ച അവസാനിച്ചിരുന്നു. ചൊവ്വാഴ്ച യെമനിലെ പല പ്രധാന നഗരങ്ങളിലും ഹൂത്തി വിമതരെ തുരത്തുന്നതിന് വേണ്ടി സൗദി സഖ്യ സേന നടത്തിയ ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടതായി പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
തെക്കന്‍ യെമനിലെ ധാലേ പ്രവിശ്യയില്‍ സൗദി നടത്തിയ വ്യോമാക്രമണത്തി ഒരു കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടു. സനാ, അല്‍ ഹുദൈദാഹ് എന്നിവിടങ്ങളില്‍ ഉള്‍പ്പടെ സൗദി ആക്രമണം ശക്തമാക്കിയിരിയ്ക്കുകയാണ്. വെടി നിര്‍ത്തല്‍ കരാര്‍ അവസാനിയ്ക്കുന്നതിന് മുന്‍പ് യെമനിലെ ജനതയ്ക്ക് ഭക്ഷണവും അവശ്യ സാധനവുമായി സൗദി കപ്പല്‍ എത്തിയിരുന്നു.

യെമന് സഹായം എത്തിയ്ക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ സുഗമമായി നടക്കുന്നതിന് വേണ്ടിയാണ് ആക്രമണങ്ങള്‍ താത്ക്കാലികമായി നിര്‍ത്തി വച്ചത്. അതേ സമയം ധാലേ പ്രവിശ്യയുടെ 80 ശതമാനവും വിമതര്‍ പിടിച്ചടക്കി. ഹൂത്തി വിമതെ മുന്നേറ്റം തടയുന്നതിന് വേണ്ടി മാര്‍ച്ച് 26നാണ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം തുടങ്ങിയത്. അതേ സമയം സൗദി-യെമന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഹൂത്തി വിമതരും ആക്രമണം നടത്തുന്നുണ്ട്.












Click it and Unblock the Notifications