Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്യങ്ങള്‍ കൈവിട്ട് പോവുകയാണോ? വന്‍ആയുധ ശേഖരം വാങ്ങിക്കൂട്ടി സൗദി,ഐസിസ് പേടി?

റിയാദ്: സൗദി അറേബ്യയുടെ കൈയ്യിലെ ആയുധ ശേഖരങ്ങളൊക്കെ തീര്‍ന്നോ? മാസങ്ങളായി യെമനുമായി നടത്തുന്ന യുദ്ധത്തില്‍ സൗദിയ്ക്ക് തിരിച്ചടി നേരിടുന്നോ? കഴിഞ്ഞ ആറ് മാസത്തിനിടെ വന്‍ആയുധ ശേഖരം സൗദി അറേബ്യ വാങ്ങിയതിന്റെ തെളിവുകള്‍ പുറത്ത്. ബ്രിട്ടനില്‍ നിന്നാണ് ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയതെന്ന് തെളിവുകളില്‍ വ്യക്തം. 'ദ ഗാര്‍ഡിയന്‍' ആണ് സൗദി അറേബ്യയുടെ ആയുധം വാങ്ങലിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓള്‍ പാര്‍ട്ടി ഗ്രൂപ്പ് എംപിമാര്‍ ബ്രിട്ടന്റെ സൗദിയുമായുള്ള ആയുധക്കച്ചവടത്തെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.

യെമനില്‍ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളാണ് സൗദി നടത്തുന്നതെന്നും ആരോപണം ഉയരുന്നു. കഴിഞ്ഞ ആഴ്ച പുറത്ത് വന്ന യുഎന്‍ റിപ്പോര്‍ട്ടിലും യെമനിലെ സൗദിയുടെ സൈനിക നടപടികളെ ശക്തമായി വിമര്‍ശിയ്ക്കുന്നുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടയ്ക്കാണ് സൗദി ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയത്. എന്തുകൊണ്ടാകാം സൗദി അറേബ്യ ഇത്രയധികം ആയുധങ്ങള്‍ വാങ്ങിയത്. യെമനുമായുള്ള യുദ്ധം മാത്രമാണോ അതിന് കാരണം?

ഇങ്ങനെയാണ് കച്ചവടം

ഇങ്ങനെയാണ് കച്ചവടം

മൂന്ന് ബില്യണ്‍ പൗണ്ടിന്റെ ആയുധക്കച്ചവടത്തിനുള്ള ലൈസന്‍സാണ് 2015 ല്‍ ബ്രിട്ടന്‍ അനുമതി നല്‍കിയത്

ആറ്

ആറ്

ആറുമാസക്കാലയളവിലാണ് സൗദി വന്‍ തോതില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയത്.

ഇനി വില്‍ക്കരുത്

ഇനി വില്‍ക്കരുത്

ഇനി സൗദി അറേബ്യയ്ക്ക് ആയുധം നല്‍കരുതെന്ന് എംപിമാര്‍ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നു

എന്തിന്

എന്തിന്

യെമനുമായി യുദ്ധം തുടങ്ങിയതിന് ശേഷമാണ് സൗദി ആയുധങ്ങള്‍ വാങ്ങുന്നത് വര്‍ധിച്ചത്

അതു തന്നെയാണോ

അതു തന്നെയാണോ

യെമനുമായുള്ള യുദ്ധം മാത്രം മുന്നില്‍ കണ്ടാണോ സൗദി ഇത്രയധികം ആയുധങ്ങള്‍ വാങ്ങിയത്

ഐസിസ്

ഐസിസ്

ഐസിസ് ഭീകരരുടെ ഭീഷണിയും സൗദിയ്ക്കുണ്ട്

ഇറാന്‍...

ഇറാന്‍...

ഇറാന്‍ യെമനെ പിന്തുണയ്ക്കുന്നതും ആയുധം നല്‍കുന്നതും സൗദിയെ ഭീതിയിലാഴ്ത്തുന്നുണ്ട്. ഇതും ആയുധം വാങ്ങിക്കൂട്ടുന്നതിന് ഇടയാക്കിയേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+