ഇന്ധനത്തിന് വന്‍ ഡിമാന്റ്; ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ സൗദി അരാംകോ: സിഇഒ പറഞ്ഞത് ഇങ്ങനെ
റിയാദ്: ഇന്ധനത്തിന് ഇന്ത്യയിലെ ഡിമാന്റ് പരിഗണിച്ച് പുതിയ അവസരങ്ങള്‍ തേടി സൗദി അരാംകോ. ഇന്ത്യ നിക്ഷേപ സാധ്യതകള്‍ തേടിയിരിക്കുകയാണ് അരാംകോ. ഇന്ത്യയിലും, ചൈനയിലും കൊവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് ഇന്ധനത്തിന്റെ ആവശ്യകത വളര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ അടക്കം പുതിയ നിക്ഷേപ സാധ്യതകള്‍ തേടുകയാണെന്ന് അരാംകോയുടെ സിഇഒ അമിന്‍ നാസര്‍ തന്നെയാണ് അറിയിച്ചത്.
വിയന്നയിലെ ഒപെക് ഇന്റര്‍നാഷണല്‍ സെമിനാറിലായിരുന്നു പ്രതികരണം. പല വികസിത എണ്ണവിലയെ തുടര്‍ന്ന് ആവശ്യകത കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ചൈനയിലും, ഇന്ത്യയിലും കാര്യങ്ങള്‍ നേര്‍ വിപരീതമാണ്.ഇന്ത്യ ആഭ്യന്തര ഉല്‍പ്പാദനത്തിന് അടക്കം പ്രാധാന്യം നല്‍കി കൊണ്ടുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. അതേസമയം ക്രൂഡ് ഇറക്കുമതി ദിവസം 16 മില്യണ്‍ ബാരലുകളായി ഉയര്‍ന്നിരിക്കുകയാണ്. ഇത് റെക്കോര്‍ഡാണ്.

കഴിഞ്ഞ വര്‍ഷം സൗദിയില്‍ നിന്ന് ഏറ്റവുമധികം ഇന്ധനം ഇറക്കുമതി ചെയ്ത രാജ്യമാണ് ചൈന. 1.75 മില്യണ്‍ ബാരലുകളാണ് പ്രതിദിനം ചൈന വാങ്ങിയിരുന്നത്. കഴിഞ്ഞ വര്‍ഷം ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് ഘടനയായി ഇന്ത്യ മാറിയിരുന്നു. സൗദിയില്‍ നിന്ന് ഇന്ധനം വാങ്ങുന്നതിലും, ആഭ്യന്തര ഉല്‍പ്പാദനത്തിലും കൂടുതല്‍ വൈവിധ്യത കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇന്ത്യ. യുക്രൈനില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതിയും ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 44 മില്യണ്‍ ടണ്ണുകളായിട്ടാണ് ഇന്ത്യയില്‍ വര്‍ധിച്ചത്. 2021ല്‍ ഇത് വെറും 6.5 മില്യണ്‍ ടണ്ണുകള്‍ മാത്രമായിരുന്നു. അതേസമയം മാര്‍ച്ചില്‍ അരാംകോ ചൈനയിലെ റോങ്‌ഷെങ് പെട്രോകെമിക്കലില്‍ പത്ത് ശതമാനം ഓഹരികള്‍ വാങ്ങിയിരുന്നു. 3.6 മില്യണ്‍ ഡോളറിന്റെ ഡീലായിരുന്നു ഇത്. ചൈനയില്‍ റിഫൈനിംഗ് പ്രവര്‍ത്തികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം.
കഴിഞ്ഞ ഡിസംബറില്‍ അരാംകോയും ചൈന പെട്രോളിയവും, കെമിക്കല്‍ കോര്‍പ്പറേഷനും ചേര്‍ന്ന് ഒരു കരാറുണ്ടാക്കിയിരുന്നു. രാജ്യത്ത് റിഫൈനറി സ്ഥാപിക്കാനും, പെട്രോകെമിക്കല്‍സ് പ്ലാന്റ് നിര്‍മിക്കാനും ഉള്ളതായിരുന്നു കരാര്‍. 1.5 മില്യണ്‍ ടണ്‍ എണ്ണ ഉല്‍പ്പാദനമാണ് ഇതിലൂടെ ചൈന ലക്ഷ്യമിടുന്നത്. 2025 അവസാനത്തോടെ ഇത് പ്രവര്‍ത്തന സജ്ജമാക്കും.ഇന്ത്യയിലെയും, ചൈനയിലെയും ഇന്ധന ആവശ്യകത വര്‍ധിക്കുന്നത്, എണ്ണ വിപണിയില്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കുമെന്ന് അരാംകോ സിഇഒ അമിന്‍ നാസ്സര്‍ പറയുന്നു.
പുതിയ ഇന്ധന-ഗ്യാസ് പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപിച്ചില്ലെങ്കില്‍ ഇക്കാര്യം സംഭവിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം ചൈന നിലവില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും, ഗതാഗത-പെട്രോകെമിക്കല്‍ സെക്ടറുകളില്‍ ഡിമാന്റ് വര്‍ധിച്ചിരിക്കുകയാണ്. ഇതില്‍ വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സൗദി അരാംകോയ്ക്കും നേട്ടമാകും.












Click it and Unblock the Notifications