കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 കെട്ടുന്നവരെന്ന് പറഞ്ഞ് മുസ്ലിങ്ങളെ കളിയാക്കുന്നവരുടെ പോലും കണ്ണ് നനയിക്കും ഈ അറബിയുടെ സ്നേഹം

  • By ജാനകി
Google Oneindia Malayalam News

റിയാദ്: മത നിയമപ്രകാരം ഒന്നിലേറെ വിവാഹം കഴിയ്ക്കുന്ന അറബികളോട് മറ്റ് പലര്‍ക്കും ചെറിയൊരു പുച്ഛമുണ്ട്. നാല് കെട്ടുന്നവരെന്നൊക്കെ കളിയാക്കലുകളും സാധാരണം. നാല് കെട്ടിയാലും മൂന്ന് കെട്ടിയാലും ഒന്ന് കെട്ടിയാലും ഭാര്യയെ സ്‌നേഹിയ്ക്കാനും ബഹുമാനിയ്ക്കാനും ഒക്കെ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് കാര്യം? ഭാര്യയോടുള്ള തന്റെ അടങ്ങാത്ത സ്‌നേഹവും ബഹുമാനവും 59ാം വിവാഹ വാര്‍ഷികത്തില്‍ കണ്ണീരിന്റെ നനവോടെ പങ്കുവയ്ക്കുകയാണ് വൃദ്ധനായ ഒരു അറബി.

70ാം വയസില്‍ തന്റെ ഭാര്യയ്ക്ക് വിവാഹ സമ്മാനമായി അദ്ദേഹം നല്‍കിയത് അവര്‍ക്ക് ഏറെ പ്രിയപ്പെട്ട പൂക്കളായിരുന്നു. പൂവിനെക്കാള്‍ നിഷ്‌കളങ്കയും ത്യാഗമയിയുമായ ഭാര്യയ്ക്ക് സ്‌നേഹപൂര്‍വ്വം ഒരു കത്തും അദ്ദേഹം എഴുതി. ലോകത്ത് ഏത് ഭാര്യയും ഭര്‍ത്താവില്‍ നിന്ന് കൊതിയ്ക്കുന്ന വാക്കുകളായിരുന്നു അത്. കത്ത് വായിച്ച് കഴിയുമ്പോഴേയ്ക്കും വൃദ്ധനും ഭാര്യയും മക്കളും പൊട്ടിക്കരച്ചിലായിരുന്നു....

തൊട്ടടുത്ത്

തൊട്ടടുത്ത്


59ാം വിവാഹ വാര്‍ഷികത്തില്‍ അറബിയും ഭാര്യയും തൊട്ടടുത്ത് ഇരുന്നു. ഭാര്യയ്ക്ക് സമ്മാനമായി അദ്ദേഹം പൂക്കള്‍ നല്‍കി

കത്ത്

കത്ത്

അടുത്തതായി പ്രണയം നിറഞ്ഞ ഒരു കത്താണ് അദ്ദേഹം ഭാര്യയ്ക്ക് നല്‍കിയത്. ഈ കത്ത് എല്ലാവരും കേള്‍ക്കെ വായിച്ച ശേഷമാണ് ഭാര്യയ്ക്ക് കൈമാറിയത്. കൈമാറുമ്പോഴേയ്ക്കും ആ കത്തില്‍ അയാളുടെ കണ്ണുനീര്‍തുള്ളികള്‍ വീണിരുന്നു

ഇങ്ങനെ

ഇങ്ങനെ

കത്ത് തുടങ്ങുന്നത് ഇങ്ങനെ'' എന്റെ ഭാര്യയ്ക്ക് നമ്മുടെ 59ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഞാന്‍ നിനക്ക് നല്‍കുന്ന സമ്മാനമാണിത്. ഇതെന്റെ പ്രണയമാണ് നിന്നോടെനിയ്ക്കുള്ള വിശ്വാസത്തിന്റേയും ബഹുമാനത്തിന്റെയും ഒക്കെ പ്രതീകമാണ്...."

തുടരുന്നു

തുടരുന്നു

കത്തിലെ തുടര്‍ ഭാഗങ്ങള്‍ ഇങ്ങനെ ' ഞാന്‍ ഏറെ സ്‌നേഹിയ്ക്കുന്ന എന്റെ പ്രിയപ്പെട്ട ഭാര്യേ...നീ എനിയ്ക്കും നമ്മുടെ കുടുംബത്തിനും വേണ്ടി നിന്റെ ജീവിതം തന്നെ നല്‍കി. ഞങ്ങളുടെ സുഖത്തിലും ദുഖത്തിലും താങ്ങായും തണലായും ഒപ്പം നിന്നു. രാത്രികളില്‍ പോലും ഉറക്കമില്ലാതെ നീ ഞങ്ങളുടെ ക്ഷേമം അന്വേഷിച്ചു. ഞങ്ങള്‍ക്ക് ഒന്നിനും ഒരു കുറവും നീ വരുത്തിയില്ല. നിന്റെ ഈ സ്‌നേഹവും ആത്മാര്‍ത്ഥയും മരണം വരെ എനിയ്ക്ക് മറക്കാനാകില്ല. എത്ര നന്നായാണ് നീ നമ്മുടെ മക്കളെ വളര്‍ത്തിയത്. അവരെ മതത്തെപ്പറ്റി പഠിപ്പിച്ചതും നീ തന്നെയാണ്. നമ്മുടെ മക്കള്‍ എന്നെ ഇത്രത്തോളം ബഹുമാനിയ്ക്കുന്നത് നീ അവര്‍ക്ക് നല്ല പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയത് കൊണ്ടാണ്. പറയാന്‍ എനിയ്ക്ക് വാക്കുകളില്ല. നീ ഇപ്പോഴും വിശ്രമമില്ലാതെ കഷ്ടപ്പെടുന്നു അതും നമ്മുടെ കുടുംബത്തിന് വേണ്ടി. നിനക്ക് പകരം തരാന്‍ എന്റെ കൈയ്യില്‍ മറ്റൊന്നുമില്ല...നിന്റെ ഈ സ്‌നേഹത്തിന് എന്ത് പകരം തന്നാല്‍ മതിയാകും?'

കരയുന്നു

കരയുന്നു

വിങ്ങിപ്പൊട്ടിയാണ് വൃദ്ധന്‍ കത്ത് വായിച്ച് തീര്‍ത്തത്

മകന്‍

മകന്‍

വൃദ്ധനൊപ്പമുണ്ടായിരുന്ന മകന്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ മുട്ടുകുത്തിയിരുന്ന് കരയുകയും പാദങ്ങളില്‍ ചുംബിയ്ക്കുകയും ചെയ്തു.

ലഭ്യമല്ല

ലഭ്യമല്ല

സംഭവത്തിന്റെ വീഡിയോ യൂ ട്യൂബില്‍ പ്രചരിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ കിട്ടുന്നില്ല.

English summary
Saudi cries as he gives flowers to wife on 59th anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X