സൗദി കരുതിയിരുന്നോളൂ..!!! ഭീകരവാദികള്‍ നോട്ടമിട്ടിരിക്കുന്നത് അമേരിക്കയെ അല്ല..!!

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: ലോകമെമ്പാടുമുള്ള തീവ്രവാദികള്‍ അമേരിക്കയെ ആണ് നോട്ടമിട്ടിരിക്കുന്നത് എന്നാണ് കരുതിയിരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അമേരിക്ക അല്ല, മറിച്ച് മുസ്ലിം രാഷ്ട്രമായ സൗദി അറേബ്യയാണ് ലോകത്തില്‍ ഏറ്റവുമധികം തീവ്രവാദ ഭീഷണി നേരിടുന്ന രാജ്യം.

ഏറ്റവുമധികം തവണ തീവ്രവാദ ആക്രമണ ശ്രമങ്ങള്‍ നേരിടേണ്ടി വരുന്ന രാജ്യമാണ് സൗദി അറേബ്യ. കഴിഞ്ഞ വര്‍ഷം മാത്രം മുപ്പതിലധികം തവണയാണ് സൈദിയെ ആക്രമിക്കാര്‍ ഭീകരര്‍ തുനിഞ്ഞത്. സൗദി മന്ത്രിസഭയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.

ശ്രമങ്ങൾ നടന്നത് നിരവധി തവണ

സൗദി സുരക്ഷാവിഭാഗമാണ് ഭീകരാക്രമണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മന്ത്രിസഭയ്ക്ക് കൈമാറിയത്. കഴിഞ്ഞ വര്‍ഷം മാത്രം മുപ്പത്തിനാല് തവണയാണ് സൗദിയില്‍ ഭീകരാക്രമണത്തിനുള്ള ശ്രമങ്ങള്‍ നടന്നത് എന്നാണ് വിവരം.

സേന തകർത്തു

2016ല്‍ ഭീകരര്‍ നടത്തിയ മുപ്പത്തിനാല് ആക്രമണശ്രമങ്ങളില്‍ എട്ടെണ്ണം സുരക്ഷാ സേന തകര്‍ത്തിരുന്നു. ഈ ആക്രമണങ്ങളെല്ലാം തന്നെ ലോകത്തിലെ പ്രധാനപ്പെട്ട ഭീകരസംഘടനകളില്‍ നിന്നുള്ളതായിരുന്നുവെന്നാണ് വിവരം.

സൈന്യത്തിന് കയ്യടി

എട്ട് തവണ ആക്രമണ ശ്രമങ്ങളെ സൈന്യം പരാജയപ്പെടുത്തിയെങ്കില്‍ പന്ത്രണ്ട് തവണ ആക്രമണത്തിനുളള ശ്രമങ്ങള്‍ ലക്ഷ്യത്തിലെത്താതെ പരാജയപ്പെടുകയാണ് ഉണ്ടായത്. മദീനയിലെ പള്ളി ആക്രമിക്കാനുള്ള ശ്രമവും, അല്‍സീഫ് റെസ്റ്റോറന്റ് തകര്‍ക്കാനുള്ള ശ്രമവുമെല്ലാം ഇതിലുള്‍പ്പെടും.

മന്ത്രിസഭയുടെ അഭിനന്ദനം

കഴിഞ്ഞ വര്‍ഷം മാത്രം 190 ദാഇശ് തീവ്രവാദികളെയാണ് രാജ്യത്ത് നിന്നും സുരക്ഷാ സേന പിടികൂടിയത്. ഭീകരവാദികളെ വിജയകരമായി തുരത്തിയോടിക്കുന്ന സൗദി സുരക്ഷാ സേനയെ മന്ത്രിസഭ പ്രത്യേകം അഭിനന്ദിച്ചു.നുഴഞ്ഞു കയറ്റ ശ്രമങ്ങളെ ഫലപ്രദമായി തടയുന്ന അതിര്‍ത്തി രക്ഷാസേനയേയും മന്ത്രിസഭ അഭിനന്ദിച്ചു.

പള്ളി തകർക്കാൻ സമ്മതിച്ചില്ല

പത്ത് ലക്ഷത്തോളം വിശ്വാസികളെത്തുന്ന മദീനയിലെ പള്ളിയില്‍ ഭീകരര്‍ ആസുത്രണം ചെയ്ത ആക്രമണം സുരക്ഷാ സേന ഇടപെട്ടാണ് നിര്‍വീര്യമാക്കിയത്. അതേസമയം കിഴക്കന്‍ പ്രവിശ്യയിലെ പള്ളികളില്‍ കഴിഞ്ഞ വര്‍ഷം ഭീകരര്‍ 7 തവണ ചാവേറാക്രമണം നടത്തി.

സ്റ്റേഡിയത്തില്‍ ആക്രമണം

ജിദ്ദയിലെ ജൗഹറ സ്റ്റേഡിയത്തില്‍ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമവും സുരക്ഷാ സേന തകര്‍ക്കുകയാണ് ഉണ്ടായത്. അറുപതിനായിരത്തോളം കാണികളെ ഉള്‍ക്കൊള്ളാനാവുന്ന സ്‌റ്റേഡിയമാണ് ഇത്. മല്‍സരം നടന്നുകൊണ്ടിരിക്കവെ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി.

പദ്ധതി തകർത്തു

സൗദിയിലെ തന്നെ അല്‍സീഫ് റെസ്റ്റോറന്റ് തകര്‍ക്കാനും ഭീകര്‍ പദ്ധതിയിട്ടിരുന്നു. ഇവിടെയെത്തുന്ന സാധാരണക്കാരെയായിരുന്നു ഭീകരര്‍ ലക്ഷ്യമിട്ടിരുന്നത്. ദിവസേന നാനൂറോളം പേര്‍ ഭക്ഷണം കഴിക്കാനെത്തുന്ന ഇടമാണിത്. ഈ ശ്രമമും സൗദി സുരക്ഷാ സേന തകര്‍ത്തു.

ഇനിയും ആക്രമണമുണ്ടാവും

ഈ വര്‍ഷവും സൗദി നിരവധി ഭീകരാക്രമണങ്ങള്‍ രാജ്യത്തിന് നേരെ ഉണ്ടാവുമെന്നു തന്നെ ഭയക്കുന്നു. എന്നാല്‍ ആക്രമണങ്ങളെ നേരിടാന്‍ സൈന്യം സജ്ജമാണെന്നാണ് അധികാരികള്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം ബഹറിനിലെ ജയിലില്‍ നടന്ന ഭീകരാക്രമണത്തില്‍ മന്ത്രിസഭ പ്രതിഷേധം രേഖപ്പെടുത്തി.

English summary
Saudi Arabia is considered first among countries that are facing terrorist threat. Last year Saudi had to face 34 terrorist attacks.
Please Wait while comments are loading...