കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ട റീഎൻട്രി വിസ പുതുക്കില്ല; സൗദി ആഭ്യന്തര മന്ത്രാലയം

കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ട റീഎൻട്രി വിസ പുതുക്കില്ല; സൗദി ആഭ്യന്തര മന്ത്രാലയം

Google Oneindia Malayalam News

റിയാദ്: കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ട റീ എൻട്രി വിസ പുതുക്കില്ലെന്ന് സൗദി. അവധിയിൽ സൗദി അറേബ്യയില്‍ നിന്നും പുറത്തു പോയവരുടെ റീഎൻട്രി വിസകൾ കാലാവധി കഴിഞ്ഞ് രണ്ട് മാസം ആയാൽ പിന്നീട് അവ പുതുക്കി നല്‍കില്ല. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

സൗദിയിൽ തൊഴിൽ വിസയിലോ ആശ്രിത വിസയിലോ താമസിക്കുന്നവര്‍ക്ക്​ രാജ്യത്തിന്​ പുറത്ത് പോകാൻ അനുവദിക്കുന്നതാണ്​ റീ എൻട്രി വിസ എന്ന് പറയുന്നത്.

1

ഇത്തരം റീ എൻട്രി വിസകൾ ഇലക്‌ട്രോണിക് രീതിയിൽ പുതുക്കാൻ സാധിക്കില്ല എന്നാണ് മന്ത്രാലയത്തിന് കീഴിലെ അബ്ഷിർ പോർട്ടൽ അധികൃതർ അറിയിച്ചത്. ട്വിറ്റർ വഴിയാണ് നിർദ്ദേശം അറിയിച്ചത്.

പുതിയ കോവിഡ് വകഭേദം എയ്ഡ്‌സ് രോഗിയിൽ നിന്നോ ? വൈറസ് മാറ്റം, കേസുകൾ എന്നിവയെക്കുറിച്ച് അറിയാം...പുതിയ കോവിഡ് വകഭേദം എയ്ഡ്‌സ് രോഗിയിൽ നിന്നോ ? വൈറസ് മാറ്റം, കേസുകൾ എന്നിവയെക്കുറിച്ച് അറിയാം...

2

എന്നാൽ, താമസ രേഖക്ക്​ അഥവാ ഇഖാമയ്ക്ക് കാലാവധി ബാക്കി ഉണ്ടായിരിക്കുകയും റീ എൻട്രി വിസയുടെ കാലാവധി രണ്ട് മാസത്തിൽ കൂടാതിരിക്കുകയും ചെയ്‍താൽ അത്തരം വിസകളുടെ കാലാവധി വിസയുടെ സ്‍പോൺസർക്ക്​ പുതുക്കാൻ സാധിക്കും. തൊഴിലാളി വിദേശത്തായിരിക്കുമ്പോൾ തന്നെ സൗദിയിൽ നിന്നും സ്‍പോൺസർക്ക് ഇലക്‌ട്രോണിക് സംവിധാനം വഴി ആണ് വിസ പുതുക്കാൻ സാധിക്കുന്നത്​. അതേസമയം, തൊഴിലാളി രാജ്യത്തിന് പുറത്ത് ആണെങ്കിൽ മാത്രമേ ഇത്തരത്തിൽ ഇലക്‌ട്രോണിക് രീതിയിൽ റീ എൻട്രി കാലാവധി നീട്ടാൻ സാധിക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

3

അതേസമയം, സൗദിയില്‍ മൂന്നുമാസ അടിസ്ഥാനത്തില്‍ താമസ രേഖയും വര്‍ക്ക് പെര്‍മിറ്റും എടുക്കല്‍ / പുതുക്കല്‍ സേവനം ആരംഭിച്ചു. സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാങ്കേതിക സഹായത്തോടെ ആണ് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റും മാനവവിഭവ ശേഷി മന്ത്രാലയവും ഈ സേവനം ആരംഭിച്ചത്.

കുടുംബത്തിന് വേണ്ടി കുടുംബം നടത്തുന്ന പാർട്ടി..കൂടുതൽ പറയണോ? കോൺഗ്രസിനെതിരെ മോദികുടുംബത്തിന് വേണ്ടി കുടുംബം നടത്തുന്ന പാർട്ടി..കൂടുതൽ പറയണോ? കോൺഗ്രസിനെതിരെ മോദി

മാനവ വിഭവ ശേഷി വകുപ്പിന്റെ ലെവി, ജവാസത്തിന്റെ ഫീസ് എന്നിവ ചേര്‍ത്ത് വലിയ തുകയാണ് ഇഖാമയും വര്‍ക്ക് പെര്‍മിറ്റും പുതുക്കനോ പുതിയത് എടുക്കാനോ ചെലവുവരുക. ഇതിന്റെ നാലിലൊന്ന് തുക മാത്രം അടച്ച് മൂന്ന് മാസത്തേക്ക് മാത്രമായി അല്ലെങ്കില്‍ അതിന്റെ ഗുണിതങ്ങളായി ഇഖാമ പുതുക്കാനുള്ള സംവിധാനമാണ് . മൂന്ന് മാസത്തിന് പുറമെ ആറുമാസം, ഒമ്പത് മാസം, 12 മാസം എന്നീ കാലയളവുകളായും ഇഖാമ പുതുക്കുകയോ പുതിയത് എടുക്കുകയോ ചെയ്യാൻ ആകും. തൊഴിൽ ഉടമക്ക് തന്റെ സ്ഥാപനത്തിന്റെ ആവശ്യത്തിന് അനുസരിച്ച് മാത്രം ജീവനക്കാരുടെ ഇഖാമ പുതുക്കാന്‍ കഴിയുന്നത് രാജ്യത്തെ സ്വകാര്യ മേഖലക്കും തൊഴില്‍ വിപണിക്കും വലിയ ആശ്വാസവും സഹായവുമാകും എന്നാണ് കരുതുന്നത്. ഈ നിയമം രാജ്യത്തെ വിദേശ ഗാര്‍ഹിക ജോലിക്കാര്‍ക്ക് ഇത് ബാധകമല്ല.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
4

അതേസമയം, ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഡിസംബര്‍ ഒന്ന് മുതലാണ് ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. അധികൃതരാണ് ഇക്കാര്യ അറിയിച്ചത്.

ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ , പാകിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. ഈ ആറ് രാജ്യങ്ങളില്‍ നിന്നും ഉളളവർക്ക് ഇനി മുതല്‍ 14 ദിവസം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റീനില്‍ കഴിയേണ്ട ആവിശ്യം ഇല്ല. പകരം ഇവര്‍ സൗദിയിൽ എത്തിയ ശേഷം അഞ്ചു ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ മതി ആകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

English summary
Saudi Ministry Announces reentry visas cannot be renewed after two months of its expiration date
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X