കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ കുട്ടിക്കുപ്പായം ധരിച്ച യുവതി, ഇപ്പോള്‍ മക്കയില്‍ നടുറോഡില്‍ ഡാന്‍സ്; അതും ഡപ്പാംകൂത്ത്

കുട്ടിക്കുപ്പായം ധരിച്ച് നടന്ന ഒരു യുവതിയെ അടുത്തിടെ പോലീസ് പിടികൂടിയിരുന്നു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

റിയാദ്: കടുത്ത യാഥാസ്ഥിതിക ചിന്ത നിലനില്‍ക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള നിരവധി നിയമങ്ങള്‍ ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ മോശമായ ഒരു കാര്യങ്ങളും പരസ്യമായി അവിടെ നടക്കില്ല. നടന്നാല്‍ ശിക്ഷ ഉറപ്പാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം ചിലത് നടന്നു. അതും വിശ്വാസികളുടെ ലക്ഷ്യസ്ഥാനമായ മക്കയില്‍. നടുറോഡില്‍ ഡാന്‍സ്. അതും നല്ല നാടന്‍ ഡപ്പാംകൂത്ത്. റോഡില്‍ ട്രാഫിക് ബ്ലോക്കായി. ആകെ പ്രശ്‌നം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

നടുറോഡില്‍ നൃത്തം ചെയ്തു

നടുറോഡില്‍ നൃത്തം ചെയ്തു

14 വയസുള്ള ആണ്‍കുട്ടിയാണ് നടുറോഡില്‍ നൃത്തം ചെയ്തത്. ഈ രംഗം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ഹജ്ജിനായി വിശ്വാസികള്‍ കൂട്ടത്തോടെ മക്കയിലേക്ക് എത്തവെയാണ് പുതിയ വിവാദം.

മക്കറീന വച്ചൊരു കളി

മക്കറീന വച്ചൊരു കളി

1990കളില്‍ ഹിറ്റായിരുന്ന മക്കറീന എന്ന പാട്ടുവച്ചായിരുന്നു ഡാന്‍സ്. റോഡില്‍ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിട്ടും പയ്യന്‍ ഡാന്‍സ് നിര്‍ത്തിയില്ല.

കസ്റ്റഡിയില്‍ എടുത്തു

കസ്റ്റഡിയില്‍ എടുത്തു

കുട്ടിയുടെ പേരോ ദേശമോ വെളിപ്പെടുത്തിയിട്ടില്ല. പോലീസ് കുട്ടിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മക്ക പോലീസ് അറിയിച്ചു.

വകുപ്പുകള്‍ ഇങ്ങനെ

വകുപ്പുകള്‍ ഇങ്ങനെ

പൊതുസ്ഥലത്ത് മോശമായ പെരുമാറി, ട്രാഫിക് ലംഘനം നടത്തി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കുട്ടിക്കെതിരേ നടപടിയെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യം അറിയിച്ചിട്ടില്ല.

മറിച്ചു റിപ്പോര്‍ട്ടുകള്‍

മറിച്ചു റിപ്പോര്‍ട്ടുകള്‍

കുട്ടിക്കെതിരേ പോലീസ് കേസെടുത്തില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. റോഡ് ഗതാഗതം തടസപ്പെടുത്തിയതിന് കുട്ടിയെ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുട്ടികള്‍ക്കെതിരേ ഗുരുതര വകുപ്പുകള്‍ സൗദിയില്‍ ചുമത്താറില്ല.

45 സെക്കന്‍ഡ് വീഡിയോ

45 സെക്കന്‍ഡ് വീഡിയോ

45 സെക്കന്‍ഡ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. റോഡ് മുറിച്ചുകടക്കുന്ന ഭാഗത്തായിരുന്നു കുട്ടിയുടെ പ്രകടനം. സെക്കന്‍ഡുകള്‍ പിന്നിട്ടപ്പോഴേക്കും വാഹനങ്ങളുടെ നീണ്ട നിര പ്രകടമായിരുന്നു.

സംഭവം ആവര്‍ത്തിക്കുന്നു

സംഭവം ആവര്‍ത്തിക്കുന്നു

കഴിഞ്ഞമാസവും സമാനമായ സംഭവം സൗദിയില്‍ അരങ്ങേറിയിരുന്നു. തെക്ക് പടിഞ്ഞാറന്‍ നഗരമയ താഇഫിലെ സംഗീത ഉല്‍സവത്തിന്റെ വീഡിയോ ആയിരുന്നു പുറത്തുവന്നത്. സൗദിയിലെ പാട്ടുകാരനായ അബ്ദുല്ല അല്‍ ഷഹാനിയായിരുന്നു വീഡിയോയില്‍.

മയക്ക് മരുന്ന് വ്യാപിക്കും

മയക്ക് മരുന്ന് വ്യാപിക്കും

സൗദിയിലെ മയക്ക് മരുന്ന് നിരോധനത്തിനുള്ള ദേശീയ സമിതി ഇത്തരം ഡാന്‍സുകള്‍ നിരോധിച്ചതാണ്. മയക്ക് മരുന്ന് ഉപയോഗത്തെ പ്രോല്‍സാഹിപ്പിക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതി നിരോധനം പ്രഖ്യാപിച്ചത്.

സോഷ്യല്‍ മീഡിയ പ്രചാരണം

സോഷ്യല്‍ മീഡിയ പ്രചാരണം

അറബ് ലോകത്ത് ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരില്‍ മുന്‍പന്തിയിലാണ് സൗദിക്കാര്‍. അതുകൊണ്ട് തന്നെ സൗദിയില്‍ ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കപ്പെടാറുണ്ട്.

കുട്ടിക്കുപ്പായം ധരിച്ച യുവതി

കുട്ടിക്കുപ്പായം ധരിച്ച യുവതി

കുട്ടിക്കുപ്പായം ധരിച്ച് നടന്ന ഒരു യുവതിയെ അടുത്തിടെ പോലീസ് പിടികൂടിയിരുന്നു. യുവതി ചെറിയ വസ്ത്രങ്ങള്‍ ധരിച്ചുപോകുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ ആയിരുന്നു കസ്റ്റഡിയിലെടുത്തത്. സൗദിയില്‍ സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ശരീരം പൂര്‍ണമായി മറക്കുകയാണ് ചെയ്യുക. ഇത് ലംഘിച്ചതിനായിരുന്നു അറസ്റ്റ്.

English summary
Saudi police detain teenage boy for dancing in the road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X