സൗദി രാജകുമാരന്റെ ധൂര്‍ത്ത്; ചൂത് കളിച്ച് കളഞ്ഞത് 35 കോടി ഡോളര്‍, അഞ്ച് ഭാര്യമാരെ പണയം വച്ചു?

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: സൗദി രാജകുമാരന്‍ കോടിക്കണക്കിന് ഡോളര്‍ ചൂത് കളിച്ച് കളഞ്ഞെന്ന് വാര്‍ത്ത. കൈയിലുള്ള പണം തീര്‍ന്നപ്പോള്‍ കടം പറഞ്ഞു കളിച്ചു. അതും നഷ്ടമായി ഒടുവില്‍ അഞ്ച് ഭാര്യമാരെ പണയം വച്ചുകളിച്ചു. നഷ്ടം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ഭാര്യമാരെ ചൂതാട്ട കേന്ദ്രത്തില്‍ നിര്‍ത്തി രാജകുമാരന്‍ മുങ്ങിയത്രെ. ഞെട്ടിക്കുന്ന വാര്‍ത്ത വേള്‍ഡ് ന്യൂസ് ഡെയ്‌ലി എന്ന വെബ് സൈറ്റാണ് റിപ്പോര്‍ട്ട് ചെയ്തത്.

ആശ്ചര്യപ്പെടുത്തു

ഏറെ ആശ്ചര്യപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമായിരുന്നു വാര്‍ത്ത. സൗദി രാജകുമാരന്‍ മാജിദ് ബിന്‍ അബ്ദുല്ലയാണ് കോടികള്‍ ധൂര്‍ത്തടിച്ച് കളഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പരാജയപ്പെട്ടു

ആദ്യം ചൂത്ത് കളിച്ചപ്പോള്‍ എല്ലാത്തിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ വീണ്ടും വീണ്ടും കളിച്ചു. അതിലെല്ലാം പരാജയപ്പെട്ടു. പിന്നീട് കടംവാങ്ങിയായി കളി.

ഭാര്യമാരെ പണയം വച്ചു

എല്ലാ പണവും നഷ്ടമായതോടെയാണ് ഭാര്യമാരെ പണയം വച്ചതത്രെ. അതും അഞ്ച് ഭാര്യമാരെ. ആ കളിയിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഭാര്യമാരെ കാസിനോയില്‍ നിര്‍ത്തി മുങ്ങുകയായിരുന്നു. എവിടെയാണ് സംഭവം നടന്നതെന്ന് വാര്‍ത്തയില്‍ വ്യക്തമാക്കുന്നില്ല.

വാര്‍ത്തയുടെ സത്യാവസ്ഥ

ഏവര്‍ക്കും ആശ്ചര്യവും വെറുപ്പും ഉളവാക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ അറിയുമ്പോഴാണ് കാര്യം പിടികിട്ടുക. ഇങ്ങനെ ഒരു കളിയും നടന്നിട്ടില്ല. പണവും നഷ്ടപ്പെട്ടിട്ടില്ല. എല്ലാം വ്യാജമായിരുന്നു.

വേള്‍ഡ് ന്യൂസ് ഡെയ്‌ലി

എല്ലാം വേള്‍ഡ് ന്യൂസ് ഡെയ്‌ലി എന്ന വെബ്‌സൈറ്റിന്റെ തന്ത്രം. വായനക്കാരെ ആകര്‍ഷിക്കാനുള്ള നീക്കങ്ങളുടെ ഭാഗം. ഇല്ലാത്തതും ആശ്ചര്യപ്പെടുത്തുന്നതുമായ വാര്‍ത്ത നല്‍കി ആളുകളെ കബളിപ്പിക്കുകയാണ് ഈ വെബ് സൈറ്റിന്റെ ജോലി.

താഴ്ഭാഗത്ത് പറയുന്നുണ്ട്

എന്നാല്‍ അവര്‍ ഇക്കാര്യം വാര്‍ത്തയുടെ താഴ്ഭാഗത്ത് പറയുന്നുണ്ട്. പക്ഷേ ആദ്യം വാര്‍ത്ത വായിച്ച് അവസാനിപ്പിക്കുന്നവര്‍ പൂര്‍ണമായി വിശ്വസിക്കും. താഴത്തെ വിശദീകരണം അവര്‍ അറിയുന്നുമില്ല.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു

ഇതുപോലെ ആദ്യ ഭാഗം മാത്രം വായിച്ച് വാര്‍ത്ത വിശ്വസിച്ചവര്‍ നിരവധിയാണ്. വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പങ്കുവച്ചു. രാജകുമാരനെതിരേ ചിലര്‍ പൊട്ടിത്തെറിച്ചു. സ്ത്രീകളെ അപമാനിച്ചതിന് കൊന്ന് കൊലവിളിച്ചു.

രാജകുമാരന്‍ മരിച്ചിട്ട് വര്‍ഷങ്ങള്‍

ഇതില്‍ ഏറ്റവും സങ്കടകരമായ കാര്യം മറ്റൊന്നാണ്. വ്യാജ വാര്‍ത്തയില്‍ പറയുന്ന രാജകുമാരന്‍ മാജിദ് ബിന്‍ അബ്ദുല്ല നേരത്തെ മരിച്ച വ്യക്തിയാണ്. 2003ല്‍ മരിച്ച ഇദ്ദേഹം എങ്ങനെയാണ് ഇപ്പോള്‍ കാസിനോയില്‍ പണം ചൂത്ത് കളിച്ചുകളഞ്ഞതെന്ന് ചിലര്‍ ചോദിക്കാന്‍ തുടങ്ങിയതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ആദ്യം പങ്കുവച്ചവര്‍ക്ക് അമളി പറ്റിയെന്ന് ബോധ്യമായത്.

മാധ്യമങ്ങള്‍ നല്‍കി

മലയാളത്തിലെതടക്കം നിരവധി മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്‍കിയിട്ടുമുണ്ട്. തങ്ങളുടെ വാര്‍ത്തകളെല്ലാം വ്യാജമാണെന്നും ചിലപ്പോള്‍ ജീവിച്ചിരിക്കുന്നവരെ പറ്റിയോ മരിച്ചവരെ കുറിച്ചോ തങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കുമെന്നും വെബ് സൈറ്റ് വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാധ്യമ ധര്‍മത്തിന്റെ അടിവേര് അറുക്കുന്നതാണ്.

അഞ്ച് ഭാര്യമാരെ

അഞ്ച് ഭാര്യമാരെ പണയം വച്ചുകളിച്ചുവെന്ന കാര്യമാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ ആളുകള്‍ ഏറ്റെടുത്തത്. മുസ്ലിംകള്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നതിന് ഉദാഹരണമായി ഇതിനെ ചിത്രീകരിച്ചു. ഈ ഭാഗം ഉള്ളതു കൊണ്ടുതന്നെയാണ് വാര്‍ത്തക്ക് വേഗത്തില്‍ പ്രചാരം ലഭിച്ചതും.

സ്ത്രീകള്‍ ഉപഭോഗ വസ്തു

മുസ്ലികള്‍ സ്ത്രീകളെ ഉപഭോഗ വസ്തുവായാണ് കാണുന്നത്. അവര്‍ സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്നു. സ്വാതന്ത്ര്യം നല്‍കുന്നില്ല. തുടങ്ങിയ പതിവ് ആരോപണങ്ങളെല്ലാം പൊടിതട്ടിയെടുക്കാന്‍ ഈ വാര്‍ത്ത കാരണമായി. എന്നാല്‍ എല്ലാം വ്യാജമായിരുന്നുവെന്ന് അറിയുമ്പോഴാണ് ധാരണകള്‍ തെറ്റിപ്പോവുന്നത്.

English summary
Prince Majed bin Abdullah bin Abdulaziz Al Saud who has been named in the media story as losing $350 million and 5 of his wives in 6 hours in a gambling bout at a casino. He is said to be well-known around the world for both his drug and gambling habits and had to give up his wives.
Please Wait while comments are loading...