സൗദി കിരീടവകാശി അറബ് ലോകത്തെ ഞെട്ടിക്കുന്നു; നീക്കങ്ങള്‍ ഇങ്ങനെ, പിന്നില്‍ ഈജിപ്തുകാരന്‍

 • Written By:
Subscribe to Oneindia Malayalam
cmsvideo
  ആശങ്ക സൃഷ്ടിച്ച് മുഹമ്മദ് ബിൻ സല്‍മാൻറെ നീക്കങ്ങള്‍

  റിയാദ്: സൗദി അറേബ്യയിലെ രാജകുടുംബത്തില്‍പ്പെട്ട പ്രമുഖരെ കൂട്ടമായി അറസ്റ്റ് ചെയ്ത നടപടി ആഗോള സമൂഹത്തിന് ആശ്ചര്യമായ വാര്‍ത്തയായിരുന്നു. രാജ്യത്തിന്റെ ഭാവി പോലും ആശങ്കയിലാക്കിയ ഈ നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന വാര്‍ത്തയും പുറത്തുവന്നതാണ്. ആരാണ് ഇത്ര ധൈര്യം മുഹമ്മദിന് നല്‍കിയത്. ഇക്കാര്യമാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

  സൗദിയെ കളിയാക്കി ഖത്തര്‍; ആയിരം തവണ നല്ലത്!! ശൂറാ കൗണ്‍സിലില്‍ അമീര്‍ പറഞ്ഞത് ഇങ്ങനെ

  മാത്രമല്ല, കിരീടവകാശിയായി അദ്ദേഹം സ്ഥാനമേറ്റെടുത്ത ജൂണിന് ശേഷം നടത്തിയ നീക്കങ്ങള്‍ വളരെ വേഗത്തിലായിരുന്നു. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ ആഗോള വ്യവസായികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇപ്പോള്‍ സൗദിയില്‍ നിക്ഷേപം നടത്തുന്നതിന് ആറ് മാസമെങ്കിലും അമേരിക്കന്‍ നിക്ഷേപകര്‍ ആലോചിക്കുന്നുണ്ടത്രെ. ഇത് സൗദിക്ക് അല്‍പ്പം തിരിച്ചടിയുമാണ്...

  സൗദി കോടീശ്വരന്‍ പാപ്പരായി; ബിന്‍ തലാല്‍ ആസ്തികള്‍ വിറ്റഴിക്കുന്നു, ഞെട്ടലോടെ വ്യവസായ ലോകം

  അറബ് ലോകത്തെ ശക്തന്‍

  അറബ് ലോകത്തെ ശക്തന്‍

  അറബ് ലോകത്തെ ശക്തനായ നേതാവായി മാറുകയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. സല്‍മാന്‍ രാജാവിന് ശേഷം സൗദി അറേബ്യയുടെ അധികാരം ഏറ്റെടുക്കാന്‍ സാധ്യത കൂടുതലുള്ള വ്യക്തിയാണ് ഈ 32 കാരനായ മകന്‍. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ ഇത്രയും ശ്രദ്ധിക്കപ്പെടുന്നത്.

  രാജകുമാരന്‍മാരെ മാത്രമല്ല

  രാജകുമാരന്‍മാരെ മാത്രമല്ല

  11 രാജകുമാരന്‍മാരെയും നാല് മന്ത്രിമാരെയുമാണ് ഭരണകൂടം അറസ്റ്റ് ചെയ്തിരിക്കുന്നത്. പിടിയിലായ വ്യവസായികളുടെ എണ്ണം കൂടി നോക്കുമ്പോള്‍ തടവിലാക്കപ്പെട്ടവര്‍ 200 ലധികം വരും. അതിന് മുമ്പ് രാജ്യത്തെ പ്രധാനികളായ മുസ്ലിം പണ്ഡിതന്‍മാരെയും സൗദി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

  ആരോപണം ശരിയാണോ

  ആരോപണം ശരിയാണോ

  പണ്ഡിതന്‍മാരുടെ അറസ്റ്റ് സൗദിയില്‍ ഏറെ വിവാദമായിരുന്നു. വിദേശ ശക്തികളെ സഹായിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചവരും പ്രസംഗിച്ചവരുമാണ് അറസ്റ്റിലായ പണ്ഡതന്‍മാന്‍. അത്തരക്കാരെ അറസ്റ്റിന് മുഹമ്മദ് ബിന്‍ സല്‍മാനാണത്രെ നിര്‍ദേശം നല്‍കിയത്. ഇറാനെയും ഖത്തറിനെയും സഹായിച്ചുവെന്ന ആരോപണവും പണ്ഡിതന്‍മാര്‍ക്കെതരേ ഉയര്‍ന്നിരുന്നു.

  ധീരം ഈ നടപടികള്‍

  ധീരം ഈ നടപടികള്‍

  അയല്‍ രാജ്യമായ ഖത്തറിനെതിരേ ഉപരോധം ചുമത്താന്‍ തീരുമാനിച്ചതും മുഹമ്മദിന്റെ ധൈര്യമായിരുന്നു. സൗദിക്കെതിരേ ഇറാന്‍ രഹസ്യമായി നടത്തുന്ന നീക്കങ്ങള്‍ പരസ്യമായി പറഞ്ഞു മുഹമ്മദ്. മാത്രമല്ല, ഇറാന്‍ മറ്റു ശക്തികളെ മറ പിടിച്ച് സൗദിയോട് യുദ്ധം ചെയ്യുകയാണെന്ന് പറയാനും മുഹമ്മദ് മടിച്ചില്ല.

   പ്രധാനമന്ത്രിയുടെ രാജി

  പ്രധാനമന്ത്രിയുടെ രാജി

  ലബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരിയുടെ രാജി പ്രഖ്യാപനത്തിന് പിന്നില്‍ സൗദിക്ക് മുഖ്യപങ്കുണ്ടെന്നാണ് ആരോപണം. സഅദ് ഹരീരി സൗദിയില്‍ എത്തിയ ശേഷമാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്. അദ്ദേഹത്തെ സമ്മര്‍ദ്ദം ചെലുത്തി രാജിവെയ്പ്പിച്ചതിന് പിന്നില്‍ മുഹമ്മദാണെന്ന ആരോപണവുമുണ്ട്.

  അമേരിക്കയെയും ഞെട്ടിച്ചു

  അമേരിക്കയെയും ഞെട്ടിച്ചു

  യെമനില്‍ ഇറാന്‍ പിന്തുണയോടെ ഹൂഥികള്‍ നടത്തുന്ന നീക്കങ്ങള്‍ സൗദി തുറന്നുകാണിച്ചതും മുഹമ്മദിന്റെ നിര്‍ദേശ പ്രകാരമാണ്. ഹൂഥികള്‍ക്കെതിരേ സൗദി സൈന്യം ശക്തമായ ആക്രമണമാണ് നടത്തുന്നത്. കിരീടവകാശിയായ ശേഷം മുഹമ്മദ് നടത്തുന്ന അതിവേഗമുള്ള നീക്കങ്ങള്‍ ഒരുതരത്തില്‍ അമേരിക്കയെയും ഞെട്ടിച്ചിട്ടുണ്ട്.

  ഈജിപ്തിലെ പ്രമുഖന്റെ പങ്ക്

  ഈജിപ്തിലെ പ്രമുഖന്റെ പങ്ക്

  മുഹമ്മദ് ബിന്‍ സല്‍മാന്റെ നീക്കത്തിന് പിന്നില്‍ ഈജിപ്തിലെ പ്രമുഖനാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈജിപ്തിലെ മുന്‍ സുരക്ഷാ മേധാവിയാണ് ഇദ്ദേഹമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഈ വ്യക്തിയുടെ പേരെടുത്ത് പറയുന്നില്ല.

  ആശങ്കയുള്ള വിഭാഗം

  ആശങ്കയുള്ള വിഭാഗം

  അതേസമയം, മുഹമ്മദ് ബിന്‍ സല്‍മാന്റെ നീക്കങ്ങള്‍ വ്യവസായ ലോകത്തിന് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ നിക്ഷേപകര്‍ സൗദിയില്‍ മുതല്‍ മുടക്കാന്‍ മടിക്കുന്നുവെന്നാണ് പുതിയ വിവരം. നീണ്ട ആലോചനകള്‍ക്ക് ശേഷമായിരിക്കും ഇനി നിക്ഷേപകര്‍ മുതല്‍മുടക്കുന്നതിന് ധൈര്യപ്പെടുക. സൗദിയില്‍ മാത്രമല്ല, സൗദികളുടെ ഉടമസ്ഥതയില്‍ വിദേശത്തുള്ള കമ്പനികളില്‍ മുതല്‍ മുടക്കുന്നതിനും നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  ഇത് വിരോധാഭാസമോ

  ഇത് വിരോധാഭാസമോ

  മുഹമ്മദ് ബിന്‍ സല്‍മാന് ഉപദേശം നല്‍കുന്ന ഈജ്പ്തിന്റെ മുന്‍ സുരക്ഷാ മേധാവി വന്‍ ക്രൂരതകള്‍ക്ക് കുപ്രസിദ്ധയാര്‍ജിച്ച വ്യക്തിയാണത്രെ. അഴിമതി ആരോപണങ്ങളും ഇദ്ദേഹം നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പക്ഷേ, അഴിമതി ഇല്ലാതാക്കുക എന്നതാണ് മുഹമ്മദിന്റെ നിര്‍ദേശപ്രകാരം നടക്കുന്ന കൂട്ട അറസ്റ്റിന് കാരണമായി പറയപ്പെടുന്നത്.

   സാധാരണക്കാര്‍ സ്വാഗതം ചെയ്തു

  സാധാരണക്കാര്‍ സ്വാഗതം ചെയ്തു

  പക്ഷേ, മുഹമ്മദിന്റെ നീക്കങ്ങള്‍ സൗദിയിലെ സാധാരണക്കാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. രാജകുടുംബാംഗങ്ങളെ പോലും അറസ്റ്റ് ചെയ്യാന്‍ ധൈര്യം കാണിച്ച മുഹമ്മദ് ബിന്‍ സല്‍മാന് സോഷ്യല്‍ മീഡിയയില്‍ മികച്ച പിന്തുണയാണ്് ലഭിച്ചത്. മാത്രമല്ല, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങളും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അറസ്റ്റിന് പിന്തുണ നല്‍കി. പക്ഷേ, അമേരിക്കന്‍ വിദേശകാര്യ വകുപ്പ് സൗദിയിലെ സംഭവങ്ങള്‍ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. അറസ്റ്റും തുടര്‍നീക്കങ്ങളും മേഖലയെ അസ്ഥിരപ്പെടുത്തുമോ എന്ന ആശങ്കയാണ് അവര്‍ പങ്കുവയ്ക്കുന്നത്.

  English summary
  Saudi Prince's actions raising concerns

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്