ഗള്‍ഫില്‍ അമേരിക്കക്ക് തിരിച്ചടി; സൗദി അറേബ്യ നിലപാട് കടുപ്പിച്ചു, എന്തു ചെയ്യണമെന്നറിയാം!!

  • Written By:
Subscribe to Oneindia Malayalam

റിയാദ്: ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ കുവൈത്ത് അമീറിന്റെ പരിഹാര ശ്രമങ്ങള്‍ പുരോഗമിക്കവെ കര്‍ശന നിലപാടുമായി സൗദി അറേബ്യ. ജിസിസി രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്ന് സൗദി വ്യക്തമാക്കി. മൂന്നാം കക്ഷിയുടെ മധ്യസ്ഥത ആവശ്യമില്ലെന്നും സൗദി പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമാധാന ശ്രമങ്ങളുടെ ഭാഗമായി ജിസിസി രാജ്യങ്ങളെ ഫോണില്‍ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് സൗദി വിദേശകാര്യമന്ത്രിയുടെ പ്രതികരണം. മൂന്നാം കക്ഷി വിഷയത്തില്‍ ഇടപെടേണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

വിദേശകാര്യമന്ത്രിയുടെ പ്രസ്താവന

വിദേശകാര്യമന്ത്രിയുടെ പ്രസ്താവന

ജിസിസിയിലെ ആറു രാജ്യങ്ങളും അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഈ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് വിഷയത്തില്‍ ഇടപെട്ടത്. എന്നാല്‍ സൗദി വിദേശകാര്യമന്ത്രിയുടെ പ്രസ്താവന അമേരിക്കക്ക് കനത്ത തിരിച്ചടിയാണ്.

മധ്യസ്ഥതക്ക് ആവശ്യപ്പെട്ടിട്ടില്ല

മധ്യസ്ഥതക്ക് ആവശ്യപ്പെട്ടിട്ടില്ല

തങ്ങള്‍ ആരോടും മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ ജിസിസി രാജ്യങ്ങള്‍ക്ക് തന്നെ സാധിക്കുമെന്നും സൗദി വിദേശകാര്യമന്ത്രി അബ്ദുല്‍ അല്‍ ജുബൈര്‍ ജര്‍മനിയില്‍ പറഞ്ഞു. ജര്‍മനിയോടും ഫ്രാന്‍സിനോടും വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മേഖലയിലെ ആഭ്യന്തര വിഷയം

മേഖലയിലെ ആഭ്യന്തര വിഷയം

ഖത്തറുമായുള്ള പ്രശ്‌നം തങ്ങളുടെ മേഖലയിലെ ആഭ്യന്തര വിഷയമാണ്. അത് പരിഹരിക്കാന്‍ മൂന്നാമതൊരു രാജ്യത്തിന്റെ ആവശ്യമില്ല. ജിസിസി നേതാക്കള്‍ തന്നെ വിഷയത്തില്‍ പരിഹാരം കാണുമെന്നായിരുന്നു അബ്ദുല്‍ അല്‍ ജുബൈറിന്റെ വാക്കുകള്‍.

പത്ത് നിര്‍ദേശങ്ങള്‍ വച്ചിട്ടില്ല

പത്ത് നിര്‍ദേശങ്ങള്‍ വച്ചിട്ടില്ല

ജര്‍മന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് സൗദി വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. സൗദിയും കൂട്ടരും ഖത്തറിന് മുമ്പില്‍ പത്ത് നിര്‍ദേശങ്ങള്‍ വച്ചിട്ടില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. ഇക്കാര്യത്തില്‍ അദ്ദേഹം കൂടുതല്‍ വിശദീകരണം നല്‍കിയില്ല. പത്ത് നിര്‍ദേശങ്ങള്‍ വച്ചെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ട്രംപ് ഫോണില്‍ വിളിച്ചു

ട്രംപ് ഫോണില്‍ വിളിച്ചു

ബുധനാഴ്ച വൈകിയാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വിഷയത്തില്‍ സജീവമായി ഇടപെട്ടത്. അദ്ദേഹം ഖത്തര്‍ അമീര്‍ തമീം അല്‍ഥാനിയെ ഫോണില്‍ ബന്ധപ്പെട്ടു. യുഎഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെയും അദ്ദേഹം പിന്നീട് വിളിച്ചു.

അമേരിക്ക മുന്‍കൈയെടുക്കാം

അമേരിക്ക മുന്‍കൈയെടുക്കാം

പ്രശ്‌ന പരിഹാരത്തിന് അമേരിക്ക മുന്‍കൈയെടുക്കാമെന്ന് ഡൊണാള്‍ഡ് ട്രപ് പറഞ്ഞു. ആവശ്യമാണെങ്കില്‍ ഗള്‍ഫിലെ ആറ് രാജ്യങ്ങളുടെയും യോഗം വിളിക്കാം. അമേരിക്ക മധ്യസ്ഥത വഹിക്കാം. മേഖല സമാധാനത്തിലേക്ക് വരണം-ഇതായിരുന്നു ട്രപ് മുന്നോട്ട് വച്ച നിര്‍ദേശം.

ഭീകരതയാണ് പ്രശ്‌നം

ഭീകരതയാണ് പ്രശ്‌നം

ഭീകരതയെ സഹായിക്കുന്നത് അവസാനിപ്പിക്കണം. ഭീകരതയെ ലോകത്ത് നിന്നു തുടച്ചുനീക്കണം. ഗള്‍ഫ് മേഖലയയില്‍ സ്ഥിരതയുണ്ടാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അമേരിക്കയുടെ സൈനിക താവളമുള്ള പ്രദേശമാണ് ഖത്തര്‍. ഈ രാജ്യത്തെ ഒറ്റപ്പെടുത്തുന്നത് അമേരിക്കക്കും തിരിച്ചടിയാണ്.

സമാധാന നീക്കങ്ങള്‍ പാളുന്നു

സമാധാന നീക്കങ്ങള്‍ പാളുന്നു

എന്നാല്‍ ഈ സമാധാന നീക്കങ്ങളെ എല്ലാം തകിടം മറിക്കുന്ന പ്രതികരണങ്ങളാണ് ബുധനാഴ്ച വൈകീട്ട് ജിസിസി അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. തിങ്കളാഴ്ചയാണ് ഖത്തറിനെതിരേ നയതന്ത്ര നടപടികള്‍ സൗദിയും യുഎഇയും ബഹ്‌റൈനും സ്വീകരിച്ചത്.

സാമ്പത്തിക ഉപരോധം

സാമ്പത്തിക ഉപരോധം

ഖത്തര്‍ തീവ്രവാദികളെ പിന്തുണയ്ക്കുകയാണ്. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ സാമ്പത്തിക ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. അവര്‍ തീവ്രവാദികളെ സഹായിക്കുന്നില്ലെന്ന് തെളിയിക്കേണ്ടത് അവരുടെ കടമയാണെന്നും യുഎഇ വിദേശകാര്യമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. എന്തു നടപടി സ്വീകരിക്കാനും മടിക്കില്ലെന്ന് ബഹ്‌റൈനും വ്യക്തമാക്കി.

ഖത്തര്‍ നിഷേധിക്കുന്നു

ഖത്തര്‍ നിഷേധിക്കുന്നു

എന്നാല്‍ ഖത്തര്‍ ആവര്‍ത്തിച്ചു പറയുന്നത് തീവ്രവാദികള്‍ക്ക് തങ്ങള്‍ പിന്തുണ നല്‍കുന്നില്ല എന്നാണ്. ഇതുവിശ്വാസത്തിലെടുക്കാന്‍ മറ്റു ജിസിസി രാജ്യങ്ങള്‍ തയ്യാറായിട്ടില്ല. ചൊവ്വാഴ്ച കുവൈത്ത് അമീര്‍ സൗദി സന്ദര്‍ശിച്ച് സമാധാന ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബുധനാഴ്ച അദ്ദേഹം യുഎഇയിലും ഖത്തറിലുമെത്തി ചര്‍ച്ചകള്‍ നടത്തി.

മേഖലയുടെ താല്‍പ്പര്യം

മേഖലയുടെ താല്‍പ്പര്യം

സൗദിയും അയല്‍ രാജ്യങ്ങളും കഴിഞ്ഞ ദിവസം സ്വീകരിച്ച നടപടി ഖത്തറിന്റെയും മേഖലയുടെയും താല്‍പര്യത്തിനാണെന്നും സൗദി വിദേശകാര്യ പറഞ്ഞു. ഭീകരവാദത്തിന്റെ കെടുതികള്‍ ഏറെ നേരിട്ട രാജ്യമാണ് സൗദി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിലും മുന്നിലാണ്. ഖത്തര്‍ വാര്‍ത്താ ഏജന്‍സി ഹാക്് ചെയ്യപ്പെട്ട സംഭവത്തില്‍ അമേരിക്ക നടത്തുന്ന അന്വേഷണം സംബന്ധിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

 അമേരിക്കന്‍ അന്വേഷണം അറിയില്ല

അമേരിക്കന്‍ അന്വേഷണം അറിയില്ല

ഈ വിഷയത്തില്‍ എഫ്ബിഐ സ്വീകരിച്ച നടപടികളെ കുറിച്ച് മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. പക്ഷേ, ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ ഔദ്യോഗിക നിലപാട് ഇപ്പോള്‍ പറയാനാകില്ല. പ്രതിസന്ധി പരിഹരിക്കാനുള്ള ഏതുശ്രമത്തിനും തങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ പറഞ്ഞു.

English summary
Saudi Foreign Minister Adel al-Jubeir said Gulf states could resolve the row with Qatar among themselves without outside help.
Please Wait while comments are loading...