സൗദിയിൽ സ്ത്രീകൾക്ക് മാന്യമായ വസ്ത്രധാരണം മതി; പർദ വേണ്ട സൗദിയിൽ പുതിയ മാറ്റം വരുന്നു!!!
സൌദി: രാജ്യത്ത് താമസിക്കുന്ന സത്രീകൾക്ക് പുരുഷന്മാർക്ക് ലഭിക്കുന്ന അതേ രീതിയിലുള്ള തുല്യ അവകാശം ലഭിക്കാൻ വേണ്ട മാറ്റങ്ങളെ കുറിച്ച് പഠിച്ച് വരികയാണെന്നും വരും കാലങ്ങളിൽ സൌദിയിൽ വിവിധ മേഖലകളിളിൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും സൌദി കരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇസ്ലാം അനുശാസിക്കുന്ന ചില അവകാശങ്ങളെങ്കിലും ഇപ്പോഴും സൌദിയിലെ സ്ത്രീകൾക്ക് ലഭിക്കുന്നില്ല എന്നതാണ് തന്‍റെ വാദം. സ്ത്രീ പുരുഷന്മാർ ഇടകലരുന്നതിനെ എതിർക്കുന്ന തീവ്യമായി ചിന്തിക്കുന്ന ചിലർ രാജ്യത്ത് തന്നെ കഴിയുന്നുണ്ട്. അവർ സമുഹത്തിന് പലപ്പോഴും ഭീഷണിയാവുന്നുണ്ടെന്നും രാജകുമാരൻ തുറന്നടിച്ചു. സ്ത്രീകൾ പർദ ധരിച്ച് മാത്രമെ പുറത്തിറങ്ങാവൂ എന്ന് ശരീഅത്ത് നിയമത്തിൽ എവിടെയും പറയുന്നില്ല. പക്ഷെ പുരുഷന്മാരെ പോലെ തന്നെ മാന്യമായ വേഷത്തിൽ മാത്രമെ സ്ത്രീകൾ പുറത്തിറങ്ങാവൂ എന്ന് ശരീഅത്ത് നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് പുരുഷന്മാർക്ക് ലഭിക്കുന്ന വേതനം തന്നെ സ്ത്രീകൾക്കും ലഭിക്കുവാനുള്ള നിയമ നടപടികൾക്ക് തുടക്കം കുറിച്ചതായും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശങ്ങൾക്ക് ഏറെ വിലകൽപ്പിക്കുന്ന രാജ്യമാണ് സൌദി.

നാൽപ്പത് വർഷം മുൻപ് വരെ മറ്റ് രാജ്യങ്ങളിലെ പോലെ തന്നെ സ്ത്രീകൾ സമൂഹത്തിൽ സജീവ സാന്നിധ്യമായി പ്രവർത്തിച്ചിരുന്നു. എന്നാൽ ഇറാനിലെ ചില ആത്മീയ നേതാക്കളുടെ നിർദേശങ്ങൾക്ക് അനുസരിച്ച് സൌദിയിൽ നടപ്പിൽ വരുത്തിയ ചില മാറ്റങ്ങളാണ് രാജ്യത്ത് പല പ്രധാന കാര്യങ്ങൾക്കും തടസ്സമായി വന്നതെന്നും അദ്ദേഹം മുഖാമുഖത്തിൽ അഭിപ്രായപ്പെട്ടു.
മേഖലയിൽ സമാധാനം നിലനിൽക്കാൻ സൌദി ആഗ്രഹിക്കുന്പോൾ ഇറാൻ ഭരണകൂടത്തിൻറെ പിന്തുണയുള്ള മിലീഷ്യകൾ അതിന് തടസ്സം നിൽക്കുകായാണ്. സൌദിയുടെ പല അതിർത്തി മേഖലകളിലും അവർ സമാധാനം നശിപ്പിക്കുന്നുണ്ട്. ഇപ്പോൾ ഇറാനിലെ ആത്മീയ നേതാവ് അലി ഖാംനഇയെ ഹിറ്റ് ലറോട് ഉപമിച്ചതും ലോക നേതാക്കൾ ഉറ്റുനോക്കുന്നുണ്ട്. സൌദി കിരീടാവകാശിയുടെ അമേരിക്കൻ സന്ദർശനത്തിന് തൊട്ട് മുൻപാണ് ചാനൽ അഭിമുഖം പുറത്തുവിട്ടതെന്നതും രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ പ്രത്യേക ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.












Click it and Unblock the Notifications