കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുന്നു ബാര്‍ബറ! ക്രിസ്മസ് ആഘോഷം വെള്ളത്തിലാകുമോ? എന്താണീ ബാര്‍ബറ?

സ്‌കോട്ട്‌ലാന്‍ഡിലും ബ്രിട്ടന്റെ വടക്കന്‍ തീരങ്ങളിലും വെള്ളി, ശനി ദിവസങ്ങളില്‍ ബാര്‍ബറ കൊടുങ്കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

  • By Gowthamy
Google Oneindia Malayalam News

ലണ്ടന്‍ : ലോകം ക്രിസ്മസ് ആഘോഷത്തിന്റെ ത്രില്ലിലാണ്. നക്ഷത്രവിളക്കുകളും കരോളുകളുമായി ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ബ്രിട്ടനിലും സ്‌കോട്ട്‌ലാന്‍ഡിലും വരാനിരിക്കുന്നത് ആശങ്കയുടെ നാളുകള്‍.

സ്‌കോട്ട്‌ലാന്‍ഡിലും ബ്രിട്ടന്റെ വടക്കന്‍ തീരങ്ങളിലും വെള്ളി, ശനി ദിവസങ്ങളില്‍ ബാര്‍ബറ കൊടുങ്കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ ക്രിസ്മസ് ആഘോഷം ദുരതത്തിലാകുമെന്നാണ് വിവരങ്ങള്‍.

മണിക്കൂറില്‍ 90 മൈല്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

 മുന്നറിയിപ്പ്

മുന്നറിയിപ്പ്

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ക്രിസ്മസുമായി ബന്ധപ്പെട്ട യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ ബ്രിട്ടനിലും സ്‌കോട്ട്‌ലാന്‍ഡിലും ബാര്‍ബറ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

 മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

ബാര്‍ബറയെ തുടര്‍ന്ന് രണ്ടു ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ബാര്‍ബറയെ നേരിടുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.

 ഗതാഗതം തടസപ്പെടും

ഗതാഗതം തടസപ്പെടും

ബ്രിട്ടനും സ്‌കോട്ട്‌ലാന്‍ഡും മാത്രമല്ല, വടക്കന്‍ അയര്‍ലാന്‍ഡ്, ഇംഗ്ലണ്ടിന്റെ വടക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ബാര്‍ബറ ദുരിതം വിതയ്ക്കുമെന്നാണ് വിവരങ്ങള്‍. ഗതാഗത തടസം ഉള്‍പ്പെടെയുള്ള ദുരിതങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു.

 കനത്ത മഞ്ഞ്

കനത്ത മഞ്ഞ്

അതേസമയം ബാര്‍ബറയ്ക്ക് മുന്നോടിയായി അനുഭവപ്പെടുന്ന ശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ലണ്ടനിലെ മൂന്ന് വിമാനത്താവളങ്ങളില്‍ വിമാന ഗതാഗതം തടസപ്പെട്ടു. ഹീത്രോ, ഗാട്ട്വിക്, ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളാണ് തടസപ്പെട്ടത്. പല വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തുന്നത്.

 ആദ്യം ആംഗസ്

ആദ്യം ആംഗസ്

രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ബ്രിട്ടനെയും സമീപ പ്രദേശങ്ങളെയും ദരിതത്തിലാക്കി കൊടുങ്കാറ്റ് എത്തുന്നത്. കഴിഞ്ഞമാസം വീശിയടിച്ച ആംഗസ് കൊടുങ്കാറ്റില്‍ ജന ജീവിതം ഏറെ ബുദ്ധിമുട്ടിലായിരുന്നു.

English summary
Scotland and Britain has been warned to expect very strong winds throughout Friday, because of barbara storm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X