Get Updates
Get notified of breaking news, exclusive insights, and must-see stories!

മലേഷ്യന്‍ വിമാന അപകടം; ബ്രീട്ടീഷ് ദമ്പതികള്‍ കഷ്ടിച്ച് രക്ഷപ്പെട്ടു

ലണ്ടന്‍: ബ്രിട്ടീഷ് ദമ്പതികളായ ബാരിക്കും ഇസ്സിക്കും ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, തങ്ങള്‍ ജീവനോടെ ഇരിപ്പുണ്ടെന്ന്. കാരണം അത്രയടുത്തുകൂടിയാണ് മരണം അവരെ കടന്നു പോയത്. തങ്ങള്‍ യാത്ര ചെയ്യേണ്ടിയിരുന്ന മലേഷ്യന്‍ വിമാനാപകടത്തിന്റെ വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും അവരിനിയും മുക്തരായിട്ടില്ല എന്നതാണ് സത്യം.

ആംസ്റ്റര്‍ഡാമില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ബാരി സിമ്മും ഇസ്സിയും ചെറിയ കുട്ടിയും. എല്ലായിപ്പോഴും അവരുടെ ഇഷ്ടവിമാനം മലേഷ്യന്‍ എയര്‍ലൈന്‍സാണ്. മറ്റൊരു വിമാനത്തിലും സഞ്ചരിക്കുന്നത് ബാരിക്ക് ഇഷ്ടമുള്ള കാര്യമല്ല. എന്നാല്‍ വ്യാഴാഴ്ച ക്വാലാലംപൂരിലേക്ക് പോകാനായി ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ ഓടിക്കിതച്ചെത്തുമ്പോഴാണ് മലേഷ്യന്‍ എയര്‍ലൈന്‍സില്‍ സീറ്റില്ലെന്ന വിവരം ലഭിക്കുന്നത്.

plane-crash

സീറ്റിനായി ബാരി ആവുംവിധമെല്ലാം ശ്രമിച്ചുനോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ യാത്രചെയ്യാന്‍ ഒട്ടും ഇഷ്ടമില്ലാത്ത KLM ഫ് ളൈറ്റില്‍ പോകാന്‍ തീരുമാനിച്ചു. ഫ് ളൈറ്റില്‍ സീറ്റു കിട്ടാത്ത വിഷമത്തില്‍ അടുത്ത വിമാനത്തിനായി കാത്തിരിക്കുമ്പോഴായിരുന്നു ആ ദുരന്ത വാര്‍ത്ത പുറത്തുവന്നത്. തങ്ങള്‍ യാത്രചെയ്യാനിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് തകര്‍ന്നുവീണ് എല്ലാവരും മരിച്ചെന്ന വാര്‍ത്ത.

എല്ലാം കാണുന്ന ഒരാള്‍ മുകളിലുണ്ടെന്നും അദ്ദേഹമാണ് തങ്ങളെ മരണത്തില്‍ നിന്നും രക്ഷിച്ചതെന്നും ഇസ്സി പറയുന്നു. എല്ലായിപ്പോഴും മലേഷ്യന്‍ ഫ് ളൈറ്റില്‍മാത്രം സഞ്ചരിച്ചിരുന്ന തങ്ങളെ മാറ്റിനിര്‍ത്തിയത് ദൈവം അല്ലാതെ മറ്റാരാണെന്ന് ഇസ്സി ചോദിക്കുന്നു. 298 പേരുമായി സഞ്ചരിക്കുകയായിരുന്നു മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം യുക്രൈന്‍ വ്യോമപാതയില്‍ വെച്ച് റഷ്യന്‍ വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന് മുഴുന്‍പേരും മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+