ഷാര്‍ജയില്‍ വന്‍ അഗ്നിബാധ; എണ്ണ സംഭരണശാല കത്തിനശിച്ചു, തുടര്‍ച്ചയായ തീപ്പിടുത്തം

  • Written By:
Subscribe to Oneindia Malayalam

ഷാര്‍ജ: ഷാര്‍ജയില്‍ എണ്ണ സംഭരണ ശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ വന്‍ നാശനഷ്ടം. വ്യവസായ മേഖല പത്തിലെ സംഭരണശാലയിലാണ് തീപ്പിടുത്തം. ഏറെ നേരത്തെ കഠിന ശ്രമത്തിന് ശേഷമാണ് സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ക്ക് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.

ആളപായമില്ലെന്നാണ് ലഭ്യമായ വിവരം. സംഭവമുണ്ടായ ഉടനെയുള്ള സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടലാണ് തീ വേഗം നിയന്ത്രിക്കാന്‍ സാധിച്ചത്. തീപിടുത്തമുണ്ടായ പ്രദേശത്തേക്കുള്ള ഗതാഗതം നിരോധിച്ച ഉദ്യോഗസ്ഥരുടെ നടപടി ഏറെ നേരം ഗതാഗത കുരുക്കിന് കാരണമായി.

Fire

തൊഴിലാളികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും പരിക്കേറ്റതായി വിവരമില്ല. എല്ലാവരെയും വേഗത്തില്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. കനത്ത ചൂടും കാറ്റും രക്ഷാപ്രവര്‍ത്തനം ദുസ്സഹമാക്കി. സുരക്ഷയുടെ ഭാഗമായി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് ഷാര്‍ജ നാഷണല്‍ പെയിന്റ്‌സിന് അടുത്ത വ്യവസായ മേഖലയില്‍ വന്‍ തീപ്പിടുത്തമുണ്ടായിരുന്നു. അന്ന് 14 വെയര്‍ഹൗസുകളാണ് കത്തി നശിച്ചത്. കെട്ടിടനിര്‍മാണ സാമഗ്രികളാണ് ഇവിടെ നശിച്ചതില്‍ കൂടുതല്‍. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് വിവരം.

English summary
Sharjah industrail area oil warehouse fire control
Please Wait while comments are loading...