Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ തിരിച്ചുവരും, കൊല്ലപ്പെട്ടവർക്ക് വേണ്ടി പകരം ചോദിക്കും'; യൂനുസിനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന

ന്യൂഡൽഹി: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിനെതിരെ ആഞ്ഞടിച്ച് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മുഹമ്മദ് യൂനസിനെ അപരാധി എന്ന് വിളിച്ച ഹസീന ഭീകരരെ അഴിച്ചുവിടുകയും രാജ്യത്ത് നിയമരാഹിത്യം വളർത്തുകയും ചെയ്‌ത വ്യക്തിയാണ് അദ്ദേഹമെന്നും വിശേഷിപ്പിച്ചു. രാജ്യത്ത് അരങ്ങേറിയ കലാപത്തിന് ശേഷം ഇന്ത്യയിലാണ് ഷെയ്ഖ് ഹസീന കഴിയുന്നത്.

കഴിഞ്ഞ ജൂലൈയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട നാല് പോലീസുകാരുടെ വിധവകളുമായി ഷെയ്ഖ് ഹസീന വീഡിയോ സംഭാഷണം നടത്തിയിരുന്നു. ഈ സംഭാഷണത്തിനിടയിൽ, അവാമി ലീഗ് നേതാവ് അവരുടെ ദാരുണമായ മരണത്തെ അനുസ്‌മരിക്കുകയും തിരിച്ചുവരുമ്പോൾ അതിന് പരിഹാരം ചെയ്യുമെന്ന് കുടുബങ്ങൾക്ക് വാഗ്‌ദാനം നൽകുകയും ചെയ്‌തിരുന്നു.

yunusshaikhhasinabangladesh

'എന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള അദ്ദേഹത്തിന്റെ സൂക്ഷ്‌മമായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കൊലപാതകങ്ങൾ, ഞാൻ തിരിച്ചെത്തിയാൽ ഞങ്ങളുടെ പോലീസുകാരുടെ മരണത്തിന് പ്രതികാരം ചെയ്യും' എന്നായിരുന്നു ഷെയ്ഖ് ഹസീന മുഹമ്മദ് യൂനുസിനോട് പറഞ്ഞത്. എല്ലാ അന്വേഷണ സമിതികളും യൂനുസ് പിരിച്ചുവിട്ടതായും അവർ ആരോപിച്ചു.

ഇടക്കാല സർക്കാർ ആളുകളെ കശാപ്പുചെയ്യാൻ ഭീകരരെ അഴിച്ചുവിടുകയാണെന്നും ഷെയ്ഖ് ഹസീന പറയുന്നു. അവർ ബംഗ്ലാദേശിനെ തകർക്കുകയാണ്. ദൈവാനുഗ്രഹത്താൽ, എന്തെങ്കിലും നന്മ ചെയ്യാൻ എന്നെ ജീവനോടെ നിലനിർത്തി. ഞാൻ തിരിച്ചെത്തി നിങ്ങൾക്കെല്ലാവർക്കും നീതി ഉറപ്പാക്കും; അവർ പ്രഖ്യാപിച്ചു.

കഴിഞ്ഞ വർഷം ജൂലൈ-ഓഗസ്റ്റിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ അടിച്ചമർത്താൻ ഹസീന ശ്രമിച്ചപ്പോൾ നാല് പോലീസുകാർ കൊല്ലപ്പെട്ടിരുന്നു. വിവാദമായ ക്വാട്ട സമ്പ്രദായത്തിനെതിരായ ആരംഭിച്ച പ്രതിഷേധം പിന്നീട് ഷെയ്ഖ് ഹസീനയെ പുറത്താക്കാനുള്ള ആഹ്വാനത്തിലാണ് ചെന്നത്തിയത്.

കലാപത്തിനിടെ 450ഓളം പോലീസ് സ്‌റ്റേഷനുകൾ അവർ അഗ്നിക്കിരയാക്കിയെന്നും തന്നെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള നീക്കങ്ങൾ സമ്മതിച്ച യൂനുസ് ആസൂത്രണം ചെയ്‌ത വലിയ ഗൂഢാലോചനയുടെ ഭാഗമാണ് കൊലപാതകങ്ങളെന്നും ഹസീന പ്രസ്‌താവനയിൽ വ്യക്തമാക്കി. മുൻ പ്രധാനമന്ത്രിയെ ഇന്ത്യയിൽ നിന്ന് എത്രയും പെട്ടെന്ന് ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിക്കാൻ ഇടക്കാല സർക്കാർ ശ്രമം തുടരവെയാണ് അവരുടെ പ്രതികരണം.

ഷെയ്ഖ് ഹസീനയുടെ ഇടപെടലിന് തൊട്ടുപിന്നാലെ, ബംഗ്ലാദേശിന്റെ ഇടക്കാല ഭരണകൂടം മുൻ പ്രധാനമന്ത്രിയെ ഇന്ത്യയിൽ നിന്ന് കൈമാറുന്നത് തങ്ങളുടെ പ്രധാന മുൻഗണനയായി തുടരുന്നുവെന്ന് എടുത്തുപറഞ്ഞിരുന്നു. യൂനുസ് സർക്കാരിന്റെ പ്രസ് സെക്രട്ടറി ആലമാണ് ഇക്കാര്യം പറഞ്ഞത്. അവാമി ലീഗ്, രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ഇനിയും നിലനിൽക്കണമോ എന്ന് ബംഗ്ലാദേശിലെ ജനങ്ങളും രാഷ്ട്രീയ പാർട്ടികളും തീരുമാനിക്കുമെന്നും ആലം ​​കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+