അമേരിക്കയെ ഞെട്ടിച്ച് വെടിവയ്പ്പ്; 18കാരന്റെ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു, കാരണം വര്‍ണവെറി
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആയുധധാരികളായ 18 കാരന്‍ ശനിയാഴ്ച 10 പേരെ വെടിവച്ചു കൊന്നു. ആക്രമണം ലൈവായി ക്യാമറയില്‍ പകര്‍ത്തിയാണ് യുവാവ് വെടിവയ്പ്പ് നടത്തിയത്. വംശീയതയാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹെല്‍മറ്റ് ധരിച്ച തോക്കുധാരിയെ കൂട്ടക്കൊലയ്ക്ക് ശേഷം അറസ്റ്റ് ചെയ്തതായി പോലീസ് കമ്മീഷണര്‍ ജോസഫ് ഗ്രാമഗ്ലിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടെന്നും മൂന്നോളം പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആക്രമിക്കപ്പെട്ടവര്‍ കറുത്തവര്‍ഗക്കാരാണെന്നാണ് പൊലീസ് പറയുന്നത്. വര്‍ണവെറിയാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നിഗമനം.
ടോപ്സ് സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ തോക്കുധാരി ആദ്യം നാല് പേരെ വെടിവച്ചു, തുടര്‍ന്ന് അകത്ത് കടന്ന് വെടിവയ്പ്പ് തുടര്‍ന്നു. കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ടവരില്‍ സായുധ സുരക്ഷാ ഗാര്‍ഡായി ജോലി ചെയ്തിരുന്ന വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications