കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാന്റെ കാറിന് നേരെ വെടിവെപ്പ്

Google Oneindia Malayalam News

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെ ഇമ്രാന്‍ ഖാന്റെ കാറിന് നേരെ വെടിവെപ്പ്. ഗുജ്‌റന്‍വാലയില്‍ വെച്ചാണ് മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയനേതാവുമായ ഇമ്രാന്റെ കാറിന് നേരെ വെടിവെപ്പ് ഉണ്ടായത്. രണ്ടുതവണ വെടിവെപ്പ് ഉണ്ടായി എന്ന് ഇമ്രാന്റെ വക്താവ് അനീല ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ പ്രകടനം നടത്തുകയാണ്. ഇമ്രാന്‍ ഖാന്റെ തെഹ്രീക് ഇ ഇന്‍സാഫ് ആണ് ഷെരീഫിനെതിരെ പ്രതിഷേധം നടത്തുന്നവരില്‍ പ്രധാനി. ഇമ്രാന് വെടിയേറ്റതോടെ നവാസ് ഷെരീഫിനെതിരായ പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമായി.

Pakistan Rally

നവാസ് ഷെരീഫാണ് വെടിവെപ്പിന് പിന്നിലെന്ന് വരെ ആരോപണങ്ങള്‍ ഉണ്ട്. ഇമ്രാന്റെ അകമ്പടി സംഘത്തിനെതിരെ ഗുജ്‌റന്‍ വാലയില്‍ വെച്ച് കല്ലേറുണ്ടായി. പോലീസ് നോക്കിനില്‍ക്കേയായിരുന്നു ആക്രമണം, എന്നാല്‍ പോലീസ് അക്രമികളെ തടഞ്ഞില്ല എന്നാണ് ആരോപണം. തങ്ങള്‍ക്കെതിരെ നാല് തവണ സമാനമായ ആക്രമണമുണ്ടായി എന്ന് അവാമി മുസ്ലിം ലീഗേ നേതാവ് ഷെയ്ഖ് റഷീദ് പറഞ്ഞു.

എല്ലാ അക്രമങ്ങളും നടക്കുന്നത് പോലീസ് നോക്കിനില്‍ക്കേയാണ്. ഇതിന് പിന്നില്‍ പ്രധാനമന്ത്രിയുടെ ഓര്‍ഡറുണ്ട് - അദ്ദേഹം പറഞ്ഞു. പോലീസ് വാഹനങ്ങള്‍ക്ക് മുകളില്‍ കയറി നിന്നാണ് ഷെരീഫിന്റെ പാര്‍ട്ടിക്കാരായ പി എം എല്‍ - എന്‍ പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

English summary
Gun shots fired at Imran Khan's vehicle as anti-government protesters march on to Islamabad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X