കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹണിമൂണ്‍ കൊലപാതകം; ആനിയുടെ പിതാവ് കോടതിയിലേക്ക്

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: സൗത്ത് ആഫ്രിക്കയില്‍ ഹണിമൂണിനിടെ കൊല്ലപ്പെട്ട ആനി ദീവാനിയുടെ പിതാവ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഷെറ്ന്‍ ദിവാനിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയിലേത്ത്. സൗത്ത് ആഫ്രിക്കന്‍ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഷെറ്ന്‍ ദിവാനിക്ക് കഴിഞ്ഞിട്ടില്ലെന്ന് ആനിയുടെ പിതാവ് വിനോദ് ഹിന്ദുജ പറയുന്നു.

2010 നവംബര്‍ പത്തിനാണ് ആനിയെ സൗത്ത് ആഫ്രിക്കയിലെ ഒരു ടൗണില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഹണിമൂണിനായി ആഫ്രിക്കയില്‍ എത്തിയതായിരുന്നു ഷെറ്‌നും ആനിയും. നഗരത്തിലെ യാത്രയ്ക്കിടെ ഇരുവരെയും തടഞ്ഞുനിര്‍ത്തി കൊലപാതകികള്‍ ആനിയെ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നെന്നാണ് ഷെറ്ന്‍ പറഞ്ഞിരുന്നത്.

shrien-dewani-and-anni-dewani

പിന്നീട് ആനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു. സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായിരുന്നു. ഷെറ്‌ന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു കൊലപാതകമെന്ന് ഇവര്‍ പറഞ്ഞിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വന്‍ നഴ്‌സിങ് ശൃംഖലയുടെ അധിപനായ ഷെറിനെ വെറുതെ വിടുകയായിരുന്നു.

എന്നാല്‍ മകളുടെ മരണത്തിന് ഭര്‍ത്താവ് തന്നെയാണ് ഉത്തരവാദിയെന്ന് പിതാവ് പറയുന്നു. സ്വവര്‍ഗാനുരാഗിയായ ഷെറിന്‍ എന്തിനാണ് തന്റെ മകളെ വിവാഹം കഴിച്ചത്? അവളെ എന്തിനാണ് ഹണിമൂണിനായി ആഫ്രിക്കയില്‍ എത്തിച്ചത്? എന്തിനായിരുന്നു മകളെ തനിച്ച് മറ്റുള്ളവര്‍ക്ക് വിട്ടുകൊടുത്തത്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഷെറ്ന്‍ ഉത്തരം പറയണമെന്ന് വിനോദ് ഹിന്ദുജ ആവശ്യപ്പെട്ടു.

English summary
Shrien Dewani urged to give evidence at inquest into wife's honeymoon killing in South Africa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X