കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്ത്യാനികള്‍ക്കും ജൂതന്മാര്‍ക്കുമെതിരെ പ്രാര്‍ത്ഥന!ഇമാമിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ ഉത്തരവ്.

ഇന്ത്യന്‍ പൗരനായ നള്ളാ മുഹമ്മദ് അബ്ദുള്‍ ജമീലിനെയാണ് സിംഗപ്പൂരില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ഉത്തരവിട്ടത്.

Google Oneindia Malayalam News

സിംഗപ്പൂര്‍: ക്രിസ്ത്യാനികള്‍ക്കും ജൂതന്മാര്‍ക്കുമെതിരെ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയതിന് ഇന്ത്യക്കാരനായ ഇമാമിനെ നാടുകടത്താന്‍ സിംഗപ്പൂര്‍ കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ പൗരനായ നള്ളാ മുഹമ്മദ് അബ്ദുള്‍ ജമീലിനെയാണ് സിംഗപ്പൂരില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ഉത്തരവിട്ടത്.

ഇതിന് പുറമേ 4000 സിംഗപ്പൂര്‍ ഡോളര്‍ പിഴയടക്കാനും കോടതി ഉത്തരവിട്ടുണ്ട്. മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റം ആരോപിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. കോടതി വിധിച്ച പിഴ അബ്ദുള്‍ ജമീല്‍ അടച്ചെന്നും, അദ്ദേഹത്തെ ഉടന്‍തന്നെ നാട്ടിലേക്ക് തിരിച്ചയക്കുമെന്നും സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

mosque

ക്രിസ്ത്യാനികള്‍ക്കും ജൂതന്മാര്‍ക്കുമെതിരെ പോരാടാന്‍ ഞങ്ങളെ സഹായിക്കണമേ എന്നാണ് ഇമാമം പള്ളിയില്‍ പ്രാര്‍ത്ഥിച്ചതെന്നാണ് ആരോപണം. അറബിയിലായിരുന്നു പ്രാര്‍ത്ഥന. ഈ സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

അദ്ദേഹം പറഞ്ഞത് വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളതെന്നും, വിവിധ മതവിഭാഗങ്ങള്‍ ജീവിക്കുന്ന രാജ്യത്ത് ഇത്തരത്തിലുള്ള പ്രസ്താവനകളും പ്രസംഗങ്ങളും പ്രാര്‍ത്ഥനകളും അംഗീകരിക്കാനാകില്ലെന്നും കോടതി വിലയിരുത്തി. നിരവധി ഇന്ത്യാക്കാരും മലായ് മുസ്ലീംങ്ങളും ജീവിക്കുന്ന രാജ്യമാണ് സിംഗപ്പൂര്‍.

English summary
Singapore Deports Indian Imam For Comments Against Jews, Christians.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X