കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാലോവീൻ ആഘോഷത്തിൽ പങ്കെടുത്തെത്ത് ഒരുലക്ഷത്തിലധികം ആളുകളെന്ന് റിപ്പോർട്ട്; ഇതുവരെ 151 മരണം

Google Oneindia Malayalam News

സോൾ: ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ ഹാലോവീൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 151 ആയി. 150-ലേറെ പേർക്ക് പരിക്കേറ്റു. ദുരന്തത്തിന് പിന്നാലെ പ്രസിഡന്റ് യൂൻ സുക്-യോൾ ഞായറാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

പരിക്കേറ്റവരുടെ വൈദ്യ പരിചരണത്തിനും മരിച്ചവരുടെ ശവസംസ്കാര ചടങ്ങുകൾക്കും സർക്കാർ സാമ്പത്തിക സഹായം നൽകുെമന്ന് അദ്ദേ​ഹം പറഞ്ഞു.
"സംഭവത്തിന്റെ കാരണം സർക്കാർ സമഗ്രമായി അന്വേഷിക്കുകയും ഭാവിയിൽ സമാന അപകടം ആവർത്തിക്കാതിരിക്കാൻ അടിസ്ഥാനപരമായ മെച്ചപ്പെടുത്തലുകൾ വരുത്തുകയും ചെയ്യും," പ്രസിഡന്റ് പറഞ്ഞു.

south korea

കഴിഞ്ഞദിവസം പ്രാദേശിക സമയം രാത്രി 10.30-ഓടെയാണ് സംഭവം. പ്രധാന ആഘോഷവേദിയായ ഇത്തായ്വോണിലേക്കുള്ള ഇടുങ്ങിയ വഴിയിലേക്ക് ആളുകൾ തള്ളിക്കയറിയതാണ് അപകടകാരണമെന്നാണ് പറയുന്നത്.

പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അഗ്‌നിശമനസേനാ വിഭാഗം അറിയിച്ചു. മരിച്ചവരിൽ അധികവും കൗമാരക്കാരായ വനിതകളാണ്. 19 വിദേശികളും മരിച്ചെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സുക് യോൾ അറിയിച്ചു. 82 പേർക്ക് പരുക്കേറ്റു. ഇതിൽ 19 പേരുടെ നില ഗുരുതരമാണ്. സംഭവത്തിനു ലഹരിമരുന്നുമായി ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു.

'ദൈവം സൃഷ്ടിച്ച മനുഷ്യൻ'; സോഷ്യൽമീഡിയയിൽ വൈറലായി ഒരു മനുഷ്യ മുഖം'ദൈവം സൃഷ്ടിച്ച മനുഷ്യൻ'; സോഷ്യൽമീഡിയയിൽ വൈറലായി ഒരു മനുഷ്യ മുഖം

സമീപത്തുള്ള ബാറിൽ സെലിബ്രിറ്റി ഉണ്ടെന്ന വാർത്ത പ്രചരിച്ചതിനെത്തുടർന്ന് ആളുകൾ സെലിബ്രിറ്റിയെ കാണാൻ തിക്കുംതിരക്കുമുണ്ടാക്കിയെന്നാണ് കരുതുന്നത്. ഇടുങ്ങിയ വഴിയുടെ മുകളിലുണ്ടായിരുന്നവർ താഴേക്ക് വീഴാൻ തുടങ്ങിയതോടെയാണ്

അപകടം നടന്നത്. അനൗദ്യോഗിക കണക്ക് അനുസരിച്ച് മേഖലയിൽ ഒരുലക്ഷത്തോളം പേർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

'അങ്ങനെ വരുമെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നു, അതോടെ ഇവരുടെ മിണ്ടാട്ടംമുട്ടി': ബൈജു കൊട്ടാരക്കര'അങ്ങനെ വരുമെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നു, അതോടെ ഇവരുടെ മിണ്ടാട്ടംമുട്ടി': ബൈജു കൊട്ടാരക്കര

കോവിഡിന് ശേഷം ആദ്യമായി പൊതുസ്ഥലത്ത് മാസ്‌കില്ലാതെ നടന്ന ഹാലോവീൻ ആഘോഷമാണ് ദുരന്തത്തിലേക്ക് എത്തിയത്. അപകടത്തിന് പിന്നാലെ ജനങ്ങളോട് എത്രയും പെട്ടന്ന് വീടുകളിലേക്ക് തിരികേ പോകാൻ അധികൃതർ ആവശ്യപ്പെട്ടു. രക്ഷാദൗത്യത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് പ്രസിഡന്റ് യൂൺ സുക് ഇയോൾ അധികൃതർക്ക് നിർദേശം നൽകി. 150 ലധികം അഗ്‌നിരക്ഷാസേനാ വാഹനങ്ങൾ സ്ഥലത്ത് എത്തി.

English summary
south korea halloween accident:Over Onelakh people reportedly gather to participate the festivities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X