മോദിയുടെ സന്ദര്‍ശനം ചൈനീസ് അന്തര്‍വാഹിനികള്‍ക്ക് അനുമതി നിഷേധിച്ച് ശ്രീലങ്ക

  • Posted By:
Subscribe to Oneindia Malayalam

കൊളംബോ: മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കൊളംബോ തീരത്ത് നങ്കൂരമിടുന്ന ചൈനീസ് അന്തര്‍വാഹിനികള്‍ക്ക് അനുമതി നിഷേധിച്ച് ശ്രീലങ്ക. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശ്രീലങ്കയില്‍ എത്തിയത്.

സന്ദര്‍ശനത്തിനായി ശ്രീലങ്കയില്‍ എത്തിയ സാഹചര്യത്തിലാണ് ചൈനീസ് അന്തര്‍വാഹിനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഈ വിലക്ക് താത്കാലികമല്ലെന്നും പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

xchinses-submarine

2014 ഒക്ടോബറിലാണ് കൊളംബോ തീരത്ത് നങ്കൂരമിടാന്‍ ചൈനയ്ക്ക് അവസാനമായി ശ്രീലങ്ക അനുമതി നല്‍കിയത്. ആ സമയത്ത് ഇന്ത്യ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകെയും ചെയ്തിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ താത്പര്യം കൂടി കണക്കിലെടുത്തിട്ടാണെന്ന് ശ്രീലങ്കന്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അടുത്തിടെ ശ്രീലങ്കയില്‍ വമ്പന്‍ നിക്ഷേപമാണ് ചൈന നടത്തിയത്. വിമാന താവളങ്ങള്‍, റോഡുകള്‍, തുറമുഖങ്ങള്‍ തുടങ്ങിയവയ്ക്ക് ചൈന വലിയ ഫണ്ടാണ് ശ്രീലങ്കയ്ക്ക് നല്‍കി. ഭൂമിശാസ്ത്രപരമായും വാണിജ്യപരമായ അടുത്ത് നില്‍ക്കുന്ന ശ്രീലങ്കയോട് ചൈന അടുക്കുന്നതില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്.

English summary
Sri Lanka refuses permission for Chinese submarine to dock at Colombo port.
Please Wait while comments are loading...