കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതദേഹത്തോടൊപ്പം സെല്‍ഫി; യുവാവിനെതിരെ പ്രതിഷേധം

  • By Gokul
Google Oneindia Malayalam News

കൊളംബോ: സെല്‍ഫി എടുക്കുന്നത് ഇന്ന് പുതുമയില്ലാത്ത കാര്യമായി മാറിക്കഴിഞ്ഞു. എവിടെയും ഇപ്പോള്‍ സെല്‍ഫി ഭ്രമക്കാര്‍ മാത്രമാണ്. ഇത്തരക്കാര്‍ക്കുവേണ്ടി പ്രത്യേക ഉപകരണങ്ങളും ചില കമ്പനികള്‍ പുറത്തിറിക്കിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞദിവസം ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയയിലും തരംഗമായി മാറിയ ഒരു ചിത്രം ഇന്നേവരെ പുറത്തിറങ്ങിയിട്ടുള്ളതില്‍ ഏറ്റവും മോശം സെല്‍ഫിയാണെന്ന് വിലയിരുത്തപ്പെടുന്നു.

സ്വന്തം അമ്മാവന്‍ മരിച്ചപ്പോള്‍ യുവാവ് മൃതദേഹത്തോടൊപ്പം എടുത്ത സെല്‍ഫിയാണിത്. എന്റെ അമ്മാവന്‍ മരിച്ചു പോയി. എനിക്ക് വിഷമം തോന്നുന്നു എന്നെഴുതിയാണ് ഇയാള്‍ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് വന്‍ വിമര്‍ശനമാണ് പലയിടങ്ങളില്‍ നിന്നും നേരിടേണ്ടിവന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ചിത്രം പല ഭാഗത്തായി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

selfie-srilanka-worst

ശ്രീലങ്കന്‍ സ്വദേശിയായ യുവാവ് സെല്‍ഫിക്ക് പിന്നിലുള്ളത്. ഇയാളുടെ സുഹൃത്തുക്കളും മറ്റും ചിത്രത്തിന് കമന്റ് ചെയ്തിട്ടുമുണ്ട്. ചിലര്‍ ദു:ഖത്തില്‍ പങ്കുചേരുന്നെന്ന് അറിയിച്ചപ്പോള്‍ ചിലര്‍ യുവാവിന്റെ സെല്‍ഫി ഭ്രമത്തിനെ വിമര്‍ശിച്ചു. വിമര്‍ശനം അതിരു കടന്നതോടെ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് തത്കാലം പൂട്ടേണ്ടി വന്നിരിക്കുകയാണ് യുവാവിന്.

ചിത്രം ഇപ്പോഴും ഫേസ്ബുക്കിലും ട്വിറ്ററിലും ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. അടുത്ത ബന്ധുക്കള്‍ മരിക്കുമ്പോള്‍ പോലും സെല്‍ഫിയെടുത്ത് ഫേസ്ബുക്കിലിടുകയും ലൈക്ക് നേടുകയും ചെയ്യുന്ന ന്യൂ ജനറേഷന്‍ രീതിയാണ് യുവാവിന്റെ ചെയ്തിയിലൂടെ പുറത്തുവന്നത്. ഭാവിയില്‍ ഇതൊരു ഫാഷന്‍ ആകാനും ഇടയുണ്ടെന്നാണ് ചിലരുടെ നിരീക്ഷണം.

English summary
Sri Lankan Man Takes Selfie With Deceased Uncle: The Worst Selfies of All Time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X