രാജ്യത്തെ പെട്രോൾ തീർന്നു, വരുന്ന മാസങ്ങൾ ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി
കൊളംബോ; രാജ്യത്തെ പെട്രോൾ ശേഖരം തീരുന്നതായി വെളിപ്പെടുത്തി ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. ഒരു ദിവസം മാത്രം ഉപയോ ഗിക്കാനുള്ള പെട്രോൾ മാത്രമാണ് ഇപ്പോൾ കൈവശം ഉള്ളതെന്നും അടുത്ത രണ്ട് മാസങ്ങൾ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ മാസങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് അടിയന്തരമായി 75 മില്യൺ ഡോളർ വിദേശനാണ്യം ആവശ്യമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ക്രെഡിറ്റ് ലൈൻ ഉപയോഗിച്ചുള്ള പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി കുറച്ച് ദിവസങ്ങളിൽ ആശ്വാസം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ രാജ്യത്ത് പതിനാലോളം അവശ്യ മരുന്നുകളുടെ ക്ഷാമവും നേരിടുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ചില ത്യാഗങ്ങൾ ചെയ്യാനും ഈ കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാനും നാം സ്വയം തയ്യാറാകണം എന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് മാസങ്ങളായി ലങ്കയിൽ പ്രതിഷേധങ്ങ ളും കലാപങ്ങളും നടക്കുന്നു. പ്രസിഡന്റ് ഗോതബയ രാജപക്‌സെയ്‌ക്കും കുടുംബത്തിനുമെതിരെ വ്യാപകമായ പ്രതിഷേധം ആണ് ഇവിടെ നടക്കുന്നത്. നിരവധി ഭരണകക്ഷി നേതാക്കളുടെ വീടുകളും സ്വത്തുക്കളും പ്രതിഷേധക്കാർ നശിപ്പിച്ചിരുന്നു.

നിലവിൽ രാജ്യത്തെ പെട്രോൾ പമ്പിന് മുന്നിൽ കിലോമീറ്ററുകളോളം നീളുന്ന നിരയാണ് കാണാൻ സാധിക്കുന്നത്. "ഞാൻ ആറ് മണിക്കൂറിലേറെയായി ക്യൂവിലാണ്" ഒരു ഡ്രൈവർ മുഹമ്മദ് അലി പറഞ്ഞു. പെട്രോൾ ലഭിക്കാൻ വേണ്ടി ഞങ്ങൾ ഏകദേശം ആറ് മുതൽ ഏഴ് മണിക്കൂർ വരെ ലൈനിൽ ചിലവഴിക്കുന്നു. എന്നും അലി കൂട്ടിച്ചേർത്തു. "ഞങ്ങൾ രാവിലെ 7-8 മണി മുതൽ ഇവിടെയുണ്ട്, അവർക്ക് ഇന്ധനം ലഭിക്കുമോ ഇല്ലയോ എന്ന് ഇപ്പോഴും വ്യക്തമല്ല. അത് എപ്പോൾ വരുമെന്നും ആർക്കും അറിയില്ല. ഇവിടെ കാത്തിരിക്കുന്നതിൽ അർത്ഥമുണ്ടോയെന്നും ഞങ്ങൾക്കും അറിയില്ല." മറ്റൊരു ഡ്രൈവറായ മുഹമ്മദ് നൗഷാദ് പറഞ്ഞു.
ഒരു ഇന്ത്യൻ ക്രെഡിറ്റ് ലൈൻ ഉപയോഗിച്ചുള്ള ഒരു ഡീസൽ ഇറക്കുമതി ഞായറാഴ്ച രാജ്യത്ത് എത്തിയിരുന്നു, എന്നാൽ ഇതുവരെ വിതരണം ചെയ്തിട്ടില്ല. 1,190 ഇന്ധന സ്റ്റേഷനുകളുടെ വിതരണം പൂർത്തിയാകുന്നതുവരെ അടുത്ത മൂന്ന് ദിവസങ്ങളിൽ ക്യൂ നിൽക്കുകയോ ടോപ്പ് അപ്പ് ചെയ്യുകയോ ചെയ്യരുതെന്ന് വൈദ്യുതി മന്ത്രി കാഞ്ചന വിജേശേഖര തിങ്കളാഴ്ച ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. കോവിഡിനെ തുടർന്ന് പ്രധാന വരുമാനമായ ടൂറിസം നിലച്ചതിൽ പിന്നാലെയാണ് ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചത്. കൂടാതെ വിദേശ സ ഹായം ഉപയോ ഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചതും തിരിച്ചടിയായി. വിദേശനാണ്യ ദൗർലഭ്യം രൂക്ഷമായ പണപ്പെരുപ്പത്തിലേക്കും മരുന്ന്, ഇന്ധനം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ ക്ഷാമത്തിനും വഴി തെളിക്കുകയായിരുന്നു.












Click it and Unblock the Notifications