കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റനില്‍ വിക്രമസിംഗെ പ്രസിഡന്റാവണ്ട; ശ്രീലങ്കന്‍ പാര്‍ട്ടികള്‍ക്ക് താല്‍പര്യമില്ല, ഇംപീച്ച് ചെയ്യും

Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ ഉടന്‍ അവസാനിക്കില്ലെന്ന് സൂചന. അടിമുടി മാറ്റമാണ് ശ്രീലങ്കയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. നിലവിലെ പ്രധാനമന്ത്രി റനില്‍ വിക്രസിംഗെയെ പ്രസിഡന്റായി അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ഉന്നയിക്കുന്നത്. വിക്രമസിംഗെക്കെതിരെ ഒന്നിച്ച് നീങ്ങാന്‍ വരെ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം ഇന്ത്യ വിഷയം പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇടപെടാന്‍ താല്‍പര്യമില്ല. സാഹചര്യങ്ങള്‍ മെച്ചപ്പെടണമെന്ന ആഗ്രഹത്തിലാണ് ഇന്ത്യ. സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്ന് നില്‍ക്കുകയാണ് ശ്രീലങ്ക. ഉടന്‍ തന്നെ ഇന്ധനം ജനങ്ങള്‍ക്ക് ലഭിക്കാനാണ് സാധ്യത.

രാജപക്‌സെയുടെ മണിമാളികയില്‍ ലക്ഷക്കണത്തിന് രൂപ; എണ്ണിത്തിട്ടപ്പെടുത്തി പ്രതിഷേധക്കാര്‍രാജപക്‌സെയുടെ മണിമാളികയില്‍ ലക്ഷക്കണത്തിന് രൂപ; എണ്ണിത്തിട്ടപ്പെടുത്തി പ്രതിഷേധക്കാര്‍

1

കഴിഞ്ഞ ദിവസമാണ് പ്രതിഷേധക്കാര്‍ കൊളംബോയിലെ പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ വസതിയിലേക്ക് ഇരച്ചുകയറിയത്. എന്നാല്‍ രജപക്‌സെ നേരത്തെ തന്നെ വസതിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. പ്രസിഡന്റ് രാജിവെക്കണമെന്നാണ് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുന്നത്. ശ്രീലങ്കയിലെ ഭരണഘടന പ്രകാരം നിലവിലെ പ്രസിഡന്റ് രാജി വെച്ചാല്‍ പ്രധാനമന്ത്രിയായി ഇരിക്കുന്നയാള്‍ പ്രസിഡന്റാവും. എന്നാല്‍ വിക്രമസിംഗെ വേണ്ടെന്നാണ് നിര്‍ദേശം. രജപക്‌സെയുടെ ആളാണ് വിക്രമസിംഗെ എന്നാണ് പ്രതിപക്ഷം കരുതുന്നത്. പൂര്‍ണമായും ഗോതബയ രജപക്‌സെ പക്ഷത്തെ മാറ്റി നിര്‍ത്താനാണ് പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കുന്നത്.

വിക്രമസിംഗെയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് കൊണ്ടുവരാനാണ് ശ്രീലങ്കയിലെ മറ്റ് പാര്‍ട്ടികളുടെ ശ്രമം. ഇതിലൂടെ അദ്ദേഹം പ്രസിഡന്റാവുന്നത് തടയാം. വിക്രമസിംഗെയും സ്വകാര്യ വസതിയില്‍ പ്രതിഷേധക്കാര്‍ ഇന്നലെ കടന്നുകയറിയിരുന്നു. ഈ വസതിക്ക് ഇവര്‍ തീവെച്ചിരുന്നു. താന്‍ രാജിവെക്കാമെന്നും, സര്‍വകക്ഷി സര്‍ക്കാര്‍ ഉണ്ടാവട്ടെയെന്നും വിക്രമസിംഗെ പറഞ്ഞിരുന്നു. പാര്‍ലമെന്റ് സര്‍വകക്ഷി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ രാജിവെക്കാനാണ് വിക്രമസിംഗെയുടെ തീരുമാനം. അതുവരെ പ്രധാനമന്ത്രിയായി തുടരുമെന്ന് വിക്രമസിംഗെ പറഞ്ഞു. വിക്രമസിംഗെയ്ക്ക് ജനങ്ങളുടെ യാതൊരു പിന്തുണയുമില്ല. അത്തരമൊരാളെ പ്രസിഡന്റായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിപക്ഷം പറയുന്നു.

വിക്രമസിംഗെ പാര്‍ലമെന്റിലെ എംപി പോലുമല്ല. നിലവിലെ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാരിനെ നയിക്കാനുള്ള നേതൃഗുണം അദ്ദേഹത്തിനുണ്ടോ എന്ന് ശ്രീലങ്കന്‍ പാര്‍ട്ടികള്‍ സംശയിക്കുന്നുണ്ട്. ആവശ്യമുള്ള സമയത്തൊന്നും വിക്രമസിംഗെ അവസരത്തിനൊത്ത് ഉയര്‍ന്നില്ലെന്നും ഇവര്‍ക്ക് പരാതിയുണ്ട്. അതേസമയം വീട് ആക്രമിക്കുന്ന സമയത്ത് വിക്രമസിംഗെ അവിടെയുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. പ്രതിഷേധക്കാരും പോലീസും തമ്മില്‍ വലിയ സംഘര്‍ഷമാണ് നടന്നത്. മൂന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിസന്ധിക്ക് കാരണം രജപക്‌സെ ആണെന്നാണ് പ്രതിഷേധക്കാര്‍ കരുതുന്നത്.

ശ്രീജിത്ത് രവിയുടേത് അസുഖം; മാന്യമായി ജീവിക്കുന്നയാള്‍, വില്ലനല്ല, ന്യായീകരിച്ച് ശാന്തിവിളശ്രീജിത്ത് രവിയുടേത് അസുഖം; മാന്യമായി ജീവിക്കുന്നയാള്‍, വില്ലനല്ല, ന്യായീകരിച്ച് ശാന്തിവിള

English summary
srilanka protest: srilankan parties may impeach ranil wickremesinghe to stop him to become president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X