റേഷന്‍ വിതരണത്തിനിടെ പാകിസ്താനിലെ കറാച്ചിയില്‍ തിക്കും തിരക്കും; 11 പേര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയില്‍ റേഷന്‍ വിതരണത്തിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് പതിനാന്ന് മരണം. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ടെന്നാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കറാച്ചിയിലെ ദക്ഷിണ മേഖലയിലായിരുന്നു സൗജന്യ റേഷന്‍ വിതരണം നടന്നത്. രാജ്യത്ത് കൊടുപട്ടിണി നില്‍ക്കുന്ന സാഹചര്യത്തില്‍ റേഷന്‍ വിതരണത്തിനായി ആളുകള്‍ ഉറ്റുനോക്കുകയാണ്.അതുകൊണ്ട് വന്‍ തിരക്ക് തന്നെ ആ സമയത്ത് ഉണ്ടാവാറുണ്ട്.
സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ റേഷന്‍ വിതരണ കേന്ദ്രത്തില്‍ മയങ്ങി വീണു. കടുത്ത തിരക്കിനെ തുടര്‍ന്നാണിത്. പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നില്‍ക്കുകയാണ് ഇപ്പോള്‍. പല രാജ്യങ്ങളില്‍ നിന്നും സഹായം വാങ്ങിയാണ് പാകിസ്താന്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ഇതിനിടയിലാണ് ദുരന്തമുണ്ടായിരിക്കുന്നത്. കറാച്ചിയിലെ സിന്ധ് ഇന്‍ഡസ്ട്രിയല്‍ ട്രേഡിംഗ് എസ്‌റ്റേറ്റ് മേഖലയിലാണ് സംഭവം നടന്നത്.

എട്ട് സ്ത്രീകളും, മൂന്ന് കുട്ടികളുമാണ് തിക്കിലും തിരക്കിലുംപ്പെട്ട മരിച്ചതെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇവിെയുള്ള ഒരു ഫാക്ടറിയിലേക്ക് നിരവധി പേര്‍ റേഷന്‍ വാങ്ങാനായി ഇരച്ചെത്തിയതോടെയാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട് അധികൃതര്‍ പറഞ്ഞു.ഒരു ചാരിറ്റി പരിപാടിയുടെ ഭാഗമായിട്ടാണ് ഈ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തത്. ഏഴ് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പോലീസ് അന്വേഷണവും പ്രഖ്യാപിച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് സമാനമായ ഔരു സംഭവത്തിലാണ് നാല് വയോധികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഇതും ധാന്യങ്ങളുടെ വിതരണം നടക്കുന്ന സമയത്തായിരുന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ സര്‍ക്കാര്‍ നടത്തിയതായിരുന്നു ധാന്യവിതരണ പരിപാടി.
പൂക്കാലം വരവായി, ഇതാ അടിച്ചുപൊളിക്കാന്‍ ഡ്രീം ഡെസ്റ്റിനേഷനുകള്‍; കണ്ടിരിക്കാന്‍ ഇതാ കാരണങ്ങള്‍
ഇന്നത്തെ സംഭവം ഒഴിച്ചാല്‍ ആഴ്ച്ചകള്‍ക്കിടെ പല ഭാഗങ്ങളിലായി പതിനൊന്ന് പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കുമേറ്റിരുന്നു. ട്രക്കുകളില്‍ നിന്ന് നൂറുകണക്കിന് ധാന്യ ചാക്കുകളാണ് മോഷ്ടിക്കപ്പെട്ടതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications