Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡിന്റെ മറവില്‍ അടിച്ചമര്‍ത്തല്‍; ചൈനയില്‍ നഗരവാസികള്‍ പട്ടിണിയില്‍... കടുത്ത നിയന്ത്രണം

ബീജിങ്: കൊറോണ വൈറസ് ഉത്ഭവിച്ചത് ചൈനയിലെ വുഹാന്‍ നഗരത്തിലുള്ള മാര്‍ക്കറ്റിലാണ് എന്നാണ് പറയപ്പെടുന്നത്. ലോക രാജ്യങ്ങളിലെ സുപ്രധാന നഗരങ്ങളിലേക്ക് വിമാന സര്‍വീസുള്ള വുഹാനില്‍ നിന്ന് അതിവേഗമാണ് കൊവിഡ് വ്യാപിച്ചത്. ചൈന സന്ദര്‍ശിച്ച പലര്‍ക്കും രോഗം ബാധിച്ചു. ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ വഴി മറ്റു രാജ്യങ്ങളിലും വ്യാപനമുണ്ടായി. കടുത്ത നിയന്ത്രണങ്ങളും ലോക്ക്ഡൗണും ഏര്‍പ്പെടുത്തി ചൈന കൊവിഡിനെ പിടിച്ചുകെട്ടി എന്നായിരുന്നു പിന്നീട് വന്ന വിവരം.

എന്നാല്‍ ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപിച്ചു. വിന്റര്‍ ഒളിംപിക്‌സ് നടക്കാനിരിക്കെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രോഗ വ്യാപനം തടയാനാണ് ചൈനയുടെ ശ്രമമെന്ന് ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ നിയന്ത്രണം ജനങ്ങളെ വലച്ചിരിക്കുന്നു. അവര്‍ മഴു പട്ടിണിയിലേക്ക് കടക്കുകയാണ്. പ്രതിസന്ധി മറികടക്കാന്‍ ബാര്‍ട്ടര്‍ സിസ്റ്റം പിന്തുടരുകയാണ് ചൈനക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

x

ജനങ്ങള്‍ കൈയിലുള്ള വസ്തുക്കള്‍ കൊടുത്ത് ഭക്ഷ്യവസ്തുക്കള്‍ സ്വീകരിക്കുകയാണ് എന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വ്യക്തമാക്കുന്നു. ചൈനീസ് നഗരമായ സിയാനില്‍ 13 ദശലക്ഷത്തോളം പേരാണ് ഡിസംബര്‍ 23 മുതല്‍ വീടുകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാതെ കഴിയുന്നത്. അടുത്ത മാസം ബെയ്ജിങ്ങില്‍ വിന്റര്‍ ഒളിംപിക്‌സ് നടക്കും. ഇതിന് മുന്നോടിയായാണ് കോവിഡിനെ പിടിച്ചുകെട്ടാന്‍ വേണ്ടിയാണ് നഗരത്തെ മൊത്തം ഐസൊലേഷനിലാക്കിയിരിക്കുന്നത്. യുഷു നഗരത്തില്‍ 11 ലക്ഷമാണ് ജനസംഖ്യ. നാമമാത്രമായ കൊവിഡ് കേസുകള്‍ മാത്രമേ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. പക്ഷേ, ഗതാഗത സംവിധാനവും വിനോദപരിപാടികളും വിലക്കിയ അധികൃതര്‍ റോഡില്‍ വാഹനങ്ങള്‍ ഇറങ്ങുന്നതു പോലും നിരോധിച്ചു. അവശ്യവസ്തുക്കളുടെ നീക്കവും കടകളും മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ ഭക്ഷ്യവിതരണം അപര്യാപ്തമായതിനാലാണ് ഉള്ളതുകൊടുത്ത് ഇല്ലാത്തവ വാങ്ങുന്ന കൈമാറ്റ രീതി സിയാന്‍ നഗരത്തിലെ ജനങ്ങള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപോര്‍ട്ട്. മൊബൈല്‍ ഫോണുകള്‍ പോലും കൈമാറിയാണ് ആളുകള്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതെന്ന് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിഗരറ്റു നല്‍കി കാബേജ് വാങ്ങുന്നവരും പച്ചക്കറിക്കു വേണ്ടി സാനിറ്ററി പാഡുകള്‍ കൈമാറുന്നവരെയുമെല്ലാം സാമൂഹിക മാധ്യമമായ വീബോയില്‍ പങ്കുവച്ച വീഡിയോയില്‍ കാണാം.

മൊബൈല്‍ ഫോണും ടാബും നല്‍കി അരി വാങ്ങിയ ആളെക്കുറിച്ചും വീബോയില്‍ വന്ന വീഡിയോയില്‍ പറയുന്നുണ്ട്. അധികൃതരുടെ കര്‍ശന നിയന്ത്രണം എന്ന് അവസാനിക്കുമെന്നു പോലും അറിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+