കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് 31 മരണം, ഷിയാക്കളെ ലക്ഷ്യം വച്ച ആക്രമണത്തിന് പിന്നില്‍ ഐസിസ്‌!!!

  • By Sandra
Google Oneindia Malayalam News

ബാദഗ്ദാദ്: ചാവേര്‍ പൊട്ടിത്തെറിച്ച് ഇറാഖില്‍ 35 പേര്‍ മരിച്ചു. 63ഓളം പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദില്‍ ഷിയ മുസ്ലിങ്ങളുടെ ഒരു പരിപാടിക്കിടെയായിരുന്നു സ്‌ഫോടനമുണ്ടായത്. സമീപത്ത് മറ്റൊരു മരണാനന്തര ചടങ്ങും നടക്കുന്നതിനിടയിലായിരുന്നു സ്‌ഫോടനം.

ഏഴാം നൂറ്റാണ്ടില്‍ മരണമടഞ്ഞ മുഹമ്മദ് നബിയുടെ ചെറുമകന്‍ ഹുസൈന്റെ ഓര്‍മ്മദിവസത്തില്‍ ഷിയ അഷുറ കര്‍മ്മങ്ങള്‍ക്ക് എത്തിയവരാണ് കൊല്ലപ്പെട്ടത്. പരിപാടി നടന്ന കൂടാരത്തിനുള്ളില്‍ വച്ച് സ്‌ഫോടകവസ്തുക്കളുമായെത്തിയ ആള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

baghdad

ഇറാഖിലെ അല്‍ ഷാബ് ജില്ലയിലെ തിരക്കേറിയ മാര്‍ക്കറ്റിന് സമീപത്തായിരുന്നു പരിപാടി നടന്ന കൂടാരം. ഐസിസ് ഭീകരര്‍ ഇറാഖിലെ ഷിയാ വംശജരെ ലക്ഷ്യം വച്ച് നിരന്തരം ആക്രമണം നടത്തുന്നത് പതിവാണെങ്കിലും ഐസിസാണ് ആക്രമണത്തിന് പിന്നിലെന്ന് ഐസിസുമായി അടുത്ത ബന്ധമുള്ള അമാഖ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ സെപ്തംബറില്‍ ഐസിസ്് നടത്തിയ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാഖ് സുരക്ഷാ സേന ഐസിസ് അധീനപ്രദേശമായ മൊസൂളില്‍ നിന്ന് ഐസിസ് ഭീകരരെ തുരത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് സ്‌ഫോടനം.

English summary
Suicide bomber killed 35 in Shia gathering. According to the report by Amaq news agency ISIS takes responsibility of the attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X