ശോഭ സുരേന്ദ്രന്‍ വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്‍
കണ്ണൂര്‍: ശോഭ സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി ഇപി ജയരാജന്റെ മകന്‍ ജിജിന്ത് രാജ്. ശോഭ സുരേന്ദ്രന്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും എടുത്തിരുന്നില്ലെന്ന് ജിജിന്ത് പറഞ്ഞു. ശോഭ സുരേന്ദ്രന്‍ എറണാകുളത്തെ വിവാഹ വീട്ടില്‍ വച്ച് തന്നെ പരിചയപ്പെട്ടിരുന്നു. അവര്‍ ആ സമയത്താണ് ഫോണ്‍ നമ്പര്‍ ചോദിച്ച് വാങ്ങിയത്.
അതിന് ശേഷം ഒന്ന് രണ്ട് തവണ വിളിച്ചിരുന്നു. പക്ഷേ ഫോണ്‍ എടുത്തില്ല. അനാവശ്യമായി തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ജിജിന്‍ രാജ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. നേരത്തെ മകന്റെ ഫോണില്‍ നിന്ന് തന്നെ ഇപി ജയരാജന്‍ വിളിച്ചിരുന്നുവെന്ന് ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം ഇപി ജയരാജനും ശോഭയുടെ ആരോപണം നിഷേധിച്ചിരിക്കുകയാണ്. ശോഭ പറയുന്നത് കള്ളമാണ്. ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഫോണിലും ബന്ധപ്പെട്ടിട്ടില്ല. ശോഭ ഇടയ്ക്കിടെ നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ വാട്‌സ്ആപ്പില്‍ അയക്കുമായിരുന്നു. മകന്‍ മറുപടിയൊന്നും കൊടുത്തിട്ടില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.
നേരത്തെ ഇപി ജയരാജന്‍ ബിജെപിയിലേക്ക് വരാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. ജയരാജന്‍ ബിജെപിയില്‍ ചേരുന്നതിനുള്ള 90 ശതമാനം ചര്‍ച്ചകളും പൂര്‍ത്തിയാക്കിയിരുന്നു. പിന്നെ എന്തുകൊണ്ട് പിന്‍മാറിയെന്ന് ജയരാജന്‍ പറയട്ടെയെന്നും ശോഭ പറഞ്ഞു.
നോട്ട് മൈ നമ്പര്‍ എന്ന് മകന്‍ വാട്‌സ്ആപ്പിലൂടെ മെസേജ് അയച്ചുവെന്നും ശോഭ പഞ്ഞു. പിണറായിക്ക് ഇപി പിന്‍മാറിയതിന്റെ കാരണം അറിയാം. ഇപിയും ഭാര്യയും ജീവിച്ചിരിക്കണം എന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ശോഭ വ്യക്തമാക്കി.












Click it and Unblock the Notifications