കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യസാധനങ്ങള്‍ക്ക് മേല്‍ പലവട്ടം ചുമച്ചു; കടയുടമ നശിപ്പിച്ചത് 26 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍

  • By Anupama
Google Oneindia Malayalam News

പെന്‍സില്‍വാനിയ: ആഗോളതലത്തില്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളും മുന്‍ കരുതല്‍ നടപടികളുമാണ് അതത് ഭരണകൂടങ്ങള്‍ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി ഫാക്ട്‌റികളും കടകളും റോഡുകളും അതിര്‍ത്തികളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും ഹോസ്പിറ്റലുകളും അടക്കമുള്ള സൗകര്യങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

അതേസമയം ചിലര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചും അനുസരിക്കാതെയും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമാണ്. അങ്ങനെയൊരു സംഭവമാണ് അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ നടന്നത്. ലോകത്തില്‍ കൊറോണ വൈറസ് രോഗം ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിച്ച സ്ഥലമാണ് അമേരിക്ക.

ഗ്രെറ്റി സൂപ്പര്‍മാര്‍ക്കറ്റ്

ഗ്രെറ്റി സൂപ്പര്‍മാര്‍ക്കറ്റ്

അമേരിക്കയിെല പെന്‍സില്‍വാനിയയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരു സ്ത്രീ കാരണം കടയുടമയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നത് 25 ലക്ഷം രൂപയുടെ ഭക്ഷണ സാധനങ്ങളാണ്. വ്യാഴാഴ്ച്ച ഉച്ചക്കായിരുന്നു സംഭവം. പെന്‍സില്‍ വാനിയയിലെ ഗ്രെറ്റി സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ ഒരു സ്ത്രീ കടയില്‍ വില്‍പ്പനക്ക് വെച്ചിരുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ അടുത്ത് നിന്ന് ചുമയ്ക്കുകയായിരുന്നു. പിന്നാലെയാണ് കടയില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന ഭക്ഷ്യ സാധനങ്ങളെല്ലാം ഉപേക്ഷിക്കേണ്ടി വന്നു.

ഫേസ്ബുക്ക്

ഫേസ്ബുക്ക്

കടയുടമ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തറിയിച്ചത്. യുവതി കടയിലെത്തി സഞ്ചരിച്ച വഴികളെല്ലാം കൃത്യമായി കണ്ടെത്തി അണുവിമുക്തമാക്കുകയും വസ്തുക്കളെല്ലാം നശിപ്പിച്ചുകളിഞ്ഞിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ലോകത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും ഭക്ഷ്യ വിതരണം പ്രതിസന്ധി നേരിടുകയാണെന്നും ഈ ഘട്ടത്തില്‍ ഒരു സ്ത്രീയുടെ സാമൂഹിക വിരുദ്ധമായ പ്രവൃത്തി കാരണം ഇത്രയധികം സാധനങ്ങള്‍ പാഴാക്കേണ്ടി വന്നത് കഷ്ടമാണെന്നും സൂപ്പര്‍മാര്‍ക്കറ്റ് വൃത്തങ്ങള്‍ പറയുന്നു.

മാനേജര്‍

മാനേജര്‍

കടയിലെ ബേക്കറി, പലചരക്ക്, പച്ചക്കറി, മാംസ ഉത്പന്നങ്ങിലേക്കെല്ലാം യുവതി ഉറക്കെ ചുമക്കുകയായിരുന്നു. മാനേജറാണ് കടയുടമയെ ഇക്കാര്യം അറിയിച്ചത്. യുവതിയുടെ അസാധാരണ പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ടയുടനെ ജീവനക്കാര്‍ അവരെ കടയ്ക്ക് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കസ്റ്റഡി

കസ്റ്റഡി

അറിയിച്ച് മണിക്കൂറുകള്‍ക്കകം തന്നെ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകളിലുള്ള കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. യുവതിക്ക് കൊറോണ ബാധയുണ്ടോയെന്ന് വ്യക്തംമായിട്ടില്ല. ഇക്കാര്യത്തില്‍ കൃത്യമായ പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഗൗരവത്തോടെയാണ് അമേരിക്ക നോക്കി കാണുന്നതെന്നും മനപൂര്‍വ്വം രോഗം പടര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഭീകരവാദ കുറ്റം ചുമത്തുമെന്നും നീതി ന്യായ വകുപ്പ് അറിയിച്ചു.

English summary
Supermarket Forced to Throw Out Rs 26 Lakh Worth of Food After Woman Coughed on Them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X