Get Updates
Get notified of breaking news, exclusive insights, and must-see stories!

പരപുരുഷ ബന്ധമാരോപിച്ച് ഭര്‍ത്താവ് ഭാര്യയുടെ ജനനേന്ദ്രിയം പശതേച്ച് ഒട്ടിച്ചു

ജോഹന്നാസ്ബര്‍ഗ്: പരപുരുഷബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയോട് ചെയ്തത് കൊടും ക്രൂരത. ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്ന ആരോപിച്ച്
നാല്‍പ്പത്തഞ്ചുകാരന്‍ ഭാര്യയുടെ ജനനേന്ദ്രിയം പശതേച്ച് ഒട്ടിച്ചു. ലോകത്തിലാദ്യമായിരിക്കും ഇത്തരമൊരു ക്രൂരകൃത്യം നടന്നത്.

ദക്ഷിണാഫ്രിക്കയിലാണ് സംഭവം നടന്നത്. അധികൃതര്‍ ഇതുവരെ ഇരുവരുടെയും പേരുവിവരം പുറത്തു വിട്ടിട്ടില്ല. നാല്‍പ്പതുകാരിയാണ് ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്നത്ഭര്‍ത്താവിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യുവതി രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

glu.jpg

ഭാര്യയുടെ സ്വഭാവത്തില്‍ ഇയാള്‍ക്ക് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. ബന്ധുവായ ഒരാളുമായി കിടക്ക പങ്കിടുന്നു എന്നായിരുന്നു ഭാര്യയ്‌ക്കെതിരെയുള്ള ആരോപണം. എന്നാല്‍ ഭാര്യ ഇത് നിഷേധിച്ചെങ്കിലും കാര്യമുണ്ടായില്ല.

സംഭവദിവസം വീട്ടിലെത്തിയ യുവാവ് ഭാര്യയെ കിടപ്പുമുറിയില്‍ പൂട്ടിയിട്ടശേഷം വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ടു. വസ്ത്രമഴിച്ചില്ലെങ്കില്‍ തലവെട്ടുമെന്ന ഭീഷണിക്കുമുന്നില്‍ ഭാര്യ വഴങ്ങി. തുടര്‍ന്ന് ജനനേന്ദ്രിയത്തില്‍ സൂപ്പര്‍ഗ്ലൂ തേയ്ക്കുകയായിരുന്നു.കാലുകള്‍ അനക്കാന്‍ പോലുമാകാതെ കഠിനവേദനയില്‍ പുളഞ്ഞ യുവതിയെ ഡോക്ടര്‍മാരാണ് രക്ഷപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+