ട്രംപ് സിറിയൻ അഭയാർഥി!!!! അഭയാർഥി ജീവിതം ക്യാൻവാസിലാക്കി സറിയൻ കലാകാരൻ

  • Posted By:
Subscribe to Oneindia Malayalam

ലേദുബൈയ്: ലോക നേതക്കാൻമാരെ അഭയാർഥികളായി ചിത്രീകരിച്ച് സിറിയൻ കലാകാരൻ.തോളിലുറങ്ങി കിടക്കുന്ന പെൺകുഞ്ഞുമായി തകർക്കപ്പെട്ട കുടുംബത്തിന്റെ ചിത്രവുമായി നിൽക്കുന്ന​ യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്, ​​വ്​ളാദിമിർ പുടിൻ, ബരാക്​ ഒബാമ, കിം ജോൻ ഉൻ, ബശ്ശാർ അൽ അസദ്​, ഡേവിഡ്​ കാമറൺ, നെതിന്യാഹു, അൽ സിസി എന്നിരും അഭയാർഥികളായി അബ് ​ദല്ലയുടെ ക്യാൻവാസിലുണ്ട്.ദുബൈ ആർട്ട്​ ഗാലറിയിൽ ''ദ വൾനേർബിലിറ്റി സീരീസ്​'' എന്ന പേരിൽ നടത്തിയ ചിത്രപ്രദർശനത്തിൽ അഭയാർഥികളുടെ ജീവിതമാണ് വരച്ചു കാട്ടുന്നത്. അധികാരത്തിന്റെ അപ്പുറത്ത്​ നേതാക്കളെല്ലാം സാധാരണ മനുഷ്യരാണെന്ന സന്ദേശമാണ്​ അബ്​ദല്ല ചിത്രങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്.​

trump

മുഷിഞ്ഞ കോട്ടും തൊപ്പിയും കയ്യിൽ സാധനങ്ങൾ നിറച്ച സഞ്ചിയുമായി നിൽക്കുന്ന ഉർദുഗാൻ, സഹായിക്കണമെന്ന നോട്ടീസുമായി നിൽക്കുന്ന വൃദ്ധനായ പുടിൻ, തണുപ്പിനെ ചെറുക്കാൻ കോട്ടും കയ്യിൽ ബിയർ മദ്യവുമായി നിൽക്കുന്ന ഡേവിഡ്​ കാമറൺ, കളിപ്പാട്ട മിസൈൽ പിറകിലൊളിപ്പിച്ച്​​ പതറിനിൽക്കുന്ന കുട്ടി കിം ജോൻ ഉൻ, നീളൻ കുപ്പായവും വടിയുമേന്തി കാലിയെ മേക്കുന്ന അബ്​ദുൽ ഫത്താഹ്​ ഗിലാനി, പരമ്പരാഗത ജർമൻ വേഷത്തിലിരിക്കുന്ന ആംഗല മെർക്കൽ, പലായന ചിത്രത്തിൽ ട്രംപും ഒബാമയും ഹിലരി ക്ലിൻറനും തേരേസ മേയും ബോറിസ്​ ജോൺസണും ബശ്ശാർ അൽ അസദും.... അഭയാർഥികളായി പ്രത്യക്ഷപ്പെടുന്നുണ്ട്. തലവൻമാരുടെ ഛായ പകരുന്ന അബ്​ദല്ലയുടെ ​കാൻവാസുകൾ ലോകപ്രസിദ്ധി നേടിയിരിക്കുന്നു.

2011 ൽ ദമാസ്​കസിൽ ആഭ്യന്തരയുദ്ധം തുടങ്ങുമ്പോഴാണ്​ താൻ ചിത്രരചനയി​ലേക്ക്​ തിരിഞ്ഞതെന്നു അബ് ദല്ല പറയുന്നു. യുദ്ധാന്തരീക്ഷത്തിൽ തുടരാൻ കഴിയാത്തതിനാൽ ബെൽജിയത്തിലേക്ക്​ പലായനം ചെയ്യുകയായിരുന്നു. ജനങ്ങൾ നേതാക്കളെ ആദരിക്കുന്നു ബഹുമാനിക്കുന്നു. ആയതിനാൽ അവരുടെ വീഴ്​ചകൾ കാണാൻ ഇഷ്​ടപ്പെടുന്നില്ലയെന്നും - അബ്​ദല്ല പറയുന്നു.

Vlad" from #thevulnerabilityseries show. Oil-acrylic on canvas. On view at @ayyamgallery #dubai until July 6 #vladimirputin

A post shared by Abdalla Al Omari (@abdalla.al.omari) on Jun 10, 2017 at 2:38am PDT

English summary
n art exhibition in a Dubai gallery titled "The Vulnerability Series" shows world leaders as displaced or disenfranchised people, moving them away from the corridors of power that they normally occupy.
Please Wait while comments are loading...