Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിന്റെ രഹസ്യങ്ങള്‍ പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു!

ദമാസ്‌കസ്: ഐസിസ് തീവ്രവാദികളുടെ ക്രൂരതകള്‍ പുറത്തുവിട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. ഐസിസ് തീവ്രവാദികള്‍ തന്നെയാണ് കൊലയ്ക്കു പിന്നിലെന്ന് പറയുന്നു. തുര്‍ക്കിയിലെ ഹെന്റാ മാഗസിനിന്റെ എഡിറ്റര്‍ ഇന്‍ ചീഫാണ് കൊല്ലപ്പെട്ട നജി ജെര്‍ഫ്.

ഐസിസ് തീവ്രവാദികള്‍ അലൈപ്പോയില്‍ നടത്തിയ ക്രൂരതകള്‍ പുറം ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു നജി ജെര്‍ഫ്. ഇതിനു പിന്നാലെ നജിമിന് ഐസിസിന്റെ ഭീഷണിയുണ്ടായിരുന്നു. തുര്‍ക്കിയില്‍വെച്ചാണ് നജി ജെര്‍ഫിനെ അജ്ഞാതര്‍ വെടിവെച്ചു കൊല്ലുന്നത്.

journalist

റോഡിലൂടെ നടക്കുമ്പോഴാണ് നജി ജെര്‍ഫിനുനേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുന്നത്. തലയ്ക്ക് വെടിയേറ്റ നജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനുനേരെ വെടിയുതിര്‍ക്കുന്നത് ക്യാമറയില്‍ പതിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ഇതുവഴി അക്രമികളെ കണ്ടുപിടിക്കാന്‍ സാധിക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഐസിസ് തീവ്രവാദികളെക്കുറിച്ച് ഒട്ടേറെ ഡോക്യുമെന്ററികളും നജി ഷെര്‍ഫ് നിര്‍മ്മിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മാധ്യമപ്രവര്‍ത്തകനാണ് നജി ഷെര്‍ഫ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+