താലിബാന്‍ ക്രൂരത തുടരുന്നു: മാധ്യമപ്രവര്‍ത്തകനെ തേടിയെത്തി, ബന്ധുവിനെ വെടിവെച്ചു കൊന്നു
കാബുള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍റെ ഭീകരത തുടരുന്നു. മാധ്യപ്രവര്‍ത്തകരെ വലിയ തോതില്‍ താലിബാന്‍ വേട്ടയാടുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ജര്‍മ്മന്‍ മാധ്യമമായ ഡിഡബ്ല്യൂ ന്യൂസിന് വേണ്ടി വാര്‍ത്തകള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്തുവരുന്ന അഫ്ഗാന്‍ പൗരനെ തേടിയിറങ്ങിയ ഭീകര സംഘം മാധ്യമപ്രവര്‍ത്തകനെ കിട്ടാതായപ്പോള്‍ അടുത്ത ബന്ധുവിനെ വെടിവെച്ചു കൊന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇപ്പോള്‍ ജർമ്മനിയിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകനായി ഭീകരർ വീടുവീടാന്തരം തിരച്ചിൽ നടത്തുകയായിരുന്നുവെന്നും ഡിഡബ്ല്യു വ്യാഴാഴ്ച പറഞ്ഞു.

"ഞങ്ങളുടെ ഒരു മാധ്യമപ്രവര്‍ത്തകന്‍റെ അടുത്ത ബന്ധുവിനെ താലിബാൻ ഇന്നലെ കൊലപ്പെടുത്തിയത് സങ്കൽപ്പിക്കാനാവാത്തവിധം ദാരുണമാണ്, കൂടാതെ ഇത് അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ എല്ലാ ജീവനക്കാരും അവരുടെ കുടുംബങ്ങളും സ്വയം നേരിടുന്ന ഗുരുതരമായ അപകടത്തിന്‍റെ വ്യക്തമായ ഉദാഹരണമാണ് ഇത്. കാബൂളിലും മറ്റ് പ്രവിശ്യകളിലും താലിബാൻ ഇതിനകം മാധ്യമപ്രവർത്തകർക്കായി സംഘടിത തിരച്ചിൽ നടത്തുന്നുണ്ടെന്നുള്ള കാര്യം വ്യക്തമാണ്. ഞങ്ങൾക്ക് ഒടി രക്ഷപ്പെടാന്‍ കഴിയുന്നില്ല''- ഡിഡബ്ല്യു ഡയറക്ടർ ജനറൽ പീറ്റർ ലിംബർഗ് പറഞ്ഞു.

തങ്ങള്‍ക്കെതിരായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കിയാണ് താലിബാന്‍റെ തിരച്ചില്‍. ഡിഡബ്ല്യു മാധ്യപ്രവര്‍ത്തനെ തേടിയുള്ള താലിബാന്‍റെ തിരച്ചിലില്‍ രണ്ടാമത്തെ ബന്ധുവിന് ഗുരുതരമായി പരിക്കേറ്റെങ്കിലും മറ്റുള്ളവർക്ക് രക്ഷപ്പെടാൻ സാധിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അഫ്ഗാന്‍ പ്രാദേശിക ടെലിവിഷന്‍ ചാനലായ ഗര്‍ഗസ്ത ടിവി റിപ്പോര്‍ട്ടര്‍ നെമത്തുള്ള ഹൈമത്തിനെ വീട്ടില്‍ അതിക്രമിച്ച് കയറി താലിബാന്‍ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെ 'പക്തിയ ഘാഗ്' റേഡിയോ സ്റ്റേഷന്‍ മേധാവി തൂഫാന്‍ ഒമറിനെ വെടിവച്ച് കൊന്നതായി താലിബാന്‍ വക്താവ് സ്ഥിരീകിരിക്കുകയും ചെയ്തു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒന്നും നേരിടേണ്ടി വരില്ലെന്നായിരുന്നു താലിബന്‍റെ നേരത്തേയുള്ള വാഗ്ദാനം. എന്നാല്‍ റോയിട്ടേഴ്സ് ഫോട്ടഗ്രഫറും പുലിറ്റ്സര്‍ പുരസ്കാര ജേതാവുമായ ഇന്ത്യന്‍ ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കഴിഞ്ഞ മാസം താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഡാനിസ് സിദ്ധിഖ് എതിരായ ആക്രമണം അബദ്ധം സംഭവിച്ചതാണെന്നായിരുന്നു താലിബാന്‍റെ വാദമെങ്കിലും പിടികൂടിയതിന് ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

അതിനിടെ അഫ്ഗാനിസ്ഥാനിലെ അടച്ചിട്ട ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ബുധനാഴ്ച താലിബാന്‍ പരിശോധന നടത്തിയിരുന്നു. കോണ്‍സുലേറ്റിലേക്ക് അതിക്രമിച്ച് കയറില്‍ താലിബാന്‍ സംഘം ഓഫീസുകളിലെ ഫയലുകള്‍ തിരയുകയും ചിലത് നശിപ്പിക്കുകയും ചെയ്തു. ഓഫീസിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളുമായി സ്ഥലം വിട്ടതായും സര്‍ക്കാര്‍ വ്യത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാണ്ഡഹാറിലെയും ഹെറാത്തിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ പരിശോധന നടത്തിയത്.

താലിബാനെ പേരെടുത്ത് പറയാതെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രംഗത്ത് എത്തിയിരുന്നു. 'ഭീകരത അടിസ്ഥാനമാക്കി കെട്ടിയുയര്‍ത്തുന്ന ഒരു സാമ്രാജ്യം കുറച്ച് കാലത്തേക്ക് നിലനിന്നേക്കാം. എന്നാല്‍ അതിന്റെ നിലനില്‍പ്പ് സ്ഥിരമായിരിക്കില്ല. ദീര്‍ഘകാലത്തേക്ക് മനുഷ്യത്വത്തെ അടിച്ചമര്‍ത്താനാകില്ല'' എന്നായിരുന്നു പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.
Recommended Video
ആണ്‍ തുണയില്ലാതെ പുറത്തിറങ്ങരുത്, ഐസ്‌ക്രീം വാങ്ങിയാല്‍ തല്ലും, താലിബാന്റെ ക്രൂര നിയമം ഇങ്ങനെ..












Click it and Unblock the Notifications