Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാർ രൂപീകരണം ഉടനെന്ന് സൂചന നൽകി താലിബാൻ: പാഞ്ച്ശീർ പ്രതിരോധം തകർക്കാൻ താഴ്വര വളഞ്ഞ് താലിബാൻ..

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഉടൻ സർക്കാർ രൂപീകരിക്കുമെന്ന സൂചന നൽകി താലിബാൻ. അഫ്ഗാനിസ്ഥാനിന്റെ എല്ലാ ഭാഗങ്ങളും പിടിച്ചെടുത്തെങ്കിലും പഞ്ച്ശീർ താഴ് വരയിൽ പ്രതിരോധം തുടരുകയാണ്. രാജ്യത്തെ ഏക താലിബാൻ വിമുക്ത പ്രദേശമാണിത്. അതേ സമയം താലിബാൻ സമ്പൂർണ്ണ ആക്രമണം നടത്തിയാൽ സുരക്ഷാസേന ബുദ്ധിമുട്ടുമെന്നാണ് സ്വതന്ത്ര ഗവേഷകൻ അബ്ദുൽ സെയ്ജിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പഞ്ച്ശീറിനെ താലിബാൻ എല്ലാ ഭാഗത്ത് നിന്നും വളഞ്ഞതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് പേളിയുടെ പൂക്കളം ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം

1

നേരത്തെ സോവിയറ്റ്- അഫ്ഗാൻ യുദ്ധം മുതൽ തന്നെ പാഞ്ച്ശീർ പ്രതിരോധം തീർത്ത നാടായിരുന്നു. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതോടെ പ്രതിരോധം പ്രഖ്യാപിച്ച പാഞ്ച്ശീർ വടക്കൻ സഖ്യത്തിന്റെ പതാകയാണ് താഴ്വരയിൽ ഉയർത്തിയത്. പുൽ ഇ ഹെസർ, ദേഹ് സലാഹ്, ബാനു എന്നീ പ്രദേശങ്ങളുടെ നിയന്ത്രണവും തങ്ങൾ ഏറ്റെടുത്തതായി പ്രതിരോധകർ അവകാശപ്പെടുന്നുണ്ട്.

2


അഫ്ഗാനിസ്ഥാനിൽ ഭരണമാറ്റത്തിന് കാരണമായ താലിബാൻ പ്രഹരത്തിൽ നിന്ന് രക്ഷപ്പെട്ട ഒരേയൊരു പ്രവിശ്യയായ പാഞ്ച്ശീറിനെ പ്രതിരോധിക്കുമെന്ന് രാജ്യത്തെ താൽക്കാലിക പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച അമറുല്ല സാലിഹും പ്രതിരോധ മന്ത്രി ജനറൽ ബിസ്മില്ല മുഹമ്മദിയും പ്രതിജ്ഞയെടുത്തിരുന്നു. കാബൂളിൽ നിന്ന് 100 കിലോമീകാറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പഞ്ച്ഷിറിനെ സംരക്ഷിക്കുന്നത് തുടരുമെന്ന് ജനറൽ ബിസ്മില്ല മുഹമ്മദി പ്രഖ്യാപിച്ചു. പാഞ്ച്ശീർ താഴ്വര താലിബാൻ സേനയെ എതിർക്കുന്നത് തുടരുമെന്നും യുദ്ധം തുടരുമെന്നും ജനറൽ മുഹമ്മദ് പറഞ്ഞു.

3


അതേസമയം, കാബൂളിൽ നിന്ന് അഫ്ഗാൻ പൌരന്മാരെയും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെയും ഒഴിപ്പിക്കുന്നത് സജീവമായി തുടർന്നു വരികയാണ്. നിലവിൽ യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് കാബൂളിലെ ഹമീദ് കർസായി രാജ്യാന്തര വിമാനത്താവളം. വിമാനത്താവളത്തിന് പുറത്തും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. താലിബാൻ പിടിമുറുക്കുന്നതോടെ അഫ്ഗാനിസ്ഥാനിൽ നിന്ന് തങ്ങളുടെ പൗരന്മാരെ പുറത്തേക്കെത്തിക്കാൻ രാജ്യങ്ങൾ പാടുപെടുകയാണ്.
കാബൂളിൽ നിന്ന് മൂന്ന് വ്യത്യസ്ത വിമാനങ്ങളിലായി 300 ഇന്ത്യക്കാരാണ് ഇന്ന് ദില്ലിയിലേക്ക് എത്തിയത്. 150 ലധികം യാത്രക്കാരുമായി മറ്റൊരു വിമാനം തിങ്കളാഴ്ച രാവിലെ ദില്ലിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

4


പുതിയ അഫ്ഗാൻ സർക്കാർ ഉടൻ അധികാരത്തിൽ വരുമെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് മാധ്യമങ്ങളെ അറിയിച്ചു. ടോളോ ന്റെ റിപ്പോർട്ട് അനുസരിച്ച്, മുല്ല ബരാദർ ഉൾപ്പെടെയുള്ള മുതിർന്ന താലിബാൻ നേതാക്കൾ കാബൂളിൽ എത്തിയതിന് ശേഷം പുതിയ സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നുവരികയാണെന്നും മാധ്യമറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

5

പാഞ്ച്ശീർ താഴ്വരയിൽ പ്രതിരോധം തീർത്തിട്ടുള്ള പോരാളികളുമായി ഞായറാഴ്ച താലിബാൻ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് "നൂറുകണക്കിന്" താലിബാൻ ഭീകരർ പാഞ്ച്ശീർ പിടിച്ചടക്കാൻ താഴ്വരയിലേക്ക് പോവുകയാണെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നു. സമാധാനപരമായി ഈ താഴ് വര കൈമാറാൻ വിസമ്മതിച്ചതോടെയാണ് നീക്കമെന്നും, ട്വീറ്റിൽ കുറിച്ചിട്ടുണ്ട്.

6

1980 കളിൽ സോവിയറ്റ് വിരുദ്ധ ചെറുത്തുനിൽപ്പിന്റെ അഫ്ഗാനിസ്ഥാനിലെ പ്രധാന നേതാക്കളിൽ ഒരാളുടെ മകൻ അഹ്മദ് മസൂദ്, പഞ്ച്ഷിർ വാലി താലിബാന് കൈമാറുന്നില്ലെന്ന് പറഞ്ഞു. താലിബാൻ ഭരണത്തെ ചെറുക്കാൻ അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്താക്കപ്പെട്ട ആദ്യ വൈസ് പ്രസിഡന്റ് അംറുല്ല സാലെയുമായി മസൂദ് കൈകോർത്തു. "ഞങ്ങൾ സോവിയറ്റ് യൂണിയനെ നേരിട്ടു, ഞങ്ങൾക്ക് താലിബാനെ നേരിടാൻ കഴിയും," മസൂദ് ദുബായ് ആസ്ഥാനമായുള്ള അൽ അറബിയ ടിവി ചാനലിനോട് പറഞ്ഞു.

7


എല്ലാ അഫ്ഗാനികളുടെയും ആഗ്രഹങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സർക്കാർ രൂപീകരിക്കാൻ അഫ്ഗാൻ രാഷ്ട്രീയ നേതാക്കൾ താലിബാനോട് അഭ്യർത്ഥിച്ചതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും, നിരവധി രാഷ്ട്രീയ നേതാക്കളെ കണ്ടെങ്കിലും സർക്കാർ രൂപീകരണത്തെക്കുറിച്ച് താലിബാൻ ഗൗരവമായ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ രാഷ്ട്രീയ നേതാക്കൾ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്.

8

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചൊവ്വാഴ്ച ജി -7 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുടെ യോഗം വിളിച്ചിരുന്നു. "അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളെക്കുറിച്ച് അടിയന്തിര ചർച്ചകൾ" നടത്തുന്നതിന് വേണ്ടിയായിരുന്നു ചർച്ച. കുടിയൊഴിപ്പിക്കൽ, ഒരു മാനുഷിക പ്രതിസന്ധി തടയുക, കഴിഞ്ഞ 20 വർഷത്തെ നേട്ടങ്ങൾ സുരക്ഷിതമാക്കാൻ അഫ്ഗാൻ ജനതയെ പിന്തുണയ്ക്കുക എന്നീ കാര്യങ്ങളാണ് ചർച്ചയിൽ പരിഗണിക്കുക. ആഗസ്റ്റ് 24 നായിരിക്കും കൂടിക്കാഴ്ച നടത്തുകയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി ഞായറാഴ്ച പറഞ്ഞു.

9


താലിബാൻ അധികാരം പിടിച്ചെടുത്തതോടെ കാബൂളിൽ ബുർഖ, ഹിജാബ്, തലപ്പാവ് എന്നിവയുടെ വില കുതിച്ചുയർന്നു. പജ്‌വോക്ക് അഫ്ഗാൻ ന്യൂസിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, വില വർദ്ധിച്ചിട്ടും കഴിഞ്ഞ ആഴ്ച മുതൽ ഹിജാബുകളും തലപ്പാവുകളും ഉയർന്ന നിരക്കിലും കൂടുതൽ വിൽക്കുന്നുണ്ട്. നേരത്തെ നാലോ അഞ്ചോ ഹിജാബ് വിറ്റിരുന്ന സ്ഥാനത്ത് ദിവസേന 15 മുതൽ 17 വരെ വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ് ഒരു കടയുമയെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

10


താലിബാൻ ഏറ്റെടുത്ത് ഒരാഴ്ച കഴിഞ്ഞ് അഫ്ഗാനിസ്ഥാനിൽ നിന്ന് അവരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കൻ പൗരന്മാരെ ആദ്യം ഈസാ വ്യോമസേനാ താവളത്തിൽ നിന്ന് ഗൾഫ് എയർ വിമാനത്തിൽ ഷിംഗ്ടൺ ഡിസിക്ക് തെക്കുള്ള ഡല്ലസ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് കൊണ്ടുപോകുമെന്ന് യുഎസ് സഖ്യരാഷ്ട്രമായ ബഹ്‌റൈൻ പറഞ്ഞു.

ഓണക്കോടിയിൽ ഗ്ലാമറസ് ലുക്കായി അനാർക്കലി മരയ്ക്കാർ, വൈറൽ ഫോട്ടോഷൂട്ട് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+