കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലാ ഉമറിന്റെ ഖബറിടം വെളിപ്പെടുത്തി താലിബാന്‍; ഒമ്പത് വര്‍ഷത്തിന് ശേഷം...

Google Oneindia Malayalam News

കാബൂള്‍: മുല്ലാ ഉമറിന്റെ ഖബറിടം എവിടെയാണെന്ന് വെളിപ്പെടുത്തി താലിബാന്‍. സംഘടനയുടെ സ്ഥാപകനായ മുല്ലയുടെ മരണം ഏറെ കാലം രഹസ്യമാക്കി വച്ചിരുന്ന നേതാക്കള്‍, ഖബറിടം എവിടെയാണെന്ന് പറഞ്ഞിരുന്നില്ല. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഇക്കാര്യം താലിബാന്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. മുല്ലാ ഉമര്‍ കൊല്ലപ്പെട്ടുവെന്നും ആരോഗ്യനില മോശമായി മരിച്ചുവെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ താലിബാന്‍ ഏറെകാലം ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. മുല്ലയുടെ മരണത്തെ കുറിച്ചുള്ള വിവരം താലിബാന്‍ ആദ്യമായി വെളിപ്പെടുത്തിയത് 2015 ഏപ്രിലിലാണ്. രണ്ടു വര്‍ഷം മുമ്പ് മരിച്ചു എന്നാണ് അന്ന് പറഞ്ഞത്.

p

പൊതുരംഗത്ത് അത്ര സജീവമായിരുന്നില്ല മുല്ലാ ഉമര്‍. സോവിയറ്റ് സൈന്യത്തിനും പിന്നീട് അമേരിക്കന്‍ സൈന്യത്തിനുമെതിരെ യുദ്ധം നയിച്ച മുല്ല അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. 2001ലാണ് അഫ്ഗാനില്‍ അമേരിക്കന്‍ അധിനിവേശം ആരംഭിച്ചത്. അന്ന് അഫ്ഗാന്‍ ഭരിച്ചിരുന്ന താലിബാന്‍ അധികാരത്തില്‍ നിന്ന് പുറത്താകുകയും വീണ്ടും ആയുധമെടുക്കുകയുമായിരുന്നു. അതിന് ശേഷം മുല്ല ഉമറിനെ കുറിച്ച് യാതൊരു വിവരവും പുറത്തുവന്നിരുന്നില്ല. ഒരു കണ്ണിന് പരിക്കു പറ്റിയ വ്യക്തി എന്ന് മാത്രമാണ് അദ്ദേഹത്തെ പറ്റിയുള്ള അറിവ്. അദ്ദേഹത്തിന്റേതായി പ്രചരിച്ചിരുന്ന ഫോട്ടോ വളരെ പഴയതായിരുന്നു.

സൗദി അറേബ്യയില്‍ ഇന്ത്യക്കാര്‍ക്ക് എത്ര ശമ്പളം കിട്ടും? ഫിലിപ്പിനോകള്‍ക്ക് 3.76 ലക്ഷം, പുതിയ വിവരങ്ങള്‍സൗദി അറേബ്യയില്‍ ഇന്ത്യക്കാര്‍ക്ക് എത്ര ശമ്പളം കിട്ടും? ഫിലിപ്പിനോകള്‍ക്ക് 3.76 ലക്ഷം, പുതിയ വിവരങ്ങള്‍

സാബൂള്‍ പ്രവിശ്യയിലെ സുരി ജില്ലയിലുള്ള ഉമര്‍സോയിലാണ് മുല്ല ഉമറിന്റെ ഖബറിടമുള്ളത്. താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഞായറാഴ്ച ഇവിടെ നടന്ന പരിപാടിയില്‍ താലിബാന്റെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. 2001ല്‍ അധികാരം നഷ്ടമായ താലിബാന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് വീണ്ടും അഫ്ഗാനില്‍ ഭരണത്തിലെത്തിയത്. അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടതോടെ അവര്‍ വീണ്ടും അധികാരം പിടിക്കുകയായിരുന്നു.

അമേരിക്കന്‍ സൈന്യം തകര്‍ക്കരുത് എന്ന് കരുതിയാണ് ഖബറിടം രഹസ്യമാക്കി വച്ചതെന്ന് സബീഹുല്ല പറഞ്ഞു. മുല്ലാ ഉമറിന്റെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് ഇക്കാര്യത്തെ കുറിച്ച് അറിവുണ്ടായിരുന്നത്. ഇനി എല്ലാവര്‍ക്കും ഖബറിടം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മരിക്കുന്ന വേളയില്‍ മുല്ല ഉമറിന് 55 ആയിരുന്നു പ്രായം. 1993ലാണ് അദ്ദേഹം താലിബാന്‍ രൂപീകരിച്ചത്. സോവിയറ്റ് സൈന്യം പിന്മാറിയ ശേഷം അഫ്ഗാന്‍ ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിയ ഘട്ടത്തിലായിരുന്നു സംഘടനയുടെ രൂപീകരണം. വിദ്യാര്‍ഥി സമൂഹം എന്നര്‍ഥമാണ് താലിബാന്‍ എന്ന വാക്കിന്.

English summary
Taliban Revealed burial place of Mullah Omar Who Formed Organization in 1993
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X