അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെത്തി താലിബാന്‍...രഹസ്യ രേഖകള്‍ക്കായി തിരച്ചില്‍
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചതിന് പിന്നാലെ ഇന്ത്യന്‍ എംബസിയിലും കടന്ന് കയറി താലിബാന്‍. നേരത്തെ ഇന്ത്യ കാബൂളിലുള്ള കോണ്‍സുലേറ്റുകള്‍ അടച്ചതായിരുന്നു. ഇവിടെയാണ് താലിബാന്‍ അതിക്രമിച്ച് കടന്നിരിക്കുന്നത്. നിര്‍ണായക രേഖകള്‍ക്കായിട്ടാണ് ഇവര്‍ തിരച്ചില്‍ നടത്തിയത്. എംബസിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളെല്ലാം താലിബാന്‍ കൊണ്ടുപോയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം കോണ്‍സുലേറ്റുകള്‍ക്കെതിരെ നടപടികളൊന്നും ഉണ്ടാവില്ലെന്ന് നേരത്തെ താലിബാന്‍ അറിയിച്ചതായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ നടപടികള്‍ ലോക രാഷ്ട്രങ്ങളെ അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂടുതല്‍ അകറ്റുമെന്നാണ് സൂചന.

ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
കാണ്ഡഹാറിലെയും ഹെരാത്തിലെയും കോണ്‍സുലേറ്റുകളിലാണ് താലിബാന്‍ പരിശോധന നടത്തിയത്. ഇവിടെയുള്ള ബാത്ത്‌റൂമുകളില്‍ പരിശോധന നടത്തിയെന്നാണ് സൂചന. ക്ലോസറ്റ് പേപ്പറുകള്‍ക്കാണ് പരിശോധന നടത്തിയത. എന്നാല്‍ ചില നിര്‍ണായക രേഖകള്‍ പരിശോധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇവ ഔദ്യോഗിക രേഖകളാണെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം അഫ്ഗാനിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം അവസാനിപ്പിക്കരുതെന്നാണ് താലിബാന്‍ ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടുണ്ട്. കാബൂളിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കരുത് എന്നാണ് താലിബാന്റെ ആവശ്യം. എന്നാല്‍ താലിബാനെ വിശ്വസിക്കാന്‍ ഇന്ത്യയും മറ്റ് ലോകരാജ്യങ്ങളും തയ്യാറല്ല.
അഫ്ഗാനില്‍ നാല് കോണ്‍സുലേറ്റുകളാണ് ഇന്ത്യക്കുള്ളത്. കാബൂളിലെ എംബസിക്ക് പുറമേ കാണ്ഡഹാറില്‍ ഹെറാത്തിലും ഇന്ത്യക്ക് കോണ്‍സുലേറ്റുണ്ട്. മസര്‍ ഇ ഷെരീഫിലാണ് ഇന്ത്യയുടെ നാലാമത്തെ കോണ്‍സുലേറ്റ്. താലിബാന്‍ അധികാരം പിടിക്കുന്നതിന് മുമ്പ് തന്നെ ഈ എംബസികള്‍ ഇന്ത്യ അടച്ച് പൂട്ടിയിരുന്നു. നേരത്തെ നയതന്ത്ര കാര്യാലയം ഇന്ത്യ അടച്ച്പൂട്ടി ഇവിടെയുള്ളവരെ വളരെ സങ്കീര്‍ണമായ ദൗത്യത്തിലൂടെയാണ് നാട്ടിലെത്തിച്ചത്. വ്യോമസേനയാണ് ഈ ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിയത്. അതേസമയം ഇപ്പോഴും ഇന്ത്യന്‍ പൗരന്‍മാര്‍ കാബൂളില്‍ ഉണ്ട്. ഇവര്‍ നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ്.
Recommended Video
ഇതിനിടെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി പ്രത്യേക വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി തേടിയിട്ടുണ്ട്. വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎസ് വിദേശകാര്യ സെക്രട്ടറിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് നിലവില്‍ നിയന്ത്രണം ഇല്ലെന്ന നിലപാടിലാണ് യുഎസ്. വിമാനത്താവളങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ യുഎസ്സിന്റെ സൈന്യമുള്ളത്. ഇവിടെയെത്തുന്നവരെ രക്ഷിക്കുമെന്ന് ഉറപ്പുണ്ട്. എന്നാല്‍ ഇവിടെയെത്തേണ്ട ചുമതല പൗരന്മാരുടേതാണ്. ഇന്ത്യന്‍ അഫ്ഗാനിലെ സാഹചര്യങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് രക്ഷാദൗത്യങ്ങള്‍ നേരത്തെ ആരംഭിച്ചിരുന്നു. അതുകൊണ്ടാണ് 50 ഇന്ത്യക്കാരെ നേരത്തെ തന്നെ രക്ഷിക്കാന്‍ കഴിഞ്ഞത്.
അതേസമയം മൂന്ന് ദിവസത്തിനുള്ളില്‍ ഇരുന്നൂറ് പേരെയാണ് ഇന്ത്യ രക്ഷിച്ചതെന്ന് നയതന്ത്ര പ്രതിനിധി രുദ്രേധ്ര ടണ്ഡന്‍ പറഞ്ഞു. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് താലിബാന്റെ ഖത്തര്‍ ഓഫീസ് വഴി ഉറപ്പ് നല്‍കിയിട്ടുണ്ട്. താലിബാന്റെ രാഷ്ട്രീയ യൂണിറ്റ് അധ്യക്ഷന്‍ അബ്ബാസ് സ്റ്റാനിസ്‌കായുടെ ഓഫീസില്‍ നിന്നാണ് സന്ദേശം വന്നിരിക്കുന്നത്. നേരത്തെ അഫ്ഗാന്‍ വിഷയത്തില്‍ പാകിസ്താനെ പരോക്ഷമായി വിമര്‍ശിച്ച് യുഎന്‍ രക്ഷാസമിതിയില്‍ എസ് ജയശങ്കര്‍ സംസാരിച്ചിരുന്നു. പാകിസ്താന്‍ ഭീകരര്‍ക്ക് താവളമൊരുക്കുകയാണെന്നും, അത് അവസാനിപ്പിക്കണമെന്നും, ലോകരാജ്യങ്ങള്‍ക്ക് തന്നെ അത് ഭീഷണിയാണെന്നും ജയശങ്കര്‍ പറഞ്ഞു.












Click it and Unblock the Notifications