കാബൂളിലെ റോക്കറ്റ് ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് താലിബാൻ വക്താവ്
കാബൂൾ: ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുണ്ടായ സ്ഫോടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് താലിബാൻ. കാബൂളിലെ വിമാനത്താവളത്തിന് സമീപത്തെ പതിനൊന്നാം സെക്യൂരിറ്റി ജില്ലയിലെ ഒരു ജനവാസ മേഖലയിലാണ് ഞായറാഴ്ച വൈകിട്ടോടെ റോക്കറ്റ് ആക്രമണമുണ്ടായത്. താലിബാൻ വക്താവ് സബീഹുല്ല മുജാഹിദിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഒരു കുട്ടി ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടതായും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും സബീഹുള്ള വ്യക്തമാക്കി.
പുത്തന്‍ മേക്കോവറില്‍ സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

"റോക്കറ്റ് ആക്രമണത്തെക്കുറിച്ച് ഞങ്ങൾ അന്വേഷണം ആരംഭിക്കും. ഞങ്ങൾ അഫ്ഗാനിസ്ഥാനിൽ സ്ഥിരത ആഗ്രഹിക്കുന്നു, കാബൂളിൽ സമാധാനം ഉറപ്പാക്കും. രാജ്യത്തെ എല്ലാവരും സുരക്ഷിതരാണെന്നും ആരുമായും ശത്രുതയില്ലെന്നും ഞങ്ങൾ ഉറപ്പ് നൽകുന്നു," മുജാഹിദ് പറഞ്ഞു. ആഗസ്റ്റ് 26 ന് നടന്ന ഇരട്ട സ്ഫോടനങ്ങൾക്ക് തങ്ങൾ ഉത്തരവാദികളാണെന്ന ഐസിസ്-കെ യുടെ അവകാശവാദം താലിബാൻ അംഗീകരിക്കുമോ എന്ന ചോദ്യത്തിന്, താലിബാൻ അതിനെക്കുറിച്ച് ഉറപ്പില്ലെന്നായിരുന്നു സബീഹുല്ല മുജാഹിദിന്റെ മറുപടി. ഓഗസ്റ്റ് 26ന് നടന്ന ഇരട്ട സ്ഫോടനങ്ങളെക്കുറിച്ചും താലിബാൻ അന്വേഷണം നടത്തിവരികയാണെന്നും താലിബാൻ വക്താവ് വ്യക്തമാക്കി.

കാബൂൾ വിമാനത്താവളത്തിന് പുറത്ത് നടന്ന 3 സ്ഫോടനങ്ങളിൽ 13 യുഎസ് സൈനികർ ഉൾപ്പെടെ 103 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനം നടന്ന് മണിക്കൂറുകൾക്ക് ശേഷം, ഐസിസിന്റെ അഫ്ഗാൻ അനുബന്ധ സംഘടനയായ ഐസിസ് -ഖൊറാസാൻ (ഐസിസ് -കെ) - ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. ഇതോടെ ആക്രമണം നടത്തിയവർക്കെതിരെ തിരിച്ചടിക്കുമെന്ന് വ്യക്തമാക്കിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അഫ്ഗാനിനെ മലമുകളിലെ ഭീകരരുടെ താവളം ഡ്രോൺ ആക്രമണത്തിൽ തകർക്കുകയും ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കാബൂളിൽ 24-36 മണിക്കൂറിനുള്ളിൽ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ബൈഡൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

അമേരിക്കൻ സൈന്യത്തിന്റെ രക്ഷാദൌത്യം ലക്ഷ്യംവെച്ച് കാബൂൾ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ആക്രമണം നടത്താൻ ഐസിസ് ചാവേറിന്റെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതെന്നാണ് താലിബാൻ വക്താവ് റോക്കറ്റ് ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചത്. 180 ഓളം പേർ കൊല്ലപ്പെട്ട കാബൂൾ വിമാനത്താവളത്തിന് സമീപം ഐസിസ്-കെ യുടെ ചാവേർ ബോംബ് ആക്രമണത്തിന്റെ പ്രതികാരമായി ജലജാബാദിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഐസിസ് ഭീകരരെ വധിച്ചെന്ന് പെന്റഗൺ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വ്യോമാക്രമണം.

അതേ സമയം നേരത്തെയുള്ള ധാരണ പ്രകാരം ആഗസ്റ്റ് 31 വരെയാണ് രക്ഷാദൌത്യംത്തിന് സമയം അനുവദിച്ചിട്ടുള്ളത്. ഇതിന് ശേഷം ആരെയും രാജ്യം വിട്ടുപോകാൻ അനുവദിക്കില്ലെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഒരിക്കൽ കൂടി താലിബാൻ വക്താവ് ആവർത്തിച്ചിട്ടുണ്ട്. രാജ്യത്ത് "ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നു" എന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ വിമാനത്താവളത്തിലെ അരാജകത്വം ഒരു പ്രശ്നമായി തുടരുന്നു. താലിബാൻ രാജ്യം ഏറ്റെടുക്കുന്നതിൽ നിന്ന് പലായനം ചെയ്യാൻ പല അഫ്ഗാനികളും തീവ്രമായി ആഗ്രഹിക്കുന്നുണ്ടെന്നും സബീഹുള്ള കൂട്ടിച്ചേർത്തു.

ഐസിസും താലിബാനും ഒരേ സംഘമാണെന്ന മുൻ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹിന്റെ അവകാശവാദത്തോട് പ്രതികരിച്ച താലിബാൻ വക്താവ് അംറുല്ല സാലിഹ് രാജ്യത്തിനെതിരെ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ചിട്ടുണ്ട്.
പുറത്താക്കപ്പെട്ട അഫ്ഗാൻ സർക്കാരിന്റെ ആദ്യ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ്, അഷ്റഫ് ഗാനിയുടെ അഭാവത്തിൽ അഫ്ഗാനിസ്ഥാന്റെ താൽക്കാലിക പ്രസിഡന്റാണെന്ന് അവകാശപ്പെട്ട് സ്വയം അവരോധിക്കപ്പെട്ടിരുന്നു. "അദ്ദേഹം പറയുന്നത് തെറ്റാണ്. ശക്തമായ രാജ്യങ്ങളുമായി ഞങ്ങൾക്ക് നല്ല ബന്ധമുണ്ട്," സബിഹുല്ല മുജാഹിദ് പറഞ്ഞു.

താലിബാനെ ഔദ്യോഗിക സർക്കാരായി അംഗീകരിക്കാത്ത രാജ്യങ്ങളാണ് തങ്ങൾക്കെതിരെ പ്രചാരണം നടത്തുന്നതെന്നും സബീഹുള്ള പറഞ്ഞു. "ആളുകൾ ഭയപ്പെടുന്നുവെന്ന് പറയുന്നത് പോലും അന്യായമാണ്. ആളുകൾ ഞങ്ങളിൽ സന്തുഷ്ടരാണ്. പ്രചാരണത്തിന് സ്ഥാനമില്ല. യുഎസുമായുള്ള യുദ്ധം അവസാനിപ്പിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. യുഎസ് രാജ്യംവിട്ടാൽ ഐസിസ്-കെ പോലും അവസാനിക്കും," സാബിഹുല്ല മുജാഹിദ് പറഞ്ഞു.












Click it and Unblock the Notifications